വളരെ രസകരമായ ഒരു വിശേഷവുമായാണ് നടിയും നർത്തകിയുമായ ആര്യ പാർവതി (Arya Parvathy) അടുത്തിടെ വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞത്. 23-ാം വയസ്സിൽ പാർവതി ഒരു ചേച്ചിയമ്മയാവുന്നു. അമ്മയുടെ 47-ാം വയസ്സിൽ തനിക്കൊരു കുഞ്ഞനുജത്തിയോ അനുജനോ പിറക്കാൻ പോകുന്നു എന്ന സന്തോഷ വാർത്ത മറ്റാരും പറയാതെ ആര്യ തന്നെ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ലോകത്തെ അറിയിച്ചു