നടൻ ബാലയെ (Actor Bala) ആശുപത്രിയിൽ പോയി കണ്ടു സംസാരിച്ച ശേഷം, വ്യാജ പ്രചാരണങ്ങൾ നടത്തരുതെന്ന അഭ്യർത്ഥനയുമായി നിർമാതാവ് ബാദുഷ (Producer Badusha). നടൻ ഉണ്ണി മുകുന്ദനും ബാദുഷയും ഒന്നിച്ചാണ് ആശുപത്രിയിൽ പോയത്. ബാല ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ഫേസ്ബുക്കിലാണ് ബാലയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബാദുഷ കുറിപ്പിട്ടത്