ഇന്ത്യൻ ക്രിക്കറ്റ് താരം കെഎൽ രാഹുലും ബോളിവുഡ് താരം സുനിൽഷെട്ടിയുടെ മകൾ ആതിയ ഷെട്ടിയും തമ്മിലുള്ള വിവാഹം ഉടൻ ഉണ്ടാകും. വിവാഹം ഉറപ്പിച്ചെന്ന വാർത്ത പുറത്തു വന്നിട്ട് നാളുകളായെങ്കിലും എന്നാണ് വിവാഹമെന്ന് സ്ഥിരീകരിച്ചിരുന്നില്ല.
2/ 7
എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് വിവാഹം ജനുവരി ആദ്യം ഉണ്ടായേക്കും. കെഎൽ രാഹുലിന്റെ തിരക്കു പിടിച്ച ഷെഡ്യൂൾ ആണ് വിവാഹം നീണ്ടു പോകാൻ കാരണം.
3/ 7
ജനുവരി ആദ്യ വാരം രാഹുൽ ഒരാഴ്ച്ചത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്. ഇതോടെയാണ് താര വിവാഹം ജനുവരി ആദ്യം തന്നെയുണ്ടാകുമെന്ന റിപ്പോർട്ടുകൾ വന്നത്. ഇതോടെ ആരാധകരും ആവശേത്തിലാണ്.
4/ 7
വിവാഹത്തെ കുറിച്ച് ക്രിക്കറ്റ് താരമോ സുനിൽഷെട്ടിയുടെ കുടുംബമോ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും വിവാഹം ജനുവരിയിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.
5/ 7
വിരാട് കോഹ്ലി-അനുഷ്ക ഷെട്ടി എന്നിവർക്കു ശേഷം വീണ്ടുമൊരു ക്രിക്കറ്റ്-ബോളിവുഡ് താരവിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മൂന്ന് വർഷമായി ആതിയ ഷെട്ടിയുമായി പ്രണയത്തിലാണ് കെഎൽ രാഹുൽ.
6/ 7
അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ വിവാഹം നടത്താൻ ഇരു കുടുംബങ്ങളും നേരത്തേ തീരുമാനിച്ചതായി വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെ ഇരുവരും മുംബൈയിൽ ഫ്ലാറ്റ് വാങ്ങിയതായും വാർത്തകൾ പുറത്തുവന്നു.
7/ 7
കെഎൽ രാഹുലിന്റേയും സുനിൽ ഷെട്ടിയുടേയും നാടായ മാംഗ്ലൂരിൽ വെച്ച് ദക്ഷിണേന്ത്യൻ രീതിയിലായിരിക്കും വിവാഹം.