ബന്ധുവിന്റെ വീട്ടിൽ വേലക്കാരിയായി ജോലി ചെയ്ത നടിയും ​ഗായികയുമായ താരത്തെ അറിയുമോ?

Last Updated:
'മൂന്ന് പതിറ്റാണ്ടുകൾ സിനിമാ ലോകത്ത് സജീവമായി ലേഡി സൂപ്പർസ്റ്റാറായി മാറിയ ഇവർക്ക് 1968 ൽ 'പത്മശ്രീ' അവാർഡും 1976 ൽ 'ദാദാസാഹേബ് ഫാൽക്കെ'യും ലഭിച്ചു
1/8
 ഇന്ത്യൻ സിനിമയിൽ മുൻനിര നടന്മാർക്കൊപ്പം നടിമാരായി തിളങ്ങുന്ന നിരവധി സ്ത്രീകളുണ്ട്. അഭിനയത്തിനപ്പുറം, നിർമ്മാതാക്കളായും ഗായികമാരായും കഴിവുകൾ തെളിയിക്കുന്നവരുമുണ്ട്. എന്നാൽ, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് ഇതെല്ലാം ചെയ്ത ഇന്ത്യൻ സിനിമയിലെ ഒരു ലേഡി സൂപ്പർസ്റ്റാർ ഉണ്ട്. ബംഗാളി സിനിമയുടെ ആദ്യത്തെ സൂപ്പർസ്റ്റാർ എന്ന പദവി നേടിയ കാനൻ ദേവിയാണ് ഈ വിശേഷണങ്ങൾക്ക് അർഹ.

advertisement
2/8
 നടി, ഗായിക, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തയാണ് 'മെലഡി ക്വീൻ' എന്നറിയപ്പെടുന്ന കാനൻ ദേവി. അവരുടെ മധുരമായ ശബ്ദം, വൈകാരിക അഭിനയം, ധീരമായ വ്യക്തിത്വം എന്നിവ ആ കാലഘത്തിൽ പോലും പ്രശസ്തമായിരുന്നു. ഇത്രയേറെ കഴിവുകൾ ഉണ്ടായിരുന്നിട്ടും കാനൻ ദേവിയുടെ ആദ്യകാല ജീവിതം അത്ര രസകരമായിരുന്നില്ല.

3/8
 1916 ഏപ്രിൽ 22 ന് പശ്ചിമ ബംഗാളിലെ ഹൗറയിൽ ജനിച്ച കാനൻ ദേവി ദാരിദ്ര്യം അനുഭവിച്ചാണ് വളർന്നത്. കുട്ടിക്കാലം മുഴുവൻ അവർ ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചത്. അച്ഛൻ ദാരിദ്ര്യം മൂലം മരിച്ചപ്പോൾ അവർ ബന്ധുക്കളുടെ വീട്ടിൽ വേലക്കാരിയായി ജോലിക്ക് പോയി. 10 വയസ്സുള്ളപ്പോഴാണ്രു സുഹൃത്തിന്റെ സഹായത്തോടെ നിശബ്ദ സിനിമകളിൽ ജോലി ചെയ്യാൻ അവർക്ക് അവസരം ലഭിച്ചത്. അങ്ങനെ, 1926 ൽ പുറത്തിറങ്ങിയ 'ജയ്ദേവ്' കാനൻ ദേവിയുടെ ആദ്യ ചിത്രമായി മാറി. ആ സിനിമയിൽ അവർക്ക് വെറും അഞ്ച് രൂപ മാത്രമാണ് പ്രതിഫലം ലഭിച്ചത്. അവരുടെ സിനിമാ യാത്രയുടെ ആരംഭം അവിടെ നിന്നായിരുന്നു.

4/8
 പിന്നാലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് അവർ സ്വയം ഒരു വ്യക്തിമുദ്ര പതിപ്പിച്ചു. 'ജോർപരത്ത്' (1931), 'മാ' (1934), 'മനോമൈ ഗേൾസ് സ്കൂൾ' (1935) തുടങ്ങിയ ചിത്രങ്ങളിലും അവർ അഭിനയിച്ചിരുന്നു. കൂടാതെ 'മുക്തി' (1937), 'വിദ്യാപതി' (1937) എന്നീ ചിത്രങ്ങളുടെ വിജയം അവർക്ക് സൂപ്പർസ്റ്റാർ പദവിയും നൽകി. സിനിമകളിൽ അഭിനയിക്കുന്നതിനു പുറമേ അവർ തന്റെ മധുരമായ ശബ്ദത്തിൽ ഗാനങ്ങൾ ആലപിക്കുകയും പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തു. തുടർന്നുള്ള വിജയങ്ങളിലൂടെ അവരുടെ പ്രശസ്തിയും വർദ്ധിച്ചു.

5/8
 ആ സമയത്ത് കനാൻ ദേവി 'ശ്രീമതി പിക്ചേഴ്സ്' എന്ന പേരിൽ സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിക്കുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്തു. അതുപോലെ, 'സബ്യസാചി കളക്ടീവ്' എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ച് ബംഗാളി സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ നിർമ്മിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ വനിതാ ചലച്ചിത്ര സംവിധായികയായി.

6/8
 അക്കാലത്ത് ഒരു സ്ത്രീക്ക് സിനിമയിൽ അഭിനയിക്കുകയും അത് നിർമ്മിക്കുകയും ചെയ്യുന്നത് എളുപ്പമായിരുന്നില്ല. അതിനാൽ, ഇത് ഒരു വിപ്ലവമായി കാണപ്പെട്ടു. ഇത് കൃത്യമായി മനസിലാക്കിയ കാനൻ ദേവി തന്റെ സിനിമകളിലൂടെ സമൂഹത്തിൽ സ്ത്രീകളുടെ പദവി ശക്തിപ്പെടുത്താൻ ശ്രമിച്ചു. മൂന്ന് പതിറ്റാണ്ടുകൾകൊണ്ട് സിനിമാ ലോകത്ത് സജീവമായി പ്രവർത്തിക്കുകയും ലേഡി സൂപ്പർസ്റ്റാറായി മാറുകയും ചെയ്ത കാനൻ ദേവിക്ക് 1968 ൽ 'പത്മശ്രീ' അവാർഡും 1976 ൽ 'ദാദാസാഹേബ് ഫാൽക്കെ അവാർഡും' ലഭിച്ചു.

7/8
 സിനിമയിൽ ഒരു താരമായി തിളങ്ങിയെങ്കിലും കാനൻ ദേവിയുടെ വിവാഹ ജീവിതത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. പ്രശസ്ത ബ്രഹ്മ സമാജ് വിദ്യാഭ്യാസ വിദഗ്ധൻ ഹരംബ ചന്ദ്ര മൈത്രയുടെ മകൻ അശോക് മൈത്രയുമായുമായിട്ടായിരുന്നു ഇവരുടെ ആദ്യ വിവാഹം. കല്യാണം കഴിഞ്ഞതോടെ സിനിമയിൽ അഭിനയിക്കാനുള്ള അവരുടെ ആ​ഗ്രഹവും നിലച്ച നിലയിലായിരുന്നു. ഇതിനെ തുടർന്നുള്ള തർക്കങ്ങൾക്കൊടുവിൽ ഈ ബന്ധം പിരിഞ്ഞു. അഞ്ച് വർഷം മാത്രമായിരുന്നു ആ വിവാഹ ബന്ധത്തിന്റെ ആയുസ്സ്.

8/8
 ഇതിനുശേഷം, കാനൻ ദേവി ഹരേന്ദ്രനാഥ് ചക്രവർത്തി എന്നയാളെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകനുണ്ടായി. എന്നാലും, ആദ്യ വിവാഹം മൂലമുണ്ടായ നാണക്കേടിൽ നിന്ന് കരകയറാൻ കാനൻ ദേവിക്ക് വളരെ സമയമെടുത്തു. ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ചർച്ചയായ കനാൻ ദേവി 199-ൽ അന്തരിച്ചു. ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തിൽ നിന്ന് സിനിമാ ലോകത്തേക്ക് കടന്നുവന്ന് മറ്റൊരു സ്ത്രീയും നേടിയിട്ടില്ലാത്ത നേട്ടങ്ങൾ കൈവരിച്ച കാനൻ ദേവിയുടെ കഥ ധൈര്യത്തിന്റെയും കലാവൈഭവത്തിന്റെയും സമർപ്പണത്തിന്റെയും ഉദാഹരണമാണ്.

ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?

  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement