ഒഡീഷ ട്രെയിൻ അപകടം: ട്രാക്കുകളിൽ ചിതറിക്കിടന്ന പ്രണയ കവിതകൾ; ഹൃദയം നുറുങ്ങുന്ന വരികളെന്ന് സോഷ്യൽമീഡിയ
- Published by:Rajesh V
- trending desk
Last Updated:
കണ്ടെത്തിയ കവിതകളിൽ ചില പേജുകൾ രക്തക്കറകളാൽ മായ്ക്കപ്പെട്ടിട്ടുണ്ട്. ചിലത് കീറിപ്പോയിട്ടുമുണ്ട്
ഒഡീഷയിലെ ബാലേശ്വറിൽ 288 പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ ട്രെയിൻ അപകടത്തെത്തുടർന്ന് സാരമായ കേടുപാടുകൾ സംഭവിച്ച കൊറോമാൻഡൽ എക്‌സ്‌പ്രസിനോട് ചേർന്നുള്ള ട്രാക്കുകളിൽ നഷ്ടപ്രണയത്തിന്റെ അടയാളമെന്നോണം ബംഗാളി പ്രണയ കവിതകളടങ്ങിയ പേജുകൾ ചിതറിക്കിടക്കുന്നത് കാണാമായിരുന്നു. (Image: Twitter/ @shuklaBchandra)
advertisement
ആന, മത്സ്യം, സൂര്യൻ എന്നിവയുടെ ചിത്രങ്ങളും അടങ്ങിയിരുന്ന ഒരു ഡയറിയിൽ നിന്നുള്ള പേജുകളാണിത്. അപകടത്തിൽപെട്ടവരുടെ സ്വകാര്യ വസ്തുക്കൾക്കിടയിൽ നിന്നാണ് ഇവയും കണ്ടെത്തിയത്. ആരാണ് ഈ കവിതകളുടെ രചയിതാവ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈ എഴുത്തുകൾ ഒരു ബാക്ക്‌പാക്കിനും സഞ്ചിയ്ക്കും സമീപമായാണ് കണ്ടെത്തിയത്. എന്നാൽ ആരും ഇതിന്മേൽ അവകാശവാദം ഉന്നയിച്ചെത്തിയിട്ടുമില്ല. (Image: Twitter/ @shuklaBchandra)
advertisement
“അൽപോ അൽപോ മേഗ് തേകെ ഹൽക്ക ബ്രിസ്തി ഹോയ്, ചോട്ടോ ചോട്ടോ ഗോൽപോ തെക്കേ ഭലോബാസ സൃഷ്ട്ടി ഹോയ്” (ചിതറിയ മേഘങ്ങൾ നേരിയ മഴയിലേക്ക് നയിക്കുന്നു, നാം കേൾക്കുന്ന കൊച്ചുകൊച്ചു കഥകളിൽ നിന്ന് പ്രണയം പൂക്കുന്നു) ” വൃത്തിയിലും ഭംഗിയിലുമുള്ള കൈയക്ഷരത്തിലെഴുതിയ കവിതകളും അർത്ഥം ഇങ്ങനെയാണ്. കവി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടോ ഇല്ലയോ എന്ന് ആർക്കും അറിയില്ല. ഷൂസ്, വസ്ത്രങ്ങൾ, സ്യൂട്ട്‌കേസുകൾ, മറ്റ് വസ്തുക്കൾ എന്നിവയ്‌ക്കൊപ്പം ട്രാക്കുകളിൽ ചിതറിക്കിടക്കുന്ന നിരവധി വസ്‌തുക്കളിൽ ഒന്നാണ് ഈ നോട്ട്ബുക്കും. കണ്ടെത്തിയ കവിതകളിൽ ചില പേജുകൾ രക്തക്കറകളാൽ മായ്ക്കപ്പെട്ടിട്ടുണ്ട്. ചിലത് കീറിപ്പോയിട്ടുമുണ്ട്. (Image: Twitter/ @shuklaBchandra)
advertisement
advertisement
advertisement
ഹൗറ - ചെന്നൈ കോറോമാണ്ടൽ എക്‌സ്പ്രസ്, ബംഗളൂരു-ഹൗറ എക്‌സ്പ്രസ്, സ്റ്റേഷനറി ഗുഡ്‌സ് ട്രെയിൻ എന്നിവ കൂട്ടിയിടിച്ച് ജൂൺ 2ന് വൈകിട്ട് 7 മണിക്ക് ഉണ്ടായ അപകടത്തിൽ 288 പേരാണ് മരിച്ചത്. ബാലസോർ ട്രെയിൻ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ നിയന്ത്രണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ചൊവ്വാഴ്ച ഏറ്റെടുത്തു. ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനത്തിൽ കൃത്രിമം കാണിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന സൂചന കിട്ടിയതോടെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയെ ഉൾപ്പെടുത്താനുള്ള തീരുമാനം സർക്കാർ എടുത്തത്.
advertisement
വെള്ളിയാഴ്‌ചയുണ്ടായ അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യത ഉണ്ടെന്ന ആശങ്കയും അധികൃതർ ഉന്നയിച്ചിരുന്നു. ഇന്ത്യയിൽ ഉണ്ടായിട്ടുള്ളതിൽ വച്ചേറ്റവും വലിയ നാലാമത്തെ ട്രെയിൻ അപകടമാണ് ഇതെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. സമഗ്രമായ അന്വഷണം നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കുറ്റക്കാരായവർക്ക് കടുത്തശിക്ഷ ഉറപ്പാക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നാടാകെ നടുങ്ങിയ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഇതുവരെ ഒഡീഷ മോചിക്കപ്പെട്ടിട്ടില്ല.