പേളി മാണിയേക്കാൾ ദിവസശമ്പളം ഇരട്ടി; മലയാളം ബിഗ് ബോസ് വീട്ടിൽ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റിയ താരം

Last Updated:
എല്ലാ മലയാളം ബിഗ് ബോസ് സീസണുകളുമായി തട്ടിച്ചു നോക്കിയാൽ മികച്ച പ്രതിഫലം വാങ്ങിയത് ഈ ഷോയിലെ മത്സരാർത്ഥികളായിരുന്നു
1/9
മലയാളം ടി.വി. പ്രേക്ഷകർക്ക് നവ്യാനുഭവമായിരുന്നു ആദ്യത്തെ മലയാളം ബിഗ് ബോസ് ഷോ. നടൻ മോഹൻലാൽ അവതാരകനായും ഒപ്പം ഒരുപിടി ശ്രദ്ധേയരായ മത്സരാർത്ഥികളുമായിരുന്നു ഈ ബിഗ് ബോസ് വീടിന്റെ മുഖമുദ്ര. അവസാനം കപ്പ് എടുത്തത് നടനും അവതാരകനുമായ സാബുമോൻ അബ്ദുസമദ് ആയിരുന്നു. ഫസ്റ്റ് റണ്ണർ അപ്പ് ആയതു പേളി മാണിയും
മലയാളം ടി.വി. പ്രേക്ഷകർക്ക് നവ്യാനുഭവമായിരുന്നു ആദ്യത്തെ മലയാളം ബിഗ് ബോസ് (Bigg Boss) ഷോ. നടൻ മോഹൻലാൽ (Mohanlal) അവതാരകനായും ഒപ്പം ഒരുപിടി ശ്രദ്ധേയരായ മത്സരാർത്ഥികളുമായിരുന്നു ഈ ബിഗ് ബോസ് വീടിന്റെ മുഖമുദ്ര. അവസാനം കപ്പ് എടുത്തത് നടനും അവതാരകനുമായ സാബുമോൻ അബ്ദുസമദ് (Sabumon Abdusamad) ആയിരുന്നു. ഫസ്റ്റ് റണ്ണർ അപ്പ് ആയത് പേളി മാണിയും (Pearle Maaney)
advertisement
2/9
ഈ ഷോയിൽ നിന്നും കുടുംബജീവിതം കെട്ടിപ്പടുത്തവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് വീട്ടിൽ വച്ചാണ് ഇവരുടെ പ്രണയം തുടങ്ങുന്നതും. 2019ൽ വിവാഹം കഴിച്ച ദമ്പതികൾക്ക് നിലാ ശ്രീനിഷ് എന്ന മകളുമുണ്ട്. എല്ലാ മലയാളം ബിഗ് ബോസ് ഷോകളുമായി നോക്കിയാൽ മികച്ച പ്രതിഫലം വാങ്ങിയത് ഈ ഷോയിലെ മത്സരാർത്ഥികളായിരുന്നു (തുടർന്ന് വായിക്കുക)
ഈ ഷോയിൽ നിന്നും കുടുംബജീവിതം കെട്ടിപ്പടുത്തവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് വീട്ടിൽ വച്ചാണ് ഇവരുടെ പ്രണയം തുടങ്ങുന്നതും. 2019ൽ വിവാഹം കഴിച്ച ദമ്പതികൾക്ക് നിലാ ശ്രീനിഷ് എന്ന മകളുണ്ട്. എല്ലാ മലയാളം ബിഗ് ബോസ് സീസണുകളുമായി തട്ടിച്ചു നോക്കിയാൽ മികച്ച പ്രതിഫലം വാങ്ങിയത് ഈ ഷോയിലെ മത്സരാർത്ഥികളായിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/9
വളരെയേറെ പ്രശസ്തരായ നിരവധിപ്പേരുടെ സാന്നിധ്യമാണ് ആദ്യ മലയാളം ബിഗ് ബോസിനെ ശ്രദ്ധേയമാക്കിയത്. ശ്വേതാ മേനോൻ, രഞ്ജിനി ഹരിദാസ്, പേളി മാണി, ശ്രീനിഷ് അരവിന്ദ്, സാബുമോൻ, അരിസ്റ്റോ സുരേഷ്, അർച്ചന സുശീലൻ എന്നിവരാണ് അതിൽ ചിലർ. മൊത്തം മത്സരാർത്ഥികളുടെ എണ്ണം 18

4/9
വളരെ മികച്ച ദിവസവേതനം നൽകിയാണ് അന്ന് താരങ്ങൾ ഓരോരുത്തരെയും ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചത്. അന്ന് D4 ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരക എന്ന നിലയിൽ ശ്രദ്ധേയയായ പേളി മാണിക്ക് ഒരു ദിവസം 50,000 രൂപ എന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട്
വളരെ മികച്ച ദിവസവേതനം നൽകിയാണ് താരങ്ങൾ ഓരോരുത്തരെയും ബിഗ് ബോസ് വീട്ടിലേക്ക് എത്തിച്ചത്. അന്ന് D4 ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരക എന്ന നിലയിൽ ശ്രദ്ധേയയായ പേളി മാണിക്ക് ഒരു ദിവസം 50,000 രൂപ എന്നാണ് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട്
advertisement
5/9
നടൻ അനൂപ് ചന്ദ്രന് അന്നത്തെ ദിവസേനയുള്ള പ്രതിഫലം 71,000 രൂപ എന്നാണ് റിപ്പോർട്ടിലെ പരാമർശം. പേളി മാണിയേക്കാൾ കൂടുതൽ വേതനം ലഭിച്ച താരങ്ങൾ കേവലം മൂന്നുപേർ മാത്രമാണ്
നടൻ അനൂപ് ചന്ദ്രന് അന്നത്തെ ദിവസേനയുള്ള പ്രതിഫലം 71,000 രൂപ എന്നാണ് റിപ്പോർട്ടിലെ പരാമർശം. പേളി മാണിയേക്കാൾ കൂടുതൽ വേതനം ലഭിച്ച താരങ്ങൾ കേവലം മൂന്നുപേർ മാത്രമാണ്
advertisement
6/9
അവതാരകാരിൽ പകരക്കാരില്ലാത്ത നടിയും ഗായികയും സാമൂഹിക പ്രവർത്തകയും കൂടിയായ രഞ്ജിനി ഹരിദാസാണ് ഏറ്റവും വലിയ രണ്ടാമത്തെ പ്രതിഫലം നേടിയ താരം. രഞ്ജിനിക്ക് ഒരു ദിവസത്തേക്ക് 80,000 രൂപയായിരുന്നു
അവതാരകരിൽ പകരക്കാരില്ലാത്ത, നടിയും ഗായികയും സാമൂഹിക പ്രവർത്തകയും കൂടിയായ രഞ്ജിനി ഹരിദാസാണ് ഏറ്റവും വലിയ രണ്ടാമത്തെ പ്രതിഫലം നേടിയ താരം. രഞ്ജിനിക്ക് ഒരു ദിവസത്തേക്ക് 80,000 രൂപയായിരുന്നു
advertisement
7/9
ശ്വേതാ മേനോനായിരുന്നു ബിഗ് ബോസ് മലയാളം സീസൺ വൺ വീട്ടിലെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റിയ താരം. ശ്വേതാ മേനോന് ഒരു ദിവസം ഒരു ലക്ഷം രൂപയായിരുന്നു പ്രതിഫലം
ശ്വേതാ മേനോനായിരുന്നു ബിഗ് ബോസ് മലയാളം സീസൺ വൺ വീട്ടിലെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റിയ താരം. ശ്വേതാ മേനോന് ഒരു ദിവസം ഒരു ലക്ഷം രൂപയായിരുന്നു പ്രതിഫലം
advertisement
8/9
മലയാളം ബിഗ് ബോസിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ജീവിതത്തിലേക്ക് പ്രവേശിച്ച മത്സരാർത്ഥികൾ പേളി മാണിയും ശ്രീനിഷ് അരവിന്ദും മാത്രമാണ്. ദമ്പതികൾ അവരുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണിപ്പോൾ

9/9
ബിഗ് ബോസ് മലയാളം ആറാം സീസൺ ആരംഭിക്കാൻ ഇനി അധികം നാളുകളിലെ. പലരും പ്രതീക്ഷിക്കുന്ന മത്സരാർഥികളിൽ ഹണി റോസ്, ബാല, 'ആറാട്ടണ്ണൻ' സന്തോഷ് വർക്കി എന്നിവരുണ്ടാകും
ബിഗ് ബോസ് മലയാളം ആറാം സീസൺ ആരംഭിക്കാൻ ഇനി അധികം നാളുകളില്ല. പലരും പ്രതീക്ഷിക്കുന്ന മത്സരാർഥികളിൽ ഹണി റോസ്, ബാല, 'ആറാട്ടണ്ണൻ' സന്തോഷ് വർക്കി എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement