advertisement

വിവാഹം കഴിക്കാതെ ബന്ധം തുടരാം; മുൻ കാമുകന്റെ പ്രതികരണത്തിൽ എടുത്ത നിലപാടിനെ പറ്റി ആര്യ ബാബു

Last Updated:
മുൻകാമുകനിൽ നിന്നും നേരിട്ട പ്രതികരണത്തെപ്പറ്റി ആര്യ
1/7
ബിഗ് ബോസ് ഷോയിലൂടെയും, അതിനും മുൻപ് ബഡായ് ബംഗ്ലാവ് എന്ന ടി.വി. പരിപാടിയിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി ആര്യ ബാബു. നായികയായും അല്ലാതെയും ആര്യ ഏതാനും സിനിമകളിലും മുഖം കാണിച്ചു കഴിഞ്ഞു. ഏക മകൾ റോയക്കൊപ്പമാണ് ആര്യ ബാബുവിന്റെ താമസം. തന്റെയും മകളുടെയും വിശേഷങ്ങളുമായി ആര്യ ബാബു ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ വരാറുണ്ട്
ബിഗ് ബോസ് ഷോയിലൂടെയും, അതിനും മുൻപ് ബഡായ് ബംഗ്ലാവ് എന്ന ടി.വി. പരിപാടിയിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി ആര്യ ബാബു (Arya Babu). നായികയായും അല്ലാതെയും ആര്യ ഏതാനും സിനിമകളിലും മുഖം കാണിച്ചു കഴിഞ്ഞു. ഏക മകൾ റോയക്കൊപ്പമാണ് ആര്യ ബാബുവിന്റെ താമസം. തന്റെയും മകളുടെയും വിശേഷങ്ങളുമായി ആര്യ ബാബു ഇടയ്ക്കിടെ ഇൻസ്റ്റഗ്രാമിൽ വരാറുണ്ട്
advertisement
2/7
ബിഗ് ബോസ് പരിപാടിയിൽ താൻ വിവാഹമോചനം നേടിയ വിവരം ആര്യ ബാബു മറയില്ലതെ തുറന്നു പറഞ്ഞിരുന്നു. മുൻ ഭർത്താവ് പിന്നീട് വേറെ വിവാഹം കഴിക്കുകയുണ്ടായി. ആര്യ വിവാഹം ചെയ്യുന്നില്ലേ എന്ന ചോദ്യത്തിന് പലവട്ടമായി താരം മറുപടി കൊടുത്തിരുന്നു. ഇപ്പോൾ മുൻകാമുകനിൽ നിന്നും നേരിട്ട പ്രതികരണത്തെപ്പറ്റി ആര്യ പറയുന്നു (തുടർന്ന് വായിക്കുക)
താൻ വിവാഹമോചനം നേടിയ വിവരം ബിഗ് ബോസ് പരിപാടിയിൽ ആര്യ ബാബു മറയില്ലതെ തുറന്നു പറഞ്ഞിരുന്നു. മുൻ ഭർത്താവ് പിന്നീട് വേറെ വിവാഹം കഴിക്കുകയുണ്ടായി. ആര്യ വിവാഹം ചെയ്യുന്നില്ലേ എന്ന ചോദ്യത്തിന് പലവട്ടമായി താരം മറുപടി കൊടുത്തിരുന്നു. ഇപ്പോൾ മുൻകാമുകനിൽ നിന്നും നേരിട്ട പ്രതികരണത്തെപ്പറ്റി ആര്യ പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
ഒരിടവേളയ്ക്ക് ശേഷം ആരാധകരുമായി നടത്തിയ ഇൻസ്റ്റാഗ്രാം സംഭാഷണത്തിലാണ് ഇങ്ങനെയൊരു മറുപടി ആര്യയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ജീവിതത്തിൽ ഇതുവരെ പറഞ്ഞ ഏറ്റവും വലിയ 'നോ' എന്തെന്നതിനുള്ള മറുപടിയാണിത്

4/7
മുൻ കാമുകന്മാരിൽ പേരുപറയാതെ ഒരാളെ പരാമർശിച്ചു കൊണ്ടായിരുന്നു ആര്യയുടെ പ്രതികരണം. കമ്മിറ്റ് ചെയ്യുകയോ, വിവാഹം ചെയ്യുകയോ ഇല്ല. ഏതാണ്ട് ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റസ് മാതൃകയിൽ ബന്ധം തുടരാം എന്നായിരുന്നു അയാളുടെ വാദം

5/7
അതുമായി പൊരുത്തപ്പെട്ടു പോകാൻ താൻ തയ്യാറല്ലായിരുന്നു. 'നോ' പറഞ്ഞ് സ്വന്തം ജീവിതവുമായി മുന്നോട്ടു പോയി. ആ 'നോ' ഒട്ടേറെ വേദനകളിലൂടെയും ചിന്തകളിലൂടെയും തന്നെ നയിച്ചുവെങ്കിലും, ഏറ്റവും വലുതും മികച്ചതുമായ ആ 'നോ'യിലൂടെ ഇപ്പോൾ കൂടുതൽ സമാധാനം അനുഭവിക്കുന്നു എന്ന് ആര്യ
അതുമായി പൊരുത്തപ്പെട്ടു പോകാൻ ആര്യ തയ്യാറല്ലായിരുന്നു. 'നോ' പറഞ്ഞ് സ്വന്തം ജീവിതവുമായി മുന്നോട്ടു പോയി. ആ 'നോ' ഒട്ടേറെ വേദനകളിലൂടെയും ചിന്തകളിലൂടെയും തന്നെ നയിച്ചുവെങ്കിലും, ഏറ്റവും വലുതും മികച്ചതുമായ ആ 'നോ'യിലൂടെ ഇപ്പോൾ കൂടുതൽ സമാധാനം അനുഭവിക്കുന്നു എന്ന് ആര്യ
advertisement
6/7
കൗമാരപ്രായത്തിലേക്ക് കടക്കുന്ന മകളുടെ അമ്മയെന്ന നിലയിൽ മകളുമായി തുറന്ന സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിലും മറ്റുമാണ് ആര്യയുടെ ശ്രദ്ധ. രണ്ടാം വിവാഹത്തെ പറ്റിയുള്ള കാഴ്ചപ്പാടിനെ കുറിച്ചും ആര്യ വാചാലയായി

7/7
ജീവിതകാലം മുഴുവനും ഒപ്പം ചിലവഴിക്കാൻ പറ്റുന്ന ഒരാളിനെ കണ്ടാൽ ഉറപ്പായും ഉണ്ടാവും എന്നാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് ആര്യക്ക് പറയാനുള്ളത്
ജീവിതകാലം മുഴുവനും ഒപ്പം ചിലവഴിക്കാൻ പറ്റുന്ന ഒരാളിനെ കണ്ടാൽ ഉറപ്പായും ഉണ്ടാവും എന്നാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് ആര്യക്ക് പറയാനുള്ളത്
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement