ദീപികയുടെ ആദ്യ സിനിമ ബോളിവുഡിലല്ല; തെന്നിന്ത്യയിൽ തുടങ്ങി ബോളിവുഡ് റാണിമാരായ നായികമാർ

Last Updated:
തെന്നിന്ത്യയിൽ സിനിമാ ജീവിതം തുടങ്ങിയ ബോളിവുഡിലെ മുൻനിര നായികമാർ
1/7
 ഷാരൂഖ് ഖാന്റെ നായികയായി ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപിക പദുകോണിന്റെ ബോളിവുഡ് അരങ്ങേറ്റം. എന്നാൽ, ദീപിക ആദ്യമായി അഭിനയിച്ച ചിത്രം ഇതല്ല. കന്നഡയിൽ ഉപേന്ദ്രയുടെ നായികയായി ഐശ്വര്യ എന്ന ചിത്രമാണ് ദീപികയുടെ ആദ്യ സിനിമ. 2006 ലാണ് ചിത്രം പുറത്തിറങ്ങിയത്.

advertisement
2/7
 മിസ് വേൾഡ് വിജയിയായതിനു ശേഷം സിനിമയിൽ നിരവധി അവസരങ്ങൾ തേടിയെത്തിയെങ്കിലും വിജയുടെ നായികയായി തമിഴൻ എന്ന ചിത്രത്തിലാണ് പ്രിയങ്ക ചോപ്ര ആദ്യമായി അഭിനയിച്ചത്. 2002 ൽ തമിഴ് സിനിമയിലൂടെയാണ് ഇന്ന് ഹോളിവുഡ‍് വരെ എത്തി നിൽക്കുന്ന പ്രിയങ്ക ചോപ്രയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

3/7
 1997 ൽ പുറത്തിറങ്ങിയ ഇരുവർ എന്ന ചിത്രത്തിലൂടെ മണിരത്നമാണ് ഐശ്വര്യ റായിയെ ആദ്യമായി ബിഗ് സ്ക്രീനിൽ എത്തിക്കുന്നത്. ബോബി ഡിയോളിനൊപ്പം അതേ വർഷം പുറത്തിറങ്ങിയ 'ഔർ പ്യാർ ഹോ ഗയാ' ആണ് താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം.

4/7
 മഹേഷ് ബാബുവിനൊപ്പം 1:നെനോക്കഡീൻ എന്ന ചിത്രത്തിലൂടെയാണ് കൃതി സനോനും സിനിമാ ജീവിതം ആരംഭിക്കുന്നത്. 2014 ൽ പുറത്തിറങ്ങിയ ചിത്രം സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും കൃതി സനോന് ഹിന്ദിയിൽ നിന്നും നിരവധി അവസരങ്ങൾ ലഭിച്ചു.

5/7
 പുരി ജഗന്നാഥിന്റെ ലോഫർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ദിഷ പഠാനിയും അഭിനയ ജീവിതം ആരംഭിക്കുന്നത്. വരുൺ തേജ് ആയിരുന്നു ചിത്രത്തിലെ നായകൻ. ഇതിനു ശേഷമാണ് ദിഷ ഹിന്ദിയിലേക്ക് എത്തുന്നത്.

6/7
 തെലുങ്ക് ചിത്രം ജുമ്മാണ്ടി നാദം എന്ന ചിത്രത്തിലൂടെയാണ് താപ്സി പന്നുവും സിനിമാ കരിയർ ആരംഭിച്ചത്. 2010 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഇതിനു ശേഷം തമിഴിലും താരം അഭിയിച്ചിരുന്നു.

7/7
 ബോളിവുഡിൽ സാന്നിധ്യമറിയിക്കുന്നതിനു മുമ്പേ തെന്നിന്ത്യയിൽ പരിചിതയായ നായികയായിരുന്നു രാകുൽ പ്രീത് സിംഗ്. 2009 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ഗില്ലിയാണ് രാകുലിന്റെ ആദ്യ സിനിമ.

പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ ഒന്നിച്ച് എൽഡിഎഫും യുഡിഎഫും; ഏറ്റവും വലിയ ഒറ്റകക്ഷിയായ BJP ക്ക് ഭരണം പിടിക്കാനായില്ല

  • പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ബിജെപിയെ ഭരണം നഷ്ടപ്പെടുത്തി

  • 16 വാർഡുകളുള്ള പഞ്ചായത്തിൽ എൻഡിഎയ്ക്ക് 6, യുഡിഎഫ് 5, എൽഡിഎഫ് 2, സ്വതന്ത്രർ 3 സീറ്റുകൾ നേടി

  • ഇരുമുന്നണികളുടെ പിന്തുണയോടെ സ്വതന്ത്രനായ സുരേഷ് കുഴിവേൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

View All
advertisement