ആലിയ മുതൽ രൺബീർ വരെ; പന്ത്രണ്ടാം ക്ലാസ് പോലും പാസാകാത്ത 7 ബോളിവുഡ് താരങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
കരിയറിൽ പ്രശസ്തിയുടെയും പ്രതാപത്തിന്റെയും ഉയരങ്ങളിൽ എത്തിയ പന്ത്രണ്ടാം ക്ലാസ് പോലും പാസാകാത്ത താരങ്ങൾ
advertisement
രൺബീർ കപൂർ: ആലിയയുടെ ഭർത്താവ് രൺബീർ കപൂറിനും പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കാനായില്ല. 53.4 ശതമാനം മാർക്കോടെയാണ് താരം പത്താം ക്ലാസ് പാസായത്. തനിക്ക് പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും, കപൂർ കുടുംബത്തിലെ ഏറ്റവും വിദ്യാസമ്പന്നരിൽ ഒരാളാണ് താനെന്നാണ് രൺബീർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
advertisement
advertisement
കത്രീന കൈഫ്: നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ കത്രീന കൈഫ് ഒന്നാം നിരയിലാണ്. കരിയറിൽ വിജയിച്ചെങ്കിലും സ്കൂൾ ജീവിതത്തിന്റെ കടമ്പ താരത്തിന് കടക്കാനായില്ല. മാതാപിതാക്കളുടെ വേർപിരിയലിനുശേഷം അമ്മയ്‌ക്കൊപ്പം താമസം തുടങ്ങി. കത്രീനയുടെ അമ്മ സാമൂഹിക സേവനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഒരിടത്തും സ്ഥിരമായി താമസിച്ചില്ല. അത് കൊണ്ട് തന്നെ കത്രീനയ്ക്ക് സ്കൂൾ ജീവിതം ആസ്വദിക്കാൻ സാധിച്ചില്ല.
advertisement
കരിഷ്മ കപൂർ: കപൂർ കുടുംബത്തിലെ കരിഷ്മ കപൂർ കുട്ടിക്കാലം മുതൽ അഭിനയ ജീവിതം നയിക്കണമെന്ന് സ്വപ്നം കണ്ടിരുന്നു. പതിനാറാം വയസ്സിൽ ഹരീഷ് കുമാറിനൊപ്പം 'പ്രേം കേഡി' എന്ന ചിത്രത്തിലാണ് കരിഷ്മ ആദ്യമായി അഭിനയിക്കുന്നത്. അഭിനയത്തിരക്കായതിനാൽ കരിഷ്മയ്ക്ക് പഠനം പൂർത്തിയാക്കാനായില്ല. ആറാം ക്ലാസിന് ശേഷം സ്‌കൂൾ പഠനം നിർത്തേണ്ടി വന്നു.
advertisement
അർജുൻ കപൂർ: 2003ൽ 'കൽ ഹോ ന ഹോ' എന്ന ചിത്രത്തിന്റെ സഹസംവിധായകനായി അർജുൻ കപൂർ ബോളിവുഡിലേക്ക് ചുവടുവച്ചു. തന്റെ കരിയറിലെ ആദ്യത്തെ ഒമ്പത് വർഷക്കാലം, അദ്ദേഹം സംവിധാനത്തിനും നിർമ്മാണത്തിനുമായി ചിലവഴിച്ചു. 2012ൽ 'ഇഷാഖ്‌സാഡെ' എന്ന ചിത്രത്തിലാണ് അർജുൻ ആദ്യമായി അഭിനയിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസാകാൻ താരത്തിന് കഴിഞ്ഞില്ല.
advertisement
ശ്രീദേവി: നാലാം വയസ്സുമുതലാണ് ശ്രീദേവി ബിഗ് സ്‌ക്രീനിൽ അഭിനയിക്കാൻ തുടങ്ങിയത്. ഹിന്ദി ചിത്രങ്ങൾക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാ ചിത്രങ്ങളിലും ശ്രീദേവി ഇടം നേടിയിരുന്നു.'ഞാൻ സ്‌കൂൾ-കോളേജ് ജീവിതം ആസ്വദിച്ചില്ലെങ്കിലും സിനിമയിൽ കഠിനാധ്വാനം ചെയ്തു. ഒരു ഇടവേള എടുക്കുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല', ഒരു പഴയ അഭിമുഖത്തിൽ ശ്രീദേവി പറഞ്ഞിരുന്നു.