Honey Rose | പരസ്യമായും അല്ലാതെയും വ്യക്തിഹത്യ; ഹണി റോസ് പ്രതികരിക്കുമ്പോൾ ഒപ്പം നിൽക്കാൻ താരലോകവും
- Published by:meera_57
- news18-malayalam
Last Updated:
ദീർഘകാലമായി ഹണി റോസിനെതിരെ അപമാനകരമായ ആക്രമണങ്ങൾ നടന്നു വരികയായിരുന്നു. ശേഷം കഴിഞ്ഞ ദിവസം താരം പ്രതികരിക്കുകയായിരുന്നു
കേരളത്തിനകത്ത് ഒരു ഉദ്‌ഘാടനമുണ്ടെങ്കിൽ, പല കടയുടമകൾക്കും ഒരു പേരേ മനസിലുണ്ടാവൂ, ഹണി റോസ് (Honey Rose). താരം ഉദ്‌ഘാടനം ചെയ്യുന്ന ഓരോ പരിപാടിയുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാൻ അധികം കാലതാമസമുണ്ടാവാറില്ല. ഹണിയുടെ ഫാൻസ് പലരും ഇത്തരം പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ തടിച്ചു കൂടിയിട്ടുമുണ്ടാകും. താരത്തിന്റെ കൂടെ ഒരു ഗ്രൂപ്പ് സെൽഫി എങ്കിലും കിട്ടിയാൽ മതിയെന്ന ആഗ്രഹത്താൽ സ്മാർട്ട് ഫോൺ സ്റ്റേജിലേക്ക് നീട്ടുന്നവരെ പോലും ഹണി നിരാശരാക്കാറില്ല. അതുപോലെത്ത തന്നെ ഈ ചിത്രത്തിന്റെ നടുവിൽ കാണുന്നത് പോലത്തെ സാഹചര്യങ്ങളിൽ ഹണി പരസ്യമായി അവഹേളനം നേരിടാറുമുണ്ട്. കൊച്ചിൻ കാർണിവൽ എന്ന പരിപാടിയുടെ ഇടയിൽ ഒരാൾ ഹണിയെ അപമാനിക്കുന്ന നിലയിൽ വേഷംധരിച്ചെത്തിയതാണ് ഈ കാണുന്നത്. കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ എത്തിയ ദൃശ്യമാണിത്. കുട്ടികൾ ഉൾപ്പെടുന്നവർ ഇത് നേരിട്ട് കണ്ടിട്ടുമുണ്ട്
advertisement
എത്രത്തോളം ട്രോൾ ചെയ്യപ്പെട്ടാലും കമന്റ് ബോക്സിൽ ചെന്നുപോലും ഒരു മറുപടി കൊടുക്കാത്ത കൂട്ടത്തിലാണ് ഹണി റോസ്. എപ്പോഴും പുഞ്ചിരി തൂകിയ മുഖത്തോടെ കാണുന്ന ഹണി റോസ്, ഇത്തരം ആക്രമണങ്ങളെ വേണ്ടത്ര അവഗണയോടെ മാത്രമേ കണ്ടിരുന്നൂള്ളൂ. കഴിഞ്ഞ ദിവസം വരെ. ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി പിന്നാലെ കൂടി അപമാനിക്കുന്ന വ്യക്തിക്കെതിരെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഹണി രൂക്ഷമായി പ്രതികരിച്ചത്. അയാൾ ക്ഷണിച്ച പരിപാടിക്ക് പോകാൻ വിസമ്മതിച്ചത് മൂലം ഇപ്പോൾ ഹണി പങ്കെടുക്കുന്ന പരിപാടികളിൽ എത്തിയാണത്രെ വ്യക്തിഹത്യ. സോഷ്യൽ മീഡിയ വഴി ആക്രമണം അഴിച്ചു വിടുന്നവർക്കെതിരെയും ഹണി റോസ് പോലീസിൽ പരാതിപ്പെട്ടു കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
ദീർഘകാലമായി നേരിട്ട് പോന്ന അപമാനങ്ങൾക്കാണ് ഹണി റോസ് അറുതിവരുത്തിയത്. ഹണിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളുടെ കമന്റ്റ് ബോക്സ് പലപ്പോഴും അറപ്പുളവാക്കുന്ന തരം കമന്റുകളുടെ കൂമ്പാരമാകാറുണ്ട്. വളരെ മോശം രീതിയിൽ ബോഡിഷെയിം ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഹണി റോസ്. പരാതിയിൽ ഹണി പേര് വെളിപ്പെടുത്താതെ ഒരാളെ പരാമർശിച്ചു എങ്കിലും, പലരും ആ വ്യക്തി ആരെന്ന് കണ്ടെത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
advertisement
ഹണി ആ പേര് വെളിപ്പെടുത്തണമായിരുന്നു എന്നാണ് പലരുടെയും ആവശ്യം. കുറച്ചു നാളുകൾക്ക് മുൻപ് ഹണി പങ്കെടുത്ത ഒരു ഉത്‌ഘാടന ചടങ്ങിൽ, ഹണിയെ ഒരു നെക്ലേസ് അണിയിച്ച ശേഷം പിടിച്ചുകറക്കി, നെക്ലേസിന്റെ പിന്നിലെ ഭാഗം കാണാനാണ് എന്ന് ഒരാൾ പരാമർശിച്ചത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഹണിയെ പോലുള്ള താരങ്ങൾ ആ സ്ഥലത്തു വച്ചുതന്നെ പ്രതിഷേധം അറിയിക്കണം എന്നായിരുന്നു ആവശ്യം
advertisement
advertisement
'നിന്നോടൊപ്പം ഹണി' എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ചു രഞ്ജിമറിന്റെ കമന്റ്. എസ്തർ അനിലും ഹണിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. നർത്തകൻ ബിജു ധ്വനിതരംഗ്, സൂസമ്മ, നിവേദ് ആന്റണി തുടങ്ങിയവരും ഹണി റോസിനെ പിന്തുണച്ചവരുടെ കൂട്ടത്തിലുണ്ട്. പോയദിവസം ഹണി റോസ് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ആണ് ചിത്രത്തിന്റെ മറുപകുതിയിൽ