പൊലീസ് സ്റ്റേഷന് 'ചൈനീസ് പാറാവ്'; വാനരപ്പടയെ തുരത്താൻ റബർ പാമ്പ് തന്ത്രം
- Published by:Rajesh V
- news18-malayalam
Last Updated:
വാനരക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി അതിക്രമം നടത്തുന്ന വര്‍ധിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ റബ്ബര്‍ പാമ്പ് തന്ത്രമിറക്കിയത്. സമീപ പ്രദേശത്തെ കൃഷിയിടത്തിലിറക്കിയ വിദ്യ പൊലീസുകാര്‍ സ്റ്റേഷനിലും പരീക്ഷിക്കുകയായിരുന്നു
ഇടുക്കി കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി എത്തുന്നവർ ആദ്യം പേടിക്കും. കാരണം, സ്റ്റേഷന്‍റെ പരിസര പ്രദേശങ്ങള്‍ നിറയെ 'പാമ്പുകളാണ്'. അതും വിവിധ വലുപ്പത്തിലും നിറത്തിലുമുള്ളവ. എന്നാൽ പരാതി നല്‍കാന്‍ വരുന്നവരെയല്ല, വാനരപ്പടയെ പേടിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ ചൈനീസ് കളിപ്പാമ്പുകൾ സ്റ്റേഷന്‍ പരിസരം കീഴടക്കിയിരിക്കുന്നത്.
advertisement
advertisement
advertisement
advertisement
advertisement