ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ' (Leo) സിനിമയുടെ ചെന്നൈയിലെ ഷൂട്ടിംഗ് ഷെഡ്യൂളിൽ നടൻ വിജയ്, നടി തൃഷ എന്നിവരുടെ ഭാഗങ്ങൾ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. അതിനു ശേഷം മുഴുവൻ ക്രൂവും കാശ്മീരിലേക്ക് പോയി. എന്നാൽ തീർത്തും ആകസ്മികമായ നിര്യാണത്തെ തുടർന്ന് സിനിമയുടെ പ്രധാന അണിയറപ്രവർത്തകനായ സിനിമാട്ടോഗ്രാഫർ മനോജ് പരമഹംസയ്‌ക്ക് നാട്ടിലേക്ക് മടങ്ങേണ്ടതായി വന്നു
അമ്മയുടെ മരണത്തെത്തുടർന്ന് മനോജ് ചെന്നൈയിലേക്ക് മടങ്ങി എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫെബ്രുവരി 18നാണ് മനോജിന്റെ അമ്മയുടെ മരണം. അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്യുക മനോജ് ആണ്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞേ മടക്കമുണ്ടാകൂ. എന്നാൽ അതുവരെ സിനിമ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന കാര്യത്തിൽ നിർണായക തീരുമാനം വേണ്ടിവരും (തുടർന്ന് വായിക്കുക)