പോസ്റ്റ് കണ്ട് പ്രണയം..10 മാസത്തിനുള്ളിൽ 300 വിക്കറ്റുകൾ നേടിയാൽ സ്വീകരിക്കാമെന്ന് നടി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പ്രണയകഥ!
- Published by:Sarika N
- news18-malayalam
Last Updated:
ക്രിക്കറ്റ് താരവുമായി പ്രണയത്തിലായാൽ സിനിമയിൽ അവസരം കുറയുമെന്ന് കരുതിയ നടി വിവാഹാഭ്യർത്ഥന ആദ്യം നിരസിച്ചിരുന്നു
ക്രിക്കറ്റ് താരങ്ങളും സിനിമ നടിമാരുമായുള്ള പ്രണയകഥകൾക്ക് തിളക്കം കൂടുതൽ ആണ്. ഹിന്ദി സിനിമാ വ്യവസായവും ക്രിക്കറ്റും തമ്മിൽ എപ്പോഴും അടുത്ത ബന്ധമുണ്ട്. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായ താരങ്ങളെയും നാം കണ്ടിട്ടുണ്ട്. അത്തരത്തിൽ വിജയിച്ചതും പരാജയപ്പെട്ടതുമായ ഒട്ടനവധി പ്രണയകഥകൾ ഉണ്ടായിട്ടുണ്ട്. അത്തരമൊരു കഥ ഹർഭജൻ സിങ്ങിന്റെയും (Harbhajan Singh) ഗീത ബസ്രയുടെയുമാണ് (Geeta Basra). 2015 ൽ ആണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും ബോളിവുഡ് നടി ഗീത ബസ്രയും വിവാഹിതരായത്. ഇന്നും ബോളിവുഡിൽ ഏറ്റവും ആരാധിക്കപ്പെടുന്ന സെലിബ്രിറ്റി ദമ്പതികളിൽ ഒരാളായി തുടരുന്നു. എന്നാൽ വിവാഹത്തിലേക്കുള്ള അവരുടെ യാത്ര അത്ര ലളിതമായിരുന്നില്ല.
advertisement
ഹിന്ദി ചലച്ചിത്ര മേഖലയിലെ മുൻനിര നടിയായ അനുഷ്‌ക ശർമ്മ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ വിവാഹം കഴിച്ചു. മുൻ ക്യാപ്റ്റൻ അസ്ഹറുദ്ദീൻ നടി സംഗീത ബിജ്‌ലാനിയെ വിവാഹം കഴിച്ചു. അടുത്തിടെ, ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ നടി ആതിയ ഷെട്ടിയെ വിവാഹം കഴിച്ചു. ക്രിക്കറ്റ് താരം യുവരാജ് സിംഗ് നടി ഹേസൽ കീച്ചിനെ വിവാഹം കഴിച്ചു. ഹർഭജൻ സിംഗ് ഹിന്ദി ചലച്ചിത്ര നടി ഗീത ബസ്രയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു.
advertisement
സോഷ്യൽ മീഡിയയിൽ നടിയുടെ ഒരു പോസ്റ്റ് കണ്ടയുടനെ ഹർഭജൻ സിങ്ങിന് താരത്തോട് പ്രണയം തോന്നിയതായി പറയപ്പെടുന്നു. ഉടൻ തന്നെ താരം സുഹൃത്തും ക്രിക്കറ്റ് താരവുമായ യുവരാജ് സിങ്ങിനെ വിളിച്ച് അവരുടെ നമ്പർ ചോദിച്ചു. ഹർഭജൻ ഒട്ടും സമയം കളയാതെ അവർക്ക് മെസ്സേജ് അയച്ചു, പക്ഷേ ക്രിക്കറ്റിൽ കാര്യമായ അറിവോ താൽപ്പര്യമോ ഇല്ലാത്തതിനാൽ ഗീത ആദ്യം പ്രതികരിച്ചില്ല. ആ സമയത്താണ് ഇന്ത്യ ലോകകപ്പ് നേടിയത്. അഭിനന്ദനങ്ങൾ അറിയിക്കാൻ നടി മറുപടി നൽകി. അവിടെയാണ് ഇരുവരുടെയും പ്രണയത്തിന്റെ തുടക്കമായി പറയുന്നത്. ഒടുവിൽ ഇരുവരും ആദ്യമായി കണ്ടുമുട്ടിയപ്പോൾ തന്നെ ഹർഭജൻ നടിയെ പ്രൊപ്പോസ് ചെയ്തു.
advertisement
ഇരുവരും കണ്ട സമയത്ത് നടിക്ക് 21 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. താരം സിനിമകളിൽ സജീവമായി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ഗീതയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര ലളിതമായിരുന്നില്ല. ഒരു ക്രിക്കറ്റ് കളിക്കാരനുമായി ബന്ധപ്പെട്ടാൽ തന്റെ കരിയർ തകർന്നുപോകുമെന്ന് നടി ഭയപ്പെട്ടു. വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികൾ കാരണം ഇതിനകം തന്നെ കുറച്ച് സിനിമാ ഓഫറുകൾ നഷ്ടപ്പെട്ടിരുന്നു, ഇത് ബന്ധവുമായി മുന്നോട്ട് പോകുന്നതിൽ നടി കൂടുതൽ ഭയപ്പെട്ടു. അതിനാൽ നടി അതേഹത്തിന്റെ വിവാഹാഭ്യർത്ഥന ആദ്യം നിരസിച്ചു.
advertisement
എന്നാൽ ഭയം ഉണ്ടായിരുന്നിട്ടും, വിധി മറ്റൊന്നായിരുന്നു കരുതിവച്ചിരുന്നത്. ഏകദേശം പത്ത് മാസങ്ങൾക്ക് ശേഷം, ഗീത ഹർഭജനെ വിവാഹം കഴിക്കാൻ സമ്മതിച്ചു, പക്ഷേ ഒരു വ്യവസ്ഥയിൽ മാത്രം. അവൻ 300 വിക്കറ്റ് നേടുന്ന ദിവസം, അവൾ പ്രണയം സ്വീകരിക്കാമെന്ന് വാക്ക് നൽകി. ഹർഭജൻ 300-ാം വിക്കറ്റ് നേടിയപ്പോൾ, ഗീത തന്റെ വാഗ്ദാനം പാലിച്ചു. 2015 ൽ ദമ്പതികൾ വിവാഹിതരായി.
advertisement
8 വർഷത്തോളം പ്രണയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. ഡേറ്റിംഗിനിടെ, ഹർഭജൻ സിങ്ങും ഗീത ബസ്രയും പലപ്പോഴും ഒന്നിച്ച് കാണുന്നത് വാർത്തകൾ പ്രചരിക്കാൻ കാരണമായി. ആദ്യകാലത്ത് ഗീത ബസ്ര അഭിനയത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഹർഭജനുമായി പ്രണയത്തിലായതോടെ നടിയുടെ അഭിനയത്തിനുള്ള താല്പര്യം കുറഞ്ഞു.ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരിയായ ഗീത ബസ്ര 21-ാം വയസ്സിൽ ബോളിവുഡ് സിനിമാ മേഖലയിലേക്ക് കടന്നു. 2006-ൽ ഇമ്രാൻ ഹാഷ്മിയ്‌ക്കൊപ്പം ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
advertisement
ഭജ്ജി എന്ന വിളിപ്പേരുള്ള ഹർഭജൻ സിംഗ് ക്രിക്കറ്റിൽ നിന്നും വിരമിച്ചതിന് ശേഷം രാഷ്ട്രീയത്തെ ഇറങ്ങി രാജ്യസഭയിൽ പാർലമെന്റ് അംഗമായി സേവനമനുഷ്ഠിച്ചു . അദ്ദേഹം ഒരു ചലച്ചിത്ര നടൻ, ടെലിവിഷൻ സെലിബ്രിറ്റി, ക്രിക്കറ്റ് കമന്റേറ്റർ എന്നീ നിലകളിലും പ്രശസ്തനാണ് .1998 മുതൽ 2016 വരെ ഇന്ത്യയ്ക്കുവേണ്ടി ഓഫ് സ്പിൻ ബൗളറായി ഹർഭജൻ കളിച്ചു . ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബ് ക്രിക്കറ്റ് ടീമിനും ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് , ചെന്നൈ സൂപ്പർ കിംഗ്സ് , കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവയ്ക്കുമായി കളിച്ചു . തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ സ്പിൻ ബൗളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, 2007 ടി20 ലോകകപ്പും 2011 ക്രിക്കറ്റ് ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലും, 2002 ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്ത വിജയികളായ ടീമിലും അംഗമായിരുന്നു . ടെസ്റ്റുകളിൽ രണ്ട് സെഞ്ച്വറികൾ നേടിയ അദ്ദേഹം ഒരു ലോവർ ഓർഡർ ബാറ്റ്‌സ്മാൻ കൂടിയായിരുന്നു.
advertisement
ഒരു സിഖ് രാംഗരിയ കുടുംബത്തിൽ ജനിച്ച ബോൾ ബെയറിംഗും വാൽവ് ഫാക്ടറിയും സ്വന്തമാക്കിയിരുന്ന സ്വാതന്ത്ര്യസമര സേനാനിയും ആയ സർദാർ സർദേവ് സിംഗ് പ്ലാഹയുടെ ഏക മകനാണ് ഹർഭജൻ.1995-96 സീസണിൽ നവംബറിൽ പഞ്ചാബ് അണ്ടർ-16 ടീമിനു വേണ്ടി 15 വയസ്സും 4 മാസവും പ്രായമുള്ളപ്പോൾ ഹർഭജൻ കളിച്ചു . ഹരിയാനയ്‌ക്കെതിരായ തന്റെ അരങ്ങേറ്റ മത്സരത്തിൽ 7/46 ഉം 5/138 ഉം നേടി, ഒമ്പത് വിക്കറ്റ് വിജയത്തിന് വഴിയൊരുക്കി. ഡൽഹിക്കെതിരായ അടുത്ത മത്സരത്തിൽ 56 റൺസ് നേടിയ അദ്ദേഹം , ഹിമാചൽ പ്രദേശിനെതിരായ മൂന്നാം മത്സരത്തിൽ 11/79 ഉം നേടി , ഇന്നിംഗ്സ് വിജയം നേടി.