തിരുവനന്തപുരം മേയർ മുതൽ ദീപിക പദുകോൺ വരെ എത്തിയ സമാനത; ഈ പേരിലുണ്ട് പ്രത്യേകത
- Published by:meera_57
- news18-malayalam
Last Updated:
തിരുവനന്തപുരം മുതൽ മുംബൈ വരെ. മേയർ ആര്യ രാജേന്ദ്രനും ദീപിക പദുകോണും തമ്മിലെ സമാനത
ഇവർ തമ്മിൽ സമാനത ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണുത്തരം. ഒരാൾ, ജനപ്രതിനിധി, മറ്റൊരാൾ ജനങ്ങളുടെ ഹർഷാരവങ്ങൾ ഏറ്റുവാങ്ങുന്ന ചലച്ചിത്ര താരം. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും, ബോളിവുഡ് താരസുന്ദരി ദീപിക പദുകോണും (Deepika Padukone) തമ്മിൽ കഴിഞ്ഞ ദിവസം വരെ സമാനത ഒന്നുപോലും ഇല്ലായിരുന്നു. ഇനി അങ്ങനെയല്ല. തിരുവനന്തപുരം മുതൽ മുംബൈ വരെ ദൂരവും ജീവിത സാഹചര്യങ്ങളും വരെ നിരവധിയായ വ്യത്യാസങ്ങൾ ഇവർക്കിടയിലുണ്ട്. ഇത്രയും കാലത്തിനിടയിൽ ഒരിക്കലും ഇവർ പരസ്പരം കണ്ടിരിക്കാനുള്ള സാധ്യതയും ഇല്ല
advertisement
കഴിഞ്ഞ ദിവസം ദീപിക പദുകോൺ ഒരു അപ്‌ഡേറ്റുമായി അവരുടെയും ഭർത്താവ് രൺവീറിന്റെയും ഇൻസ്റ്റഗ്രാം ഹാൻഡിലുകളിൽ എത്തിച്ചേർന്നിരുന്നു. 2018ൽ വിവാഹം ചെയ്ത ദീപികയും രൺവീറും നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അവരുടെ മകൾക്ക് ജന്മം നൽകിയത്. വിവാഹം കഴിഞ്ഞ് വർഷങ്ങളോളം ദീപികയും രൺവീറും അവരുടെ കരിയറിന് മുൻതൂക്കം നൽകി മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ, ഈ വർഷത്തിന്റെ തുടക്കത്തിൽ സെപ്റ്റംബർ മാസത്തിൽ ആദ്യത്തെ കുഞ്ഞ് പിറക്കും എന്ന് ഇരുവരും ഒരു അപ്ഡേറ്റ് നൽകുകയായിരുന്നു (തുടർന്ന് വായിക്കുക)
advertisement
മറ്റു പല താരങ്ങളെയും പോലെ തന്നെ ദീപികയും രൺവീറും അവരുടെ കുഞ്ഞിനെ ക്യാമറകളുടെ മുന്നിൽ അവതരിപ്പിച്ചിട്ടില്ല. നടി ആലിയ ഭട്ട്, അനുഷ്ക ശർമ്മ എന്നിവരും അവരുടെ കുഞ്ഞുങ്ങളുടെ മുഖം വളരെ വൈകിയാണ് പുറത്തുകാട്ടിയിട്ടുള്ളത്. അനുഷ്കയുടെ ഇളയമകൻ ഇതുവരെയും പുറം ലോകം കണ്ടിട്ടില്ല. ദീപികയും മകളെ ഇതുവരെ മാധ്യമങ്ങൾക്കോ പാപ്പരാസികളുടെ മുന്നിലോ കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ ദിവസം ദീപിക മകളുടെ പേര് ആദ്യമായ് വെളിപ്പെടുത്തി
advertisement
പിങ്ക് നിറത്തിലെ കുട്ടിക്കുപ്പായം അണിഞ്ഞ രണ്ടു കുഞ്ഞിക്കാലുകളാണ് ദീപിക പദുകോൺ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ. കുഞ്ഞിനെ മടിയിൽ ഇരുത്തിയിട്ടുള്ളതായി മനസിലാക്കാം. തങ്ങളുടെ പ്രാർത്ഥനകൾക്കുള്ള മറുപടിയാണ് ഈ മകൾ എന്ന് ദീപിക. തങ്ങളുടെ ഹൃദയം സ്നേഹവും നന്ദിയും കൊണ്ട് നിറഞ്ഞതായും ദീപിക. കുഞ്ഞിന്റെ പേരും ദീപിക ഈ പോസ്റ്റിൽ രേഖപ്പെടുത്തുന്നു. ദുവ എന്നാണ് മകൾക്ക് പേര്. ദുവ പദുകോൺ സിംഗ് എന്നാണ് പൂർണനാമം. ദുവ എന്നാൽ പ്രാർത്ഥന എന്ന് അർഥം വരും. ഇവിടെയാണ് മേയറും ദീപികയും തമ്മിലെ സമാനത
advertisement
മേയർ ആര്യ രാജേന്ദ്രന്റെയും എം.എൽ.എ. സച്ചിൻ ദേവിന്റെയും മകൾക്കും ദുവ എന്നാണ് പേര്. ഇരുവരുടെയും ആദ്യത്തെ കുഞ്ഞുങ്ങളാണ് ഈ ദുവമാർ എന്നൊരു സമാനത കൂടിയുണ്ട്. ദുവ ദേവ് എന്നാണ് ആര്യ, സച്ചിൻ ദമ്പതികളുടെ മകളുടെ പൂർണമായ പേര്. കുഞ്ഞ് പിറന്നതിൽ പിന്നെ ഒരു ദിവസം ഓഫീസ് ജോലിക്കിടെ ആര്യ രാജേന്ദ്രൻ മകളെയും കൂടെകൂട്ടിയ ചിത്രം വൈറലായിരുന്നു. ഇടയ്ക്കിടെ ദുവയെ അമ്മയുടെ പേജിലും മറ്റും കാണാൻ കഴിയും
advertisement
സച്ചിൻ ദേവ്, ആര്യ രാജേന്ദ്രൻ ദമ്പതികൾ മകൾ ദുവയുടെ ഒപ്പം. ഇക്കഴിഞ്ഞ ഓണത്തിന് ആര്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണിത്. 2022ൽ ആയിരുന്നു സച്ചിൻ ദേവ്, ആര്യ രാജേന്ദ്രൻ ദമ്പതികളുടെ വിവാഹം. ആർഭാടങ്ങൾ ഒഴിവാക്കി എ.കെ.ജി. സെന്ററിലാണ് വിവാഹം നടന്നത്. ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയും പ്രായം കുറഞ്ഞ മേയറും തമ്മിലെ വിവാഹം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2023 ഓഗസ്റ്റ് മാസത്തിൽ ആര്യ രാജേന്ദ്രനും സച്ചിൻ ദേവും ആദ്യത്തെ കൺമണിയെ വരവേറ്റു