ശ്രീനി ചേട്ടനെ പോലെ ഒരു പയ്യനെ കിട്ടിയാൽ ആലോചിക്കാം; വിവാഹ സങ്കൽപ്പത്തെ കുറിച്ച് ദീപ്തി സതി
- Published by:Ashli
- news18-malayalam
Last Updated:
അവൾ ശ്രീനി ചേട്ടനെ കാണുന്നതിന് ഒരു വർഷം മുമ്പാണ് ഞങ്ങൾ കണ്ടത്. അന്ന് കണ്ട പേളിയല്ല ഇന്ന്. ഒരുപാട് മാറ്റം വന്നു.
മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരദമ്പതികളാണ് പേളിമാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട് വിവാഹിതരായ ഇവർക്കും രണ്ട് പെൺകുട്ടികളാണ്. തന്റെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്ന ജീവിതത്തിൽ വളരെയധികം സപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് ശ്രീനിഷ് എന്ന് പേളി പലപ്പോഴും പറയാറുണ്ട്.
advertisement
advertisement
ശ്രീനിഷിനെ പോലെ ഒരാളെയാണ് ലഭിക്കുന്നതെങ്കിൽ താൻ വിവാഹം കഴിക്കാൻ ഒരുക്കമാണെന്നാണ് ദീപ്തി പറയുന്നത്. പേളിമാണിയുടെ അടുത്ത സുഹൃത്താണ് ദീപ്തി. അടുത്തിടെ പേളിയുടെ വീട്ടിലെത്തിയ ദീപ്തിയുടെ വീഡിയോകളെെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപ്തി പേളിയെക്കുറിച്ചും ശ്രീനിഷിനെക്കുറിച്ചും സംസാരിച്ചത്.
advertisement
advertisement
advertisement