മുതിർന്നവർ പോലും നിസ്സാര കാര്യങ്ങൾക്ക് നിരാശരാവുന്നിടത്താണ് തീർത്തും സ്വാഭാവികമായ ഡയലോഗുമായി ഫായിസ് എന്ന മലപ്പുറംകാരൻ കൊച്ചുമിടുക്കന്റെ വരവ്. കടലാസ് പൂവ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടും ഒടുവിൽ അത് നടക്കാതെ വന്നപ്പോൾ, ‘ചെലോൽത് റെഡ്യാവും, ചെലോൽത് റെഡ്യാവൂല, ഇന്‍റത് റെഡിയായില്ല്യ.. എന്‍റെ വേറൊരു മോഡലാ വന്നത്' എന്ന വാചകം കേരളക്കരയാകെ സൂപ്പർ ഹിറ്റായി. ഇപ്പോൾ ട്രോളുകാരും, എന്തിനേറെ പറയുന്നു കോവിഡ് അവബോധ പ്രവർത്തകരും ഫായിസിന്റെ വാചകം ഏറ്റു പിടിച്ചു കഴിഞ്ഞു. ‘ചെലോൽത് റെഡ്യാവും, ചെലോൽത് റെഡ്യാവൂല' കൊണ്ടുള്ള ഏതാനും ട്രോളുകളും ശ്രദ്ധേയമായ പോസ്റ്റുകളുമിതാ