'ചതിക്കപ്പെടാതിരിക്കാൻ നമ്മൾ ഇത് ചെയ്തേ പറ്റൂ'; ദിയ കൃഷ്ണ വിഷയത്തിൽ ഡിംപിൾ റോസ്
- Published by:Sneha Reghu
- news18-malayalam
Last Updated:
ബിസിനസിനുവേണ്ടി പുറത്തു നിന്നും ആരെയും റിക്രൂട്ട് ചെയ്തിട്ടില്ലെന്ന് ഡിംപിൾ വീഡിയോയിൽ വ്യക്തമാക്കി
advertisement
advertisement
advertisement
advertisement
നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യുക, പുറമെ നിന്ന് ഒരാളെയും ഇതിലേക്ക് എടുക്കണ്ടെന്ന് ഡാഡി അന്നു മുതലേ പറയുമായിരുന്നു. നമ്മൾ ഒരുമിച്ചാണ് എല്ലാ കാര്യവും ചെയ്യുന്നത്. ഇതിനു വേണ്ടി പുറത്തു നിന്നും ആരെയും എടുത്തിട്ടില്ല. സമയവും സൗകര്യവും അനുസരിച്ച് ഞങ്ങളാണ് എല്ലാം ചെയ്യുന്നത്. എല്ലാം സെറ്റാക്കുക എന്നത് നല്ല പാടുള്ള കാര്യമാണ്. ഒറ്റ ഇരിപ്പ് ഇരിക്കേണ്ട അവസ്ഥയാണ്. എന്നാലും കുഴപ്പമില്ല, ഇതൊക്കെ ചെയ്ത് കഴിയുമ്പോള്‍ സമാധാനം കിട്ടുമെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
അതേസമയ, ജീവനക്കാരികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നടൻ കൃഷ്ണ കുമാറിന്റെയും മകൾ ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റി. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു എന്നീ വകുപ്പുകൾ ചുമത്തിയാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിന്മേൽ എടുത്തിരിക്കുന്ന കേസ്.
advertisement
കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ നടത്തുന്ന ഓ ബൈ ഓസി എന്ന എന്ന ഷോപ്പിലെ വിനീത, ദിവ്യ, രാധാകുമാരി എന്നീ മൂന്ന് ജീവനക്കാരികൾ പണം തട്ടിയെന്ന് കാട്ടി കൃഷ്ണകുമാർ തിരുവനന്തപുരം അസി.കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരായി ഇവർ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും, പണം കവർന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവർക്കുമെതിരായ പരാതി. നിലവിൽ മൂന്ന് ജിവനക്കാരും ഒളിവിലാണ്.