Diya Krishna | അന്ന് പേളിയുടെ നിലയും നിതാരയും, ഇപ്പോൾ ദിയ കൃഷ്ണയുടെ ഓമി; പാൽമണം മാറുംമുൻപേ ഗ്രാൻഡ് എൻട്രി
- Published by:meera_57
- news18-malayalam
Last Updated:
നീഓം അശ്വിൻ കൃഷ്ണ എന്ന ഓമി ബേബിക്ക് ഒരു മാസ് ആൻഡ് സർപ്രൈസ് എൻട്രി
സ്കൂളിൽ പോയി തുടങ്ങിയാൽ സ്വയം പരിചയപ്പെടുത്തേണ്ട ആവശ്യം ഒരുപക്ഷേ ഇല്ലാത്ത ചില കുഞ്ഞുങ്ങളുടെ തലമുറയിലാണ് നമ്മൾ. കുറഞ്ഞ പക്ഷം, അധ്യാപകർക്കെങ്കിലും ആമുഖം ഇല്ലാതെ അവർ ആരെന്നു മനസിലായേക്കും. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരുടെ യുഗത്തിൽ പേളി മാണി (Pearle Maaney)-ശ്രീനിഷ് അരവിന്ദ് ദമ്പതികളുടെ മക്കളായി പിറന്ന നില ശ്രീനിഷ്, നിതാര ശ്രീനിഷ്; ദിയ കൃഷ്ണ (Diya Krishna)- അശ്വിൻ ഗണേഷ് ദമ്പതിമാരുടെ നീഓം അശ്വിൻ കൃഷ്ണ എന്നിവരെല്ലാം ആ നിലയിൽ ഭാഗ്യം സിദ്ധിച്ചവരാണ്. മുഖം എങ്ങനെയെന്ന് ഇനിയും ആരും കണ്ടിട്ടില്ലാത്ത നീഓം അശ്വിൻ കൃഷ്ണയാണ് കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞുവാവ. നിലയെയും നിതാരയെയും പിറന്ന് അധികം കഴിയും മുൻപേ എല്ലാവരും കണ്ടുകഴിഞ്ഞു എന്ന് മാത്രം
advertisement
'ഓമി' എന്ന ഓമനപ്പേരുള്ള നീഓം അശ്വിൻ കൃഷ്ണയുടെ വിശേഷങ്ങൾ പലത് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നുകഴിഞ്ഞു. പിറന്നത് മുതൽ അച്ഛനമ്മമാരേക്കാൾ, അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ആന്റിമാരുടെയും പൊന്നോമനയാണ് നീഓം. കുഞ്ഞിനെ നിലത്തു വയ്കകതെ എടുത്തുകൊണ്ടു നടക്കാൻ ഈ വീട്ടിൽ നിറയെ ആളുകളുണ്ട്. അഹാനയും ഇഷാനിയും ദിയയും ഹൻസികയും വളർന്ന വീട്ടിലേക്കാണ് ദിയ കൃഷ്ണ പ്രസവിച്ച ശേഷം മകനെയും കൊണ്ടുവന്നത്. പ്രസവ ശുശ്രൂഷ മുഴുവൻ ഇവിടെയാകും (തുടർന്ന് വായിക്കുക)
advertisement
നീഓം ജനിച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ കുഞ്ഞിന്റെ പേരിൽ ചില പേജുകൾ ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. പേളിയുടെ മക്കളായ നിലയ്ക്കും നിതാരയ്ക്കും അവരുടെ അച്ഛനമ്മമാരായ പേളിയും ശ്രീനിഷും ചേർന്ന് ആരംഭിച്ച ഇൻസ്റ്റഗ്രാം പേജുകൾ ഉണ്ടായിരുന്നു. എന്നാൽ, നീഓമിന്റെ പേരിലും രണ്ടു പേജുകൾ ഇൻസ്റ്റഗ്രാമിൽ ആരംഭിച്ചിരുന്നു. അത് രണ്ടും ഫാൻസ് തുടങ്ങിവച്ചതെന്നും, അങ്ങനെ എന്തെങ്കിലും തങ്ങളായി ആരംഭിക്കുമെങ്കിൽ അറിയിക്കാം എന്നുമായിരുന്നു ദിയ കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നൽകിയ അപ്ഡേറ്റ്
advertisement
എന്നാലിപ്പോൾ നീഓമിന്റെ പേരിലും ഒരു പേജ് തുടങ്ങിയിരിക്കുന്നു. അത് ഒഫീഷ്യൽ എന്ന് അറിയാൻ ആകെ ഒരു മാർഗം മാത്രമേയുള്ളൂ. ഈ പേജ് ഫോളോ ചെയ്യുന്നവരിൽ ദിയ കൃഷ്ണയും സിന്ധു കൃഷ്ണയും അഹാനയും ഇഷാനിയുമുണ്ട്. കുടുംബാംഗങ്ങൾ ഫോളോ ചെയ്യണമെങ്കിൽ, ഇത് അപരിചിതരായ ആരെങ്കിലും തുടങ്ങിവച്ച പേജ് ആയിരിക്കാൻ സാധ്യത തീരെക്കുറവാണ്. അക്കൗണ്ട് പ്രൈവറ്റ് ആണ് താനും. ആകെ മൂന്നു പോസ്റ്റുകൾ എന്നാണ് കാണിക്കുന്നത്. പേജിന് ഇനിയും ഒരു പ്രൊഫൈൽ പിക്ച്ചർ ആയിട്ടില്ല
advertisement
ഒൻപതു പേർ നീഓം അശ്വിൻ കൃഷ്ണയെ ഫോളോ ചെയ്യുന്നുണ്ട്. നീഓം തിരിച്ചു ഫോണിലോ ചെയ്യുന്നതാവട്ടെ 11 പേരെയും. ഈ ചെറിയ കാലയളവിനുള്ളിൽ ഇരുപതോളം പേജുകൾ നീഓം അശ്വിൻ കൃഷ്ണയുടെ പേജിൽ പുറത്തുവന്നിട്ടുണ്ട്. ഇതിൽ നിന്നുമെല്ലാം കുടുംബാംഗങ്ങളെ ഫോളോ ചെയ്യുന്നുമുണ്ട്. അതിനാൽ, ഒറ്റനോട്ടത്തിൽ, എല്ലാം നീഓം ഒഫീഷ്യൽ ആണ് ഇതെല്ലാം എന്നും തോന്നിപ്പോകും. പക്ഷേ ഒറിജിനൽ ഓമി ഇനിയും ഒരു ഡി.പി. പോലുമില്ലാത്ത പേജ് ആണ്. മൂന്നു തലമുറകളാണ് നീഓം എന്ന ഓമി ബേബിയെ സ്വീകരിക്കാൻ എത്തിച്ചേർന്നത്
advertisement