Diya Krishna | ഒറ്റ അപ്ലോഡിന് വില ലക്ഷങ്ങൾ; ദിയ കൃഷ്ണ സ്റ്റോറി, പോസ്റ്റ്, റീലുകൾ വഴി സമ്പാദിക്കുന്ന തുകയുടെ മേൽ ചർച്ച
- Published by:meera_57
- news18-malayalam
Last Updated:
ദിയ കൃഷ്ണയുടെ കുടുംബത്തിലേക്ക് യൂട്യൂബ്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലൂടെ ഒഴുകുന്നത് ലക്ഷങ്ങൾ
ഒരു വർഷം കൊണ്ട് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരികൾ 60ലക്ഷത്തിലേറെ തുക കവർന്നെടുത്തതിന്റെ പേരിൽ ദിയ കൃഷ്ണ (Diya Krishna) അടുത്തകാലത്തായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. നടൻ കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ സിനിമയും സീരിയലും ഇല്ലാതെ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഭ തെളിയിച്ച് മുന്നേറുന്നവരാണ്. ഒരു കുഞ്ഞിന്റെ അമ്മ കൂടിയാണ് സഹോദരിമാരിൽ രണ്ടാമത്തവളായ ദിയ കൃഷ്ണ. ഈ കുടുംബത്തിലേക്ക് യൂട്യൂബ്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലൂടെ ഒഴുകുന്നത് ലക്ഷങ്ങളാണ്
advertisement
പ്രശസ്തവും അല്ലാത്തതുമായ നിരവധി ബ്രാൻഡുകളുമായി ഇവർ കൊളാബറേറ്റ് ചെയ്യാറുണ്ട്. അതിനാൽ, മറ്റൊരു ജോലി ഇല്ലെങ്കിലും, അവർക്ക് വരുമാനത്തിന് തടസമുണ്ടാവാറില്ല. സഹോദരിമാർക്ക് മാത്രമല്ല, അച്ഛൻ കൃഷ്ണകുമാറിനും അമ്മ സിന്ധുവിനും ഉണ്ട് വ്ളോഗുകൾ. മാസാമാസം ലഭിക്കുന്ന വരുമാനം രേഖപ്പെടുത്താൻ ഇവർക്ക് ഒരു വാട്സാപ്പ് ഗ്രൂപ്പുമുണ്ട്. സ്കൂൾ പഠന നാളുകളിൽ ഏറ്റവും ഇളയ ആളായ ഹൻസിക കൃഷ്ണയ്ക്ക് വ്ലോഗിനായി ചിലവിടാൻ സമയം ഇല്ലാതിരുന്നപ്പോൾ, വരുമാനത്തെയും ബാധിച്ചിരുന്നു. ഇവരിൽ ഏറ്റവും കൂടുതൽ പ്രതിഫലം നേടുന്ന സഹോദരി ദിയ കൃഷ്ണയാണ് എന്ന നിലയിൽ ചർച്ച പൊടിപൊടിക്കുന്നുണ്ട് (തുടർന്ന് വായിക്കുക)
advertisement
വീട്ടിൽ നിന്നും സഹായമേതും സ്വീകരിക്കാതെ ലോൺ എടുത്ത് ദിയ കൃഷ്ണ ആരംഭിച്ച സ്ഥാപനമാണ് ഒ ബൈ ഓസി. പ്രീമിയം ഫാൻസി ആഭരണങ്ങൾ വിൽക്കുന്ന സ്ഥാപനം എന്ന നിലയിലാണ് ഇവിടെ കച്ചവടം നടന്നു വരുന്നത്. തുടക്കത്തിൽ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും, പിന്നീട് തിരുവനന്തപുരം നഗരത്തിൽ ആരംഭിച്ച ഷോപ്പിലുമാണ് വിൽപ്പന. ഓൺലൈൻ ബിസിനസ് ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. ഒരുപക്ഷേ, ദിയ കൃഷ്ണ ലക്ഷങ്ങളുടെ തട്ടിപ്പ് അറിയാതെ പോയതും, മറ്റു വരുമാനങ്ങൾ ഉണ്ടായത് കൊണ്ടുകൂടിയാവാം
advertisement
എന്താണ്, അല്ലെങ്കിൽ എവിടെയാണ് വരുമാനം എന്ന കാര്യത്തിൽ കൃഷ്ണ സഹോദരിമാർ ആരും തുറന്നു പറയലുകൾ നടത്തിയിട്ടില്ല. റെഡിറ്റ് എന്ന പ്ലാറ്റ്ഫോം പക്ഷേ ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്ന സൂക്ഷ്മ നിരീക്ഷകരുടെ താവളമാണ്. ഓരോ പോസ്റ്റിനും റീലിനും സ്റ്റോറിക്കും ദിയ കൃഷ്ണ ചാർജ് ചെയ്യുന്ന റേറ്റ് എത്രയെന്നുള്ള വിവരം ഇവിടെക്കാണാം. ദിയ കൃഷ്ണ ഇതുവരെയും സ്പെഷൽ സബ്സ്ക്രിപ്ഷൻ സേവനങ്ങൾ അവരുടെ പേജുകളിൽ ആരംഭിച്ചിട്ടുമില്ല. ദിയയുടെ പക്കൽ ഒരു കൊളാബറേഷന് അന്വേഷണം നടത്തിയ ആൾ നൽകിയത് എന്ന് പറയപ്പെടുന്ന വിവരമാണ് ഇവിടെ പ്രചരിക്കുന്നത്
advertisement
പോസ്റ്റ് ഒന്നിന് 40,000, സ്റ്റോറിക്ക് 20,000, റീലിന് ഒരു ലക്ഷം രൂപ എന്ന നിലയിൽ ദിയ കൃഷ്ണ 2020ൽ ചാർജ് ചെയ്തിരുന്നത്രേ. അതിനു ശേഷം അവർ റീൽ ഒന്നിന് അഞ്ചു ലക്ഷമായി ഉയർത്തി എന്നും പറയപ്പെടുന്നു. ദിയ കൃഷ്ണയുടെ ചേച്ചി അഹാന കൃഷ്ണ 10 ലക്ഷം രൂപ വരെ ചാർജ് ചെയ്യുന്നതായും ഇതിൽ പറയുന്നുണ്ട്. ഒരു വീട്ടിൽ എന്തിനാണ് ആറു വ്ളോഗുകൾ എന്നും പലരും ചോദ്യം ഉയർത്തിയിട്ടുണ്ട് പണ്ട്. ഫോൺ കുത്തിക്കൊണ്ടിരിക്കുന്നത് എന്തിനെന്ന അമ്മയുടെ ചോദ്യത്തിന്, തനിക്കിതാണ് തൊഴിലിടം എന്ന് മറുപടി നൽകിയിട്ടുണ്ട് എന്ന് അഹാന കൃഷ്ണ ഒരിക്കൽ പറയുകയുണ്ടായി
advertisement
കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ദിയ കൃഷ്ണയുടെ മകൻ ഓമി എന്ന നീഓം അശ്വിൻ കൃഷ്ണയുടെ നൂലുകെട്ട് ചടങ്ങുകൾ നടന്നത്. പ്രൊപോസൽ, വിവാഹം, അഞ്ചാം മാസത്തെ ചടങ്ങുകൾ, വളകാപ്പ്, കുഞ്ഞിന്റെ നൂലുകെട്ട് പരിപാടികൾ എല്ലാം ആർഭാടപൂർവം കൊണ്ടാടിയിരുന്നു ദിയ കൃഷ്ണ. സോഫ്ട്‍വെയർ എഞ്ചിനീയർ ആണ് ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷ്