advertisement

'പരിശോധന ഭരണഘടനയിലെ വിശ്വാസത്തിന് വിധേയം'; പൗരത്വനിയമത്തിൽ വേറിട്ട പ്രതിഷേധവുമായി ഡോക്ടർ ദമ്പതികൾ

Last Updated:
പരിശോധനയും നിർദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമായിരിക്കുമെന്നാണ് പുതിയതായി സ്ഥാപിച്ച ബോർഡിലുള്ളത്
1/3
 പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ബോർഡ് വെച്ച് ഡോക്ടർ ദമ്പതികൾ. കോൺഗ്രസ് റിസർച്ച് വിഭാഗം തലവനും ഡോക്ടറുമായ സരിനും ഭാര്യ സൌമ്യ സരിനുമാണ് ബോർഡിനൊപ്പം പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധം ഉയർത്തിയത്.

2/3
 പരിശോധനയും നിർദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമായിരിക്കുമെന്നാണ് പുതിയതായി സ്ഥാപിച്ച ബോർഡിലുള്ളത്. ഒപ്പം #INDIANS, #REPEALCAA, #NONRC എന്നീ ഹാഷ് ടാഗുകളും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയ രംഗത്ത് എത്തിയയാളാണ് ഡോ. സരിൻ. കോൺഗ്രസ് പാർട്ടിയുടെ റിസർച്ച് വിഭാഗം തലവനാണ് അദ്ദേഹം.

3/3
 അതേസമയം ഡോ. സരിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വാദഗതികൾ ശക്തമാണ്. സ്വന്തം തൊഴിലിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ലെന്നാണ് ഒരു വാദം. ഡോക്ടറുടെ എത്തിക്സിന് നിരക്കുന്നതല്ല ഈ നിലപാട് എന്ന വിമർശനവും ഫേസ്ബുക്കിൽ ഉയർന്നിട്ടുണ്ട്. എന്നാൽ ഡോക്ടറെ അഭിനന്ദിച്ചും നിരവധിപ്പേർ രംഗത്തെത്തിയിട്ടുണ്ട്.

പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് ജി സുധാകരൻ; തിരുത്തലുമായി പുതിയ പോസ്റ്റ്

  • ജി സുധാകരൻ പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് ഫേസ്ബുക്കിൽ തുറന്നുപറഞ്ഞു

  • അമ്പലപ്പുഴയിൽ യുഡിഎഫിന്റെ പിന്തുണ ചരിത്രത്തിലെ രജതരേഖയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി

  • എൽഡിഎഫ് നിരന്തരം അപവാദ പ്രചരണം നടത്തുന്നു, കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി അറിയിച്ചു

View All
advertisement