ഊർജ കേന്ദ്രത്തിന് നേരെ ആക്രമണം: ഇറാനിയൻ എംബസി ഉദ്യോഗസ്ഥർ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ
- Published by:Rajesh V
- news18-malayalam
Last Updated:
ഇറാനിയൻ എംബസിയിലെ മിലിട്ടറി, സെക്യൂരിറ്റി അറ്റാഷേമാരോട് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഖത്തർ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു
ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപാദന കേന്ദ്രമായ ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്കെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ ശക്തമായ നടപടി. ഇറാനിയൻ എംബസിയിലെ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരോടും അവരുടെ കീഴിലുള്ള സ്റ്റാഫിനോടും ഉടൻ രാജ്യം വിടാൻ ഖത്തർ ഔദ്യോഗികമായി നിർദേശിച്ചു.
ഖത്തറിന്റെ പരമാധികാരത്തെയും സുരക്ഷയെയും ലംഘിച്ചുകൊണ്ടുള്ള ഇറാന്റെ നഗ്നമായ കടന്നുകയറ്റത്തിനുള്ള മറുപടിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും ലംഘനമാണിതെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.
Qatar Declares Iranian Embassy Military, Security Attaches "Persona Non Grata"
Doha | March 18, 2026
The Ministry of Foreign Affairs delivered an official note to the Embassy of the Islamic Republic of Iran to the State, stating that Qatar considers both the military attache… pic.twitter.com/yQachiM7Pk
— Ministry of Foreign Affairs - Qatar (@MofaQatar_EN) March 18, 2026
advertisement
റാസ് ലഫാൻ ആക്രമണം
ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിൽ ഇറാന്റെ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തമുണ്ടായി. പ്ലാന്റിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. എന്നാൽ ആർക്കും ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഖത്തറിന് പുറമെ സൗദി അറേബ്യയും തങ്ങൾക്ക് നേരെ വന്ന മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടതായി അറിയിച്ചു. ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 110 ഡോളറിന് അടുത്തായി ഉയർന്നു.
advertisement
ഇറാനിലെ പ്രകൃതിവാതക സംസ്കരണ കേന്ദ്രത്തിന് നേരെ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതിന് പിന്നാലെ 'നിയന്ത്രണാതീതമായ പ്രത്യാഘാതങ്ങൾ' ഉണ്ടാകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
Summary: Qatar’s Foreign Ministry has declared the military and security attachés at the Iranian Embassy in Doha as persona non grata, ordering them and their staff to leave the country within 24 hours. The move follows a direct Iranian missile attack on Ras Laffan Industrial City, which houses the world’s largest LNG production facility. Qatar characterized the strike as a "blatant aggression" and a violation of its national sovereignty.
Location :
New Delhi,New Delhi,Delhi
First Published :
Mar 19, 2026 9:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഊർജ കേന്ദ്രത്തിന് നേരെ ആക്രമണം: ഇറാനിയൻ എംബസി ഉദ്യോഗസ്ഥർ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ







