കണ്ണൂർ ഷെരീഫ്, കൊല്ലം ഷാഫി, രഹന എന്നീ പ്രമുഖ ഗായകരെ അണിനിരത്തിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. അന്‍പതോളം കലാകാരന്‍മാരാണ് സംഘാടകരുടെ ക്ഷണം സ്വീകരിച്ച് തൃക്കരിപ്പൂരില്‍ എത്തിയത്. എന്നാല്‍ സമയം കഴിഞ്ഞിട്ടും സംഘാടകരെ കാണാതായതോടെയാണ് പറ്റിക്കപ്പെട്ടത് മനസിലായത്.