advertisement

മൂന്ന് വിവാഹങ്ങളിൽ നിന്നും മോചിതയായ യുവനടന്മാരുടെ അമ്മ! അവരാണോ ഈ മോഹൻലാൽ നായിക?

Last Updated:
സിനിമയുടെ പേര് 'കളിയിൽ അൽപ്പം കാര്യം'. സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രം റിലീസ് ചെയ്ത വർഷം 1984
1/6
സമ്പന്ന കുടുംബത്തിലെ മകനായ വിനയൻ. അതിസമ്പന്നതയുടെ മടിത്തട്ടിൽ വളർന്നപ്പോഴും, ലളിത ജീവിതം നയിക്കാൻ ആഗ്രഹിച്ച വ്യക്തിയാണ് അയാൾ. ഒടുവിൽ വില്ലേജ് ഡെവലപ്മെന്റ് ഓഫീസറായി ജോലി കിട്ടുമ്പോൾ, തന്റെ വീട്ടുടമയുടെ മകൾ രാധ എന്ന ഗ്രാമീണ പെൺകൊടിയുമായി അയാൾ പ്രണയത്തിലാവുന്നു. മോഹൻലാൽ അവതരിപ്പിച്ച വിനയൻ എന്ന കഥാപാത്രത്തിന് നായികയായത് ഭുവന എന്ന് യഥാർത്ഥ പേരുള്ള നടി നീലിമ. ഈ സിനിമയുടെ പേര് 'കളിയിൽ അൽപ്പം കാര്യം'. സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രം റിലീസ് ചെയ്ത വർഷം 1984
സമ്പന്ന കുടുംബത്തിലെ മകനായ വിനയൻ. അതിസമ്പന്നതയുടെ മടിത്തട്ടിൽ വളർന്നപ്പോഴും, ലളിത ജീവിതം നയിക്കാൻ ആഗ്രഹിച്ച വ്യക്തിയാണ് അയാൾ. ഒടുവിൽ വില്ലേജ് ഡെവലപ്മെന്റ് ഓഫീസറായി ജോലി കിട്ടുമ്പോൾ, തന്റെ വീട്ടുടമയുടെ മകൾ രാധ എന്ന ഗ്രാമീണ പെൺകൊടിയുമായി അയാൾ പ്രണയത്തിലാവുന്നു. മോഹൻലാൽ (Mohanlal) അവതരിപ്പിച്ച വിനയൻ എന്ന കഥാപാത്രത്തിന് നായികയായത് ഭുവന എന്ന് യഥാർത്ഥ പേരുള്ള നടി നീലിമ. ഈ സിനിമയുടെ പേര് 'കളിയിൽ അൽപ്പം കാര്യം'. സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രം റിലീസ് ചെയ്ത വർഷം 1984
advertisement
2/6
ഈ സിനിമയിൽ നിന്നുമുള്ള കെ.ജെ. യേശുദാസും, കെ.എസ്. ചിത്രയും ചേർന്നാലപിച്ച കണ്ണോടു കണ്ണായ സ്വപ്‌നങ്ങൾ... എന്ന ഗാനം പ്രശസ്തമാണ്. വരികൾ രചിച്ചതും സംവിധായകനായ സത്യൻ അന്തിക്കാട് തന്നെ. കറയറ്റ ഗ്രാമീണ ഭംഗി തുളുമ്പുന്ന നായിക നീലിമ ആയിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. വർഷങ്ങൾ കഴിഞ്ഞതും, നീലിമ ആരെന്നു കണ്ടെത്താനുള്ള ഇന്റർനെറ്റ് യുഗത്തിൽ, ചിലർ ചെന്നെത്തിയത് രണ്ട് ബോളിവുഡ് നടന്മാരിലേക്കാണ്. അന്ന് മോഹൻലാലിന്റെ ഒപ്പം അഭിനയിച്ചത് രണ്ട് യുവ ബോളിവുഡ് നടന്മാരുടെ അമ്മയാണത്രേ! അതിന് പിന്നിലെ വസ്തുത പരിശോധിക്കാം (തുടർന്ന് വായിക്കുക)

3/6
നീലിമ അസീം എന്ന വിക്കിപീഡിയ പേജിലേക്കാണ് 'കളിയിൽ അല്പം കാര്യം' സിനിമയിലെ നീലിമ ചെന്ന് നിൽക്കുന്നത്. ഈ നീലിമയുടെ മക്കളാണ് ബോളിവുഡ് നടന്മാരായ ഷാഹിദ് കപൂറും, ഇഷാൻ ഘട്ടറും. 1990കളിലെ ഹിന്ദി സിനിമാ, സീരിയൽ മേഖലകളിലെ പരിചിത മുഖമാണ് നീലിമയുടേത്. ബീഹാർ സ്വദേശിയായ നീലിമ അസീം, ബീഹാറിൽ നിന്നുള്ള ഉറുദു രചയിതാവും മാധ്യമപ്രവർത്തകനുമായ അൻവർ അസീമിന്റെ മകളാണ്. അമ്മ ഖദീജ. ചെറുപ്പകാലത്ത് തന്നെ അവർ കഥക് അഭ്യസിച്ചു

4/6
കൂടുതലും ടെലിവിഷൻ പരിപാടികളിലൂടെയാണ് നീലിമ പ്രേക്ഷകർക്ക് പരിചിതയായത്. വെബ് സീരീസുകൾ വന്ന കാലഘട്ടത്തിൽ അവർ അതിലും വേഷമിട്ടു. 1979ൽ നീലിമ അസീം പങ്കജ് കപൂറിനെ വിവാഹം ചെയ്യുകയും, പിന്നീട് ഈ ബന്ധത്തിൽ നിന്നും വിവാഹമോചനം നേടുകയും ചെയ്തു. ഇരുവർക്കും പിറന്ന മകൻ ഷാഹിദ് കപൂർ ബോളിവുഡിലെ ശ്രദ്ധേയ താരമായി. പിന്നീട് രാജേഷ് ഘട്ടറിനെ വിവാഹം ചെയ്ത നീലിമയ്ക്ക് മകനായി മറ്റൊരു ബോളിവുഡ് നടനായ ഇഷാൻ ഘട്ടർ പിറന്നു. ഈ ബന്ധവും നീലിമയ്ക്ക് പിരിയേണ്ടതായി വന്നു. പിൽക്കാലത്തു സംഗീതജ്ഞനായ രാസ അലി ഖാനെ വിവാഹം ചെയ്തുവെങ്കിലും, ആ ബന്ധവും നീണ്ടു പോയില്ല

5/6
ഇപ്പോൾ പലരും ചോദിക്കുന്ന ചോദ്യം 1990കളിൽ തിളങ്ങിയ നായികയായ നീലിമ എന്ന ഷാഹിദ് കപൂറിന്റെ അമ്മയെ സിനിമയിൽ കൊണ്ടുവന്നത് സത്യൻ അന്തിക്കാടാണോ എന്നാണ്. അതിന് അദ്ദേഹം വർഷങ്ങൾക്ക് മുൻപ് മാതൃഭൂമി ക്ക് മറുപടി നൽകിയിരുന്നു. മോഹൻലാലിന് നായികയായ ഭുവന എന്ന നീലിമ, സത്യൻ അന്തിക്കാടിന്റെ കണ്ടെത്തലാണ്. പക്ഷേ, അവർ ഷാഹിദ് കപൂറിന്റെ അമ്മയല്ല. ആ നായികയ്ക്ക് നീലിമ എന്ന് പേരിട്ടത് പോലും സത്യൻ അന്തിക്കാടാണ്. ഷാഹിദ് കപൂറിന്റെ അമ്മയെ സിനിമയിൽ കൊണ്ടുവന്നു എന്ന പ്രചാരണം കേൾക്കുമ്പോൾ തനിക്ക് ചിരിയാണ് വരുന്നത് എന്നും സത്യൻ അന്തിക്കാട് പറഞ്ഞു. പിന്നെ എങ്ങനെയാണ് മോഹൻലാലിന്റെ നായിക പരസ്പര ബന്ധമില്ലാത്ത ബോളിവുഡ് നായകന്റെ അമ്മയായി പരിണമിച്ചത് എന്ന് നോക്കാം

6/6
സംഗതി വിക്കിപീഡിയയിലെ ഒരു ഹൈപ്പർലിങ്ക് ആണ്. 'കളിയിൽ അൽപ്പം കാര്യം' കാസ്റ്റ് പട്ടിക പരതുമ്പോൾ, നീലിമ എന്ന നായിക ചെന്നെത്തുന്നത് നീലിമ അസീമിന്റെ പേജിലേക്കാണ്. എന്നാൽ നീലിമ അസീമിനാകട്ടെ, പേരിനു പോലും ഒരു മലയാള സിനിമയിൽ അഭിനയിച്ച പാരമ്പര്യമില്ല

'നല്ല ചർച്ച, പുതിയ ജോലിയൊന്നും നോക്കുന്നില്ല': രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം ശശി തരൂർ

  • ശശി തരൂർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി, ചർച്ച വളരെ ക്രിയാത്മകമായിരുന്നെന്ന് പറഞ്ഞു

  • പാർട്ടി ഭിന്നതകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ചിരിയോടെ തള്ളിക്കളഞ്ഞ തരൂർ, എല്ലാം ശുഭകരമാണെന്നും വ്യക്തമാക്കി

  • പുതിയ ജോലിയൊന്നും നോക്കുന്നില്ലെന്നും, പാർട്ടി നിലപാടുകളിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു

View All
advertisement