നടൻ, ഗായകൻ, സംവിധായകൻ എന്നിങ്ങനെ മലയാള സിനിമയിൽ നിരവധി മേഖലകളിൽ സജീവമാണ് വിനീത് ശ്രീനിവാസൻ (Vineeth Sreenivasan). പാട്ടായാലും സിനിമയായാലും ഫാൻസിനെ കയ്യിലെടുക്കാൻ വിനീതിന് തന്റേതായ മിടുക്കുണ്ട്. സംവിധാനം ചെയ്ത ഓരോ ചിത്രവും കാലാകാലങ്ങളിൽ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. വിനീതിന് സ്വന്തമായി മെനഞ്ഞെടുത്ത പ്രശസ്തിയും കഴിവും ഉള്ളതിനാൽ തന്നെ ആ പേര് മറ്റൊരാൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല