'കേട്ടതെല്ലാം ഗോസിപ്പല്ല'; വിജയ് വർമയുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് തമന്ന
- Published by:Jayesh Krishnan
- news18-malayalam
Last Updated:
'ഞാൻ ആഴത്തിൽ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് വിജയ്. അദ്ദേഹം എന്റെ സന്തോഷത്തിന്റെ ഇടമാണ്' തമന്ന പറയുന്നു
ബോളിവുഡ് നടൻ വിജയ് വർമയുമായി പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് നടി തമന്ന. നേരത്തെ ഇരുവരും ഡേറ്റിങ്ങിലാണെന്നടക്കമുള്ള ഊഹപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വാർത്തകള്‍ക്കാണ് നടി വിരാമമിട്ടിരിക്കുന്നത്. കേട്ടതെല്ലാം ഗോസിപ്പല്ലെന്നും വിജയ് വർമയുമായി പ്രണയത്തിലാണെന്നും തമന്ന വ്യക്തമാക്കിയിരിക്കുകയാണ്.
advertisement
advertisement
'ഞാൻ ആഴത്തിൽ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് വിജയ്. അദ്ദേഹം എന്റെ സന്തോഷത്തിന്റെ ഇടമാണ്' തമന്ന പറഞ്ഞു. 'ഒരു പങ്കാളിയെ കണ്ടെത്താനായി, അയാളെ ബോധ്യപ്പെടുത്താനായി നിങ്ങള്‍ക്ക് പലതും ചെയ്യേണ്ടതായിവരും. പക്ഷേ ഞാന്‍ സൃഷ്ടിച്ചിട്ടുള്ള ലോകം എന്‍റെ യാതൊരു അധ്വാനവും കൂടാതെ മനസിലാക്കുന്ന ഒരാളെയാണ് ഇവിടെ ലഭിച്ചിരിക്കുന്നത്' അഭിമുഖത്തില്‍ തമന്ന പറയുന്നു.
advertisement
advertisement