Deepika Padukone | അന്ന് ദീപികയെക്കാൾ വരുമാനം കൂടുതൽ എനിക്ക്; ദീപികയുമായി പ്രണയത്തിലായിരുന്ന മോഡൽ മനസുതുറക്കുന്നു

Last Updated:
അന്നാളുകളിൽ ദീപിക പ്രശസ്ത അല്ലായിരുന്നുവെങ്കിലും, മുസമ്മിൽ ഇബ്രാഹിം സെലിബ്രിറ്റി ലോകത്തെ അറിയപ്പെടുന്ന മുഖമായിരുന്നു
1/6
എല്ലാക്കാലവും താരങ്ങളുടെ പ്രണയ, വിവാഹ വിശേഷങ്ങൾ ഗോസിപ് കോളങ്ങളുടെ ഇഷ്‌ടവിഭവമാണ്. ഇതിൽ ഒരു കാര്യമെടുത്താൽ സമാനതകൾ കാണാൻ സാധിച്ചേക്കും. പലപ്പോഴും ആദ്യ പ്രണയത്തെ ആവില്ല ഇവർ ജീവിതപ്പാതിയായി തിരഞ്ഞെടുക്കുക. താരങ്ങളുടെ പരാജയപ്പെട്ട, അല്ലെങ്കിൽ എന്നോ അവസാനിച്ച പ്രണയങ്ങൾ വീണ്ടും വീണ്ടും ചർച്ചയാവാറുണ്ട്. ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ കാര്യത്തിലും അത്തരമൊരു പ്രണയം ഉണ്ടായിരുന്നു. മോഡലായ മുസമ്മിൽ ഇബ്രാഹിം ആയിരുന്നു ആ കാമുകൻ. വർഷങ്ങൾക്ക് ശേഷം തന്റെ അവസാനിച്ച പ്രണയത്തെക്കുറിച്ച് മുസമ്മിൽ തുറന്നു സംസാരിക്കുന്നു
എല്ലാക്കാലവും താരങ്ങളുടെ പ്രണയ, വിവാഹ വിശേഷങ്ങൾ ഗോസിപ് കോളങ്ങളുടെ ഇഷ്‌ടവിഭവമാണ്. ഇതിൽ ഒരു കാര്യമെടുത്താൽ സമാനതകൾ കാണാൻ സാധിച്ചേക്കും. പലപ്പോഴും ആദ്യ പ്രണയത്തെ ആവില്ല ഇവർ ജീവിതപ്പാതിയായി തിരഞ്ഞെടുക്കുക. താരങ്ങളുടെ പരാജയപ്പെട്ട, അല്ലെങ്കിൽ എന്നോ അവസാനിച്ച പ്രണയങ്ങൾ വീണ്ടും വീണ്ടും ചർച്ചയാവാറുണ്ട്. ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ (Deepika Padukone) കാര്യത്തിലും അത്തരമൊരു പ്രണയം ഉണ്ടായിരുന്നു. മോഡലായ മുസമ്മിൽ ഇബ്രാഹിം ആയിരുന്നു ആ കാമുകൻ. വർഷങ്ങൾക്ക് ശേഷം തന്റെ അവസാനിച്ച പ്രണയത്തെക്കുറിച്ച് മുസമ്മിൽ തുറന്നു സംസാരിക്കുന്നു
advertisement
2/6
തെന്നിന്ത്യക്കാരിയായ ദീപിക ആദ്യമായി മുംബൈയിലേക്ക് താമസം മാറിയ വേളയിലാണ് ഈ പ്രണയത്തിനാരംഭം. അന്നാളുകളിൽ ദീപിക പ്രശസ്ത അല്ലായിരുന്നുവെങ്കിലും, മുസമ്മിൽ ഇബ്രാഹിം സെലിബ്രിറ്റി ലോകത്തെ അറിയപ്പെടുന്ന മുഖമായിരുന്നു. രണ്ടു വർഷക്കാലം ആ പ്രണയം നീണ്ടു നിന്നു. സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ അതേപ്പറ്റി മുസമ്മിൽ പറഞ്ഞ വാക്കുകൾ കേൾക്കാം. മുംബൈയിൽ എത്തിയതും ദീപിക പരിചയപ്പെട്ട ആദ്യത്തെ പുരുഷനായിരുന്നു മുസമ്മിൽ. അന്നത്തെ ദീപികയെ കുറിച്ച് തന്റെ ഓർമയിൽ പതിഞ്ഞ ചിത്രം മുസമ്മിൽ വ്യക്തമാക്കുന്നു (തുടർന്ന് വായിക്കുക)
തെന്നിന്ത്യക്കാരിയായ ദീപിക ആദ്യമായി മുംബൈയിലേക്ക് താമസം മാറിയ വേളയിലാണ് ഈ പ്രണയത്തിന്റെ തുടക്കം. അന്നാളുകളിൽ ദീപിക പ്രശസ്ത അല്ലായിരുന്നുവെങ്കിലും, മുസമ്മിൽ ഇബ്രാഹിം സെലിബ്രിറ്റി ലോകത്തെ അറിയപ്പെടുന്ന മുഖമായിരുന്നു. രണ്ടു വർഷക്കാലം ആ പ്രണയം നീണ്ടു നിന്നു. സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ അതേപ്പറ്റി മുസമ്മിൽ പറഞ്ഞ വാക്കുകൾ കേൾക്കാം. മുംബൈയിൽ എത്തിയതും ദീപിക പരിചയപ്പെട്ട ആദ്യത്തെ പുരുഷനായിരുന്നു മുസമ്മിൽ. അന്നത്തെ ദീപികയെ കുറിച്ച് തന്റെ ഓർമയിൽ പതിഞ്ഞ ചിത്രം മുസമ്മിൽ വ്യക്തമാക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ബാഡ്മിന്റൺ താരം പ്രകാശ് പദുക്കോണിന്റെ മകൾ എന്ന നിലയിൽ നിറയെ ആത്മവിശ്വാസമുള്ള പെൺകുട്ടിയായിരുന്നു ദീപിക. അതുകൊണ്ടു തന്നെ എല്ലാവർക്കും ദീപികയെ അറിയാമായിരുന്നു. ദീപികയാണ് തന്നോട് പ്രണയം പറഞ്ഞതെന്നും, താനാണ് ബന്ധം അവസാനിപ്പിച്ചതെന്നും ഇദ്ദേഹം വെളിപ്പെടുത്തി. 'ഞാൻ അന്ന് താരമായിരുന്നു. അവളത്രയുമായിട്ടില്ല. ഇന്നവർ സൂപ്പർതാരവും. ഇന്ന് എല്ലാവർക്കും അവരെ അറിയാം. എന്നെ അറിയില്ല. ഞാനൊരു വലിയ ആരാധകനാണ്. അവരുടെ സിനിമകൾ ഞാൻ കാണാറുണ്ട്. അവർ സുന്ദരിയായ സ്ത്രീയാണ്. അവർ നന്നായിരിക്കുന്നു,' മുസമ്മിൽ പറഞ്ഞു

4/6
പിന്നീട് പരിചയം സൂക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിനും മുസമ്മിൽ പ്രതികരിച്ചു. 'അവർ വിവാഹം ചെയ്യും മുൻപ് ഞങ്ങൾ സംസാരിച്ചിരുന്നു. ബ്രേക്കപ്പിന് ശേഷം ഞങ്ങൾ സൗഹൃദം കാത്തുസൂക്ഷിച്ചു. രണ്ടുപേരും അവരവരുടെ നേട്ടങ്ങളിൽ പരസ്പരം അഭിനന്ദിച്ചിരുന്നു' എന്ന് മുസമ്മിൽ. എന്നാൽ, രൺവീർ സിംഗുമായുള്ള വിവാഹശേഷം പിന്നീട് പരിചയം കാത്തുസൂക്ഷിച്ചില്ല എന്ന് മുസമ്മിൽ. അന്ന് പ്രണയിച്ചിരുന്ന രീതികളെ കുറിച്ചും മുസമ്മിൽ വിശദമാക്കി

5/6
'അന്ന് ഞങ്ങൾ രണ്ടുപേരും കുട്ടികളായിരുന്നു. മഴയത്തു റിക്ഷയിൽ ഞങ്ങൾ ഡേറ്റിനു പോകും. വളരെ മനോഹരമായ അനുഭവമായിരുന്നു അത്. ഞാൻ അന്ന് അവരെക്കാൾ സമ്പാദിച്ചിരുന്നതിനാൽ, എന്റെ സാമ്പത്തികനില മെച്ചമായിരുന്നു. അന്ന് ഞാനൊരു കാർ വാങ്ങിയതിൽ അവർ സന്തോഷവതിയായിരുന്നു. പിന്നീട് ഒരിക്കലും റിക്ഷയിൽ ഡേറ്റിംഗിന് പോകാതിരുന്നതിനാൽ ആ ഓർമ്മകൾ ഇന്നും മനസിലുണ്ട്'. അന്ന് കയ്യിൽ പണമില്ലതിരുന്നിട്ടും സന്തോഷമായിരുന്നു എന്ന് മുസമ്മിൽ ഓർക്കുന്നു
'അന്ന് ഞങ്ങൾ രണ്ടുപേരും കുട്ടികളായിരുന്നു. മഴയത്തു ഞങ്ങൾ റിക്ഷയിൽ ഡേറ്റിനു പോകും. വളരെ മനോഹരമായ അനുഭവമായിരുന്നു അത്. ഞാൻ അന്ന് അവരെക്കാൾ സമ്പാദിച്ചിരുന്നതിനാൽ, എന്റെ സാമ്പത്തികനില മെച്ചമായിരുന്നു. അന്ന് ഞാനൊരു കാർ വാങ്ങിയതിൽ അവർ സന്തോഷവതിയായിരുന്നു. പിന്നീട് ഒരിക്കലും റിക്ഷയിൽ ഡേറ്റിംഗിന് പോകാതിരുന്നതിനാൽ ആ ഓർമ്മകൾ ഇന്നും മനസിലുണ്ട്'. അന്ന് കയ്യിൽ പണമില്ലതിരുന്നിട്ടും സന്തോഷമായിരുന്നു എന്ന് മുസമ്മിൽ ഓർക്കുന്നു
advertisement
6/6
ഒരിക്കൽ ദീപികയുടെ പിറന്നാളിന് അവർക്ക് ഇഷ്‌ടമുള്ള പാട്ടുകൾ നിർത്താതെ പ്ളേ ചെയ്യാൻ ഒരു ഡി.ജെയെ ഏർപ്പാട് ചെയ്തിരുന്നു മുസമ്മിൽ. അന്ന് കയ്യിൽ പണമുണ്ടായിരുന്നില്ല എങ്കിലും, സൗഹൃദത്തിന്റെ പേരിൽ അദ്ദേഹം ഗാനം പ്ളേ ചെയ്യുമായിരുന്നു എന്ന് മുസമ്മിൽ ഓർക്കുന്നു. ദീപികയുടെ ജന്മദിനമായിരുന്നു എന്ന കാരണം കൊണ്ട് ഒന്നര മണിക്കൂർ ആ ഡി.ജെ. ഗാനങ്ങൾ അവതരിപ്പിച്ചു എന്ന് മുസമ്മിൽ ഓർക്കുന്നു

രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
രാജ്യം നിയന്ത്രിക്കുന്നവരെ സൃഷ്ടിക്കുന്ന UPSC ശതാബ്ദി നിറവില്‍; അറിയാൻ പത്ത് കാര്യങ്ങള്‍
  • യുപിഎസ്‌സി 2025 ഒക്ടോബര്‍ ഒന്നു മുതല്‍ 2026 ഒക്ടോബര്‍ ഒന്നു വരെ ശതാബ്ദി ആഘോഷം നടത്തും.

  • യുപിഎസ്‌സി 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി രൂപീകരിച്ചു.

  • യുപിഎസ്‌സി 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് സ്ഥാപിതമായത്.

View All
advertisement