മുന്‍ WWE താരം എറിക ഹാമണ്ടിന് വരനായി ഇന്ത്യന്‍ വംശജനായ ശതകോടീശ്വരൻ

Last Updated:
ഇന്ത്യന്‍ വംശജനായ അങ്കുര്‍ ഈജിപ്തില്‍വെച്ചാണ് എറികയ്ക്ക് മിന്നു ചാര്‍ത്തിയത്
1/9
 ശതകോടീശ്വരനും ഇന്ത്യന്‍ വംശജനുമായ ടെക്കി അങ്കുര്‍ ജെയിന്‍ തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടിരിക്കുകയാണ്.

advertisement
2/9
 മുന്‍ ഡബ്ല്യുഡബ്ല്യുഇ താരമായ എറിക ഹാമണ്ടുമായുള്ള അങ്കുറിന്റെ വിവാഹം ഈജിപ്തിൽവെച്ച് നടന്നിരിക്കുകയാണ്. 130 അതിഥികളുടെ സാന്നിധ്യത്തില്‍ ഏപ്രില്‍ 26-നായിരുന്നു ഇരുവരുടെയും വിവാഹം.

3/9
 ഇന്ത്യന്‍ വംശജനായ അങ്കുര്‍ ഈജിപ്തില്‍വെച്ചാണ് എറികയ്ക്ക് മിന്നു ചാര്‍ത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമത്തില്‍ വൈറലാണ്.

4/9
 ഗ്രേറ്റ് സ്ഫിന്‍ക്‌സ് ലൈംസ്റ്റോണ്‍ പ്രതിമയുടെ പശ്ചാത്തലത്തിലായിരുന്നു വിവാഹം. നാല് ദിവസം നീളുന്നതായിരുന്നു വിവാഹചടങ്ങുകള്‍. അതിഥികള്‍ക്ക് മൂന്ന് രാത്രികളില്‍ ദക്ഷിണാഫ്രിക്കന്‍ സവാരി നടത്താനുള്ള അവസരവുമുണ്ടായിരുന്നു. ഒരു രാത്രിക്ക് 1.65 ലക്ഷം രൂപയാണ് ചെലവായത്.

5/9
 ബ്ലിറ്റ് റിവാഡ്‌സ് കമ്പനിയുടെയും കെയ്‌റോസ് സംഘടനയുടെയും സ്ഥാപകനാണ് 34കാരനായ അങ്കുര്‍. വീട്ടുവാടക നല്‍കുമ്പോള്‍ അതില്‍നിന്ന് പോയിന്റുകള്‍ നേടാന്‍ വാടകക്കാരെ പ്രാപ്തരാക്കുന്ന ആദ്യത്തെ പദ്ധതിയാണ് ബ്ലിറ്റ് റിവാര്‍ഡ്‌സ് എന്ന് അങ്കുറിന്റെ ലിങ്കഡിന്‍ അക്കൗണ്ടില്‍ വ്യക്തമാക്കുന്നു. ഇതിലൂടെ ക്രമേണ വീടിന്റെ ഉടമസ്ഥാവകാശം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.

6/9
 യുഎസിലെ ഏറ്റവും വലിയ കൂട്ടുകുടുംബ ഉടമസ്ഥരുമായും ഓപ്പറേറ്റര്‍മാരുമായും സഹകരിച്ചാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 20 ലക്ഷത്തോളം വീടുകളാണ് ഇവര്‍ ഒന്നിച്ച് നിയന്ത്രിക്കുന്നത്.

7/9
 2011-ല്‍ പെന്‍സില്‍വാനിയയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നാണ് അങ്കുര്‍ ഇക്കണോമിക്‌സില്‍ ബിരുദം നേടിയത്. 2017-ല്‍ കെയ്‌റോസിനൊപ്പം അദ്ദേഹം ചേര്‍ന്നു. 2024 ഏപ്രില്‍ ഫോബ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 120 കോടി രൂപയാണ് അങ്കുറിന്റെ ആസ്തി.

8/9
 ഷാര്‍ക്ക് ടാങ്ക് നിക്ഷേപകന്‍ കെവിന്‍ ഒ ലിയറിയും ഭാര്യ ലിന്‍ഡ, ഗായകന്‍ റോബിന്‍ തിക്ക് ഭാര്യ ഏപ്രില്‍ ലവ് ഗിയറി, ഗായകന്‍ ലാന്‍സ് ബാസ് പങ്കാളി മൈക്കല്‍ ടര്‍ച്ചിന്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സ് സെറീന കെറിഗന്‍ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.

9/9
 റംബിള്‍ ബോക്‌സിംഗില്‍വെച്ചാണ് അങ്കുറും എറികയും ആദ്യമായി കണ്ടുമുട്ടിയതെന്ന് പേജ് സിക്‌സ് റിപ്പോര്‍ട്ടു ചെയ്തു. റംബിള്‍ ബോക്‌സിംഗിന്റെ സ്ഥാപക എന്നതിന് പുറമെ അവിടെ ഫിറ്റ്‌നെസ് ഇന്‍സ്ട്രക്ടര്‍ കൂടിയായിരുന്നു അവര്‍.

ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു

  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement