ലക്ഷങ്ങളിലല്ല ലക്ഷ്യത്തിനാണ് പ്രധാനം; 'ഗരുഡൻ' സംവിധായകന് കാർ സമ്മാനമായി നൽകി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
- Published by:user_57
- news18-malayalam
Last Updated:
'ഗരുഡൻ' വിജയമാക്കിയ സംവിധായകന് നിർമാതാവിന്റെ സമ്മാനമായി ലക്ഷങ്ങൾ വിലയുള്ള കാർ
advertisement
advertisement
advertisement
advertisement
നവംബർ 3നാണ് ഗരുഡൻ റിലീസായത്. സുരേഷ് ഗോപി - ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രണ്ടാം വാരം പിന്നിടുമ്പോഴും തിയറ്ററുകൾ നിറഞ്ഞാണ് പ്രദർശനം തുടരുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന സുരേഷ് ഗോപി - ബിജു മേനോൻ കൂട്ടുക്കെട്ട് പ്രേക്ഷകർക്കിടയിൽ ഒരു വലിയ തരംഗം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു
advertisement
advertisement
അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മാജിക് ഫ്രെയിമ്സിന്റെ ബാനറിൽ വൻ മുതൽ മുടക്കിലാണ് ഒരുക്കിയത്
advertisement
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കടുവ, ജനഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ജേക്സ് ബിജോയ് വീണ്ടും സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് 'ഗരുഡൻ'. ചിത്രത്തിന്റെ കഥ ജിനേഷ് എം. ആണ്. എഡിറ്റർ ശ്രീജിത്ത് സാരംഗ്. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ , ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു
advertisement
പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, ആർട്ട് സുനിൽ കെ. ജോർജ്.കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടന്റ് ബിനു ബ്രിങ് ഫോർത്ത്. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ. സ്റ്റിൽസ് ശാലു പേയാട്. ഡിസൈൻസ് ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ