Gopi Sundar | ഒന്നിച്ചാൽ സന്തോഷം മാത്രം; ഗോപി സുന്ദറിന്റെ നെഞ്ചോടു ചേർന്ന് മയോനി

Last Updated:
ഒരിടവേളയ്ക്ക് ശേഷം കൂട്ടുകാരി മയോനിയുടെ ഒപ്പം സംഗീത സംവിധായകൻ ഗോപി സുന്ദർ
1/5
ഒരിടവേളയ്ക്ക് ശേഷം കൂട്ടുകാരി മയോനിയുടെ (Priya Nair- Mayoni) ഒപ്പം സംഗീത സംവിധായകൻ ഗോപി സുന്ദർ (Gopi Sundar). ഇവരുവരും തിരമാലകൾ തഴുകുന്ന തീരത്തിന്റെ അരികിൽ ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളുമായാണ് വരവ്. ഒരു വർഷത്തിലേറെയായി ഇവരുടെ സൗഹൃദം മുന്നേറുകയാണ്. മയോനി എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിന്റെ ഉടമയായ പ്രിയ നായർ ഒരു കലാകാരിയാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്നു. ഗോപി സുന്ദറിന്റെ ഒപ്പമുള്ള മൂന്നു ചിത്രങ്ങളാണ് പ്രിയ നായർ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോയവർഷം, ഒരു പിറന്നാൾ പോസ്റ്റിലൂടെയാണ് ഇവർ തമ്മിലെ പരിചയം ലോകമറിഞ്ഞത്‌

advertisement
2/5
ഗോപി സുന്ദർ ഇപ്പോൾ തന്റെ ലക്ഷുറി വില്ലയിൽ കൂടുതൽ ശ്രദ്ധ നൽകുന്നു എന്നാണ് അടുത്തകാലത്തായി അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ഇട്ട ചില പോസ്റ്റുകൾ നൽകുന്ന സൂചന. ആലപ്പുഴയിൽ കായലോരത്തായി 'മിറായ സുന്ദര' എന്ന പേരിൽ ഗോപിയുടെ ലക്ഷുറി ഐലൻഡ് വില്ല സ്ഥിതിചെയ്യുന്നു. സെലിബ്രിറ്റികൾ ഉൾപ്പെടെ പലരും ഇവിടം സന്ദർശിച്ചു പോകുന്നുണ്ട്. നല്ല ഭക്ഷണവും ആംബിയൻസുമാണ് ഇവിടെ എത്തുന്നവർക്ക് ഗോപിയുടെ ടീം ഓഫർ ചെയ്യുന്നത് (തുടർന്ന് വായിക്കുക)

3/5
ഒരു വൈറ്റ് ക്രോഷെ ടോപ്പാണ് മയോനി ധരിച്ചിട്ടുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഷർട്ടിൽ ഗോപി സുന്ദറിനെ കാണാം. ഇരുവരും ചേർന്ന് ഒരു മലയാള സിനിമയിൽ ഗായികയും സംഗീത സംവിധായകനുമായി മാറിക്കഴിഞ്ഞു. ഗോപി സുന്ദർ ഈണമിട്ട ഗാനം ആലപിച്ചത് പ്രിയ നായർ ആയിരുന്നു. പ്രിയയെ മലയാള ഗാനമേഖലയിൽ പിന്നണി ഗായികയാക്കിയ സംഗീതജ്ഞൻ കൂടിയാണ് അദ്ദേഹം. ആർട്ടിസ്റ്റ് എന്ന പ്രൊഫൈൽ ഡിസ്‌ക്രിപ്‌ഷന് പുറമേ പ്രിയ നായർ തന്റെ വ്യക്തിഗത വിവരങ്ങൾ യാതൊന്നും തന്നെ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല

4/5
'ഹൃദയം' സിനിമയിൽ നിന്നുള്ള ഹിഷാം അബ്ദുൽ വഹാബിന്റെ ഈണം പാടുന്ന മയോനിയും സുഹൃത്തുമാണ് ഈ ചിത്രത്തിൽ. പ്രിയ നായരുടെ ഒപ്പമുള്ള ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും ഗോപി സുന്ദർ ഏറ്റുവാങ്ങിയ വിമർശനങ്ങൾ ഏറെയാണ്. ഗായിക അമൃതാ സുരേഷുമായുള്ള ബന്ധം അവസാനിച്ച ശേഷമാണ് മയോനിയുടെ ഒപ്പമുള്ള ഗോപി സുന്ദറിന്റെ ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ എത്തിച്ചേരുന്നത്. എല്ലാ കല്ലേറുകൾക്കും മറുപടിയായി ഗോപി തന്റെ എല്ലാ പെൺസുഹൃത്തുക്കളെയും ചേർത്ത് നിർത്തിയ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുകയായിരുന്നു

5/5
ഗോപി സുന്ദർ ഇപ്പോൾ മലയാളത്തിലേക്കാൾ അന്യഭാഷകളിൽ സജീവമായ സംഗീത സംവിധായകനാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗോപിയുടെ സംഗീതത്തേക്കാൾ അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങൾ വിമർശിക്കപ്പെടുകയും, വിവാദങ്ങളിൽ പെടുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത്. എന്ത് വന്നാലും അതിൽ കൂസലില്ലാതെ വീണ്ടും തിരിച്ചുവരികയാണ് ഗോപിയുടെ പതിവ്. 2024ൽ ഗോപി സുന്ദർ ഏതാനും മലയാള സിനിമകൾക്ക് സംഗീതം പകർന്നിരുന്നു. മലയാളത്തിൽ ഒരു പതിറ്റാണ്ടിലേറെ ഹിറ്റായ നിരവധി ഗാനങ്ങൾക്ക് സംഗീതം തീർത്തത് ഗോപി സുന്ദറാണ്

Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്

  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement