കല്യാണിയുടെ യഥാർത്ഥ ഉടമ ഗോപി സുന്ദറോ മുൻപങ്കാളി അഭയ ഹിരണ്മയിയോ; പോസ്റ്റുകളിൽ വൈരുദ്ധ്യം

Last Updated:
എന്റേത് എന്ന് അവകാശപ്പെട്ട് ഗോപി സുന്ദർ പോസ്റ്റ് ചെയ്ത നായ്ക്കുട്ടി കല്യാണി അഭയ ഹിരണ്മയിയുടേതോ?
1/6
എന്റെ കല്യാണി എന്ന് പറഞ്ഞ് സംഗീത സംവിധായകൻ ഗോപി സുന്ദർ (Gopi Sundar) കഴിഞ്ഞ ദിവസം ഒരു ഓമന വളർത്തുനായയുടെ ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. മുന്തിയ ഇനം നായകളെ വച്ച് നോക്കിയാൽ കല്യാണി തനി നാടനാണ്. ഈ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതും വിചിത്രമായ കമന്റുകളും എത്തിച്ചേർന്നു. ആരോടൊപ്പമുള്ള ചിത്രമായാലും അത് പോസ്റ്റ് ചെയ്തത് ഗോപി സുന്ദർ ആണെങ്കിൽ, സൈബർ സ്‌പെയ്‌സിൽ കമന്റും ട്രോളുകളും നിറയും. എന്നാലിപ്പോൾ ഒരു ചോദ്യം ഉയരുന്നത് 'എന്റേത്' എന്ന് ഗോപി അവകാശപ്പെട്ട നായകുട്ടിയുടെ യഥാർത്ഥ അവകാശി മുൻപങ്കാളി അഭയ ഹിരണ്മയി (Abhaya Hiranmayi) ആണോ എന്നാണ്

advertisement
2/6
ഗോപി സുന്ദറും അഭയ ഹിരണ്മയിയും ഒന്നിച്ചുണ്ടായിരുന്ന നാളുകളിൽ അവർക്കൊപ്പം നിരവധി വളർത്തു നായ്ക്കളും ഉണ്ടായിരുന്നു. ഇവർ താമസിച്ചിരുന്ന വീട്ടിൽ തന്നെയാണ് ഈ അരുമ നായ്ക്കളും വളർന്നത്. വീട്ടിലെ ആഘോഷങ്ങളിൽ പോലും ഇവർക്ക് നിർണായക സ്ഥാനമുണ്ടായിരുന്നു. അഭയ ഇന്നും തെരുവുനായ്ക്കളുടെ വരെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നുണ്ട്. റെസ്ക്യൂ ഡോഗ്സ് എന്ന വിഭാഗത്തിന് വേണ്ടി ഇടയ്ക്കിടെ അഭയ പോസ്റ്റുകൾ ചെയ്യാറുണ്ട് (തുടർന്ന് വായിക്കുക)

3/6
എന്നാൽ, കല്യാണി എന്ന വിളിപ്പേരിൽ, കഴുത്തിൽ ചുവന്ന കോളർ ധരിച്ച നായ്ക്കുട്ടി ഗോപിയിലേക്ക് എത്താൻ കാരണം അഭയ ഹിരണ്മയിയാണ് എന്ന് വേണം അഭയയുടെ പോസ്റ്റുകളിൽ നിന്നും മനസിലാക്കാൻ. ഗോപി കല്യാണിയുടെ ഒപ്പം ഇരിക്കുന്ന രണ്ടു ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. അതിനു ശേഷമാണ് അഭയ ഹിരണ്മയി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ താൻ വളർത്തിയ നായകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ആക്കിയത്. ഓരോരുത്തർക്കും നൽകിയ പേരും പരാമർശിച്ചിട്ടുണ്ട്. കല്യാണിയും ശിവജിയുമാണ് ഈ ചിത്രത്തിൽ
എന്നാൽ, കല്യാണി എന്ന വിളിപ്പേരിൽ, കഴുത്തിൽ ചുവന്ന കോളർ ധരിച്ച നായ്ക്കുട്ടി ഗോപിയിലേക്ക് എത്താൻ കാരണം അഭയ ഹിരണ്മയിയാണ് എന്ന് വേണം അഭയയുടെ പോസ്റ്റുകളിൽ നിന്നും മനസിലാക്കാൻ. ഗോപി കല്യാണിയുടെ ഒപ്പം ഇരിക്കുന്ന രണ്ടു ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. അതിനു ശേഷമാണ് അഭയ ഹിരണ്മയി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ താൻ വളർത്തിയ നായ്കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ആക്കിയത്. ഓരോരുത്തർക്കും നൽകിയ പേരും പരാമർശിച്ചിട്ടുണ്ട്. കല്യാണിയും ശിവജിയുമാണ് ഈ ചിത്രത്തിൽ
advertisement
4/6
ഗോപിയുടെയും അഭയയുടെയും ആരാധകർക്ക് ഏറ്റവും കൂടുതൽ പരിചയം പുരുഷുവിനെയാകും. നീണ്ടകാലം ഗോപിക്കും അഭയക്കും ഒപ്പമുണ്ടായിരുന്ന പുരുഷു 2022ൽ വിടവാങ്ങി. ഇരുവർക്കും ഹൃദയ ഭേദകമായിരുന്നു ഈ വിടവാങ്ങൽ. പുരുഷു പോയപ്പോൾ ഗോപിയും അഭയയും ഇരുവഴി പിരിഞ്ഞിരുന്നു. പുരുഷുവിനു വീട്ടിലും സ്റ്റുഡിയോയിലും ഉണ്ടായിരുന്ന സ്വാതന്ത്ര്യം അക്കാലത്ത് അവർ ഇട്ടിരുന്ന പോസ്റ്റുകളിൽ വ്യക്തമായിരുന്നു. അഭയ ഏറെ ഓമനിച്ചു വളർത്തിയ മറ്റൊരു വളർത്തുനായയാണ് ഹിയാഗോ

5/6
ശങ്കുവും പേര് പരാമർശിച്ചിട്ടില്ലാത്ത മറ്റൊരു നായയുമാണ് അഭയ ഹിരണ്മയിയുടെ ഈ പോസ്റ്റിൽ. നേരത്തെ പറഞ്ഞതുപോലെ തെരുവിൽ കഷ്‌ടപ്പെടുന്ന നായ്ക്കളുടെ നല്ല ജീവിതത്തിനും അഭയ ശ്രദ്ധ നൽകാറുണ്ട്. അത്തരത്തിൽ താൻ കണ്ടെത്തിയ കുഞ്ഞാണ് കല്യാണി എന്നാണ് അഭയ ഹിരണ്മയിയുടെ പക്ഷം. രൂപസാദൃശ്യത്തിലും, ഇതേ നായയുടെ അല്പം കൂടി വളർന്ന ലുക്കാണ് ഗോപി സുന്ദർ പോസ്റ്റ് ചെയ്ത ചിത്രത്തിൽ കാണുന്നത് എന്ന് നിസംശയം പറയാം

6/6
തെരുവിൽ നിന്നും കണ്ടെത്തുമ്പോഴത്തെ കല്യാണിക്കൊപ്പം നിൽക്കുന്ന തന്റെ ഫോട്ടോയും ക്യാപ്‌ഷനുമാണ് അഭയ ഹിരണ്മയി പോസ്റ്റ് ചെയ്തിരിക്കുന്നത്. പിരിഞ്ഞപ്പോൾ, വളർത്തു നായ്ക്കളിൽ ആരെല്ലാം ഗോപിയുടെ ഒപ്പവും ആരെല്ലാം അഭയ ഹിരണ്മയിയുടെ ഒപ്പവും പോയി എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഗീതം, മോഡലിംഗ് രംഗങ്ങളിൽ വ്യാപൃതയായ അഭയ ഹിരണ്മയി ഡൽഹിയിൽ എത്തി അവിടെ നിന്നും ലണ്ടനിലേക്ക് യാത്ര ചെയ്യാൻ പോകുന്നു എന്ന വിവരമാണ് ഏറ്റവും ഒടുവിലായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്

Gold Price Today| ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
ചരിത്രമെഴുതി സ്വർണവില; പവന് 90,000 കടന്നു; രാജ്യാന്തരവില 4000 ഡോളര്‍ പിന്നിട്ടു
  • സ്വർണവില ചരിത്രത്തിലാദ്യമായി പവന് 90,000 രൂപ കടന്നു, ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വർധിച്ചത്.

  • 2025 ഒക്ടോബർ 8ന് സ്വർണവില 4000 ഡോളർ മറികടന്ന് 4015 ഡോളറിലെത്തി.

  • സ്വർണത്തിന് 3% ജിഎസ്ടിയും, 5% പണിക്കൂലിയും, ഹോൾമാർക്ക് ചാർജും ചേർത്ത് ഒരു പവൻ വാങ്ങാൻ ഏകദേശം 1 ലക്ഷം രൂപ.

View All
advertisement