'എന്റെ സാറേ...അണ്ണന്റെ ടൈം ബെസ്റ്റ് ടൈം': പെൺസുഹൃത്തുമായുള്ള ഫോട്ടോയിട്ട ഗോപി സുന്ദറിന് കടുത്ത സൈബർ ആക്രമണം

Last Updated:
തകർന്ന വേലികൾ കാണാതെ നിങ്ങളുടെ പൂന്തോട്ടത്തിലെ പൂക്കളെ ആരാധിക്കുന്നവനാണ് നിങ്ങളുടെ യഥാർത്ഥ സുഹൃത്ത് എന്ന വരികളോടെയാണ് ഷിനുവിന്റെ പോസ്റ്റ്
1/5
 സംഗീത സംവിധയാകൻ ഗോപി സുന്ദറിനെ പോലെ വ്യക്തി ജീവിതത്തിന്റെ പേരിൽ ഇത്രയേറെ സൈബർ ആക്രമണങ്ങൾക്ക് വിധേയനായ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല. ആദ്യ ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരൺമയിയുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായത് മുതൽ ഗോപി സുന്ദറിനെതിരെ സൈബർ ലോകം അധിക്ഷേപം ചൊരിയുന്നുണ്ട്. പിന്നീട് ഈ ബന്ധം അവസാനിപ്പിച്ച് ഗായിക അമൃത സുരേഷുമായി ലിവ് ഇൻ റിലേഷൻ തുടങ്ങിയപ്പോഴും സൈബർ ലോകത്തെ സദാചാരക്കാർ അടങ്ങിയിരുന്നില്ല. തലങ്ങും വിലങ്ങും അവർ ഗോപി സുന്ദറിനെ ആക്ഷേപിച്ചുകൊണ്ടേയിരുന്നു.

advertisement
2/5
 അമൃതയുമായി പിരിഞ്ഞതിന് പിന്നാലെ സുഹൃത്ത് മയോണിക്കൊപ്പം ചിത്രം പങ്കിട്ടപ്പോഴും ഗോപി സുന്ദറിനെ വിടാൻ ഇക്കൂട്ടർ ഒരുക്കമായിരുന്നില്ല. ഇതരത്തിൽ ഏത് സ്ത്രീകൾക്കൊപ്പം ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കിട്ടാലും ഗോപി സുന്ദറിനെ അധിക്ഷേപിക്കുകയാണ് ചിലർ. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ പുതിയ ചിത്രങ്ങൾക്കെതിരേയും അധിക്ഷേപ പെരുമഴയാണ്. കേട്ടാലറയ്ക്കുന്ന കമന്റുകളും പരിഹാസങ്ങളുമാണ് പോസ്റ്റിന് താഴെ ഉയരുന്നത്.

3/5
 മോഡൽ ഷിനു പ്രേമാണ് ഗോപി സുന്ദറിനെ ടാഗ് ടെയ്ത് ചിത്രങ്ങൾ പങ്കുവെച്ചത്. 'തകർന്ന വേലികൾ കാണാതെ നിങ്ങളുടെ പൂന്തോട്ടത്തിലെ പൂക്കളെ ആരാധിക്കുന്നവനാണ് നിങ്ങളുടെ യഥാർത്ഥ സുഹൃത്ത്' എന്ന വരികളോടെയാണ് ഷിനുവിന്റെ പോസ്റ്റ്. മൈഗുരു, റെസ്പെക്റ്റ്, ലൈഫ്, ഷൂട്ട് തുടങ്ങിയ ടാഗുകളും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ പലർക്കും അറിയേണ്ടത് ഷിനു ഗോപി സുന്ദറിന്റെ ആരാണെന്നാണ്.

4/5
 എങ്ങനെയാണ് ഇങ്ങനെ പുതിയ ബന്ധങ്ങൾ ഉണ്ടാക്കുന്നതെന്നുള്ള പരിഹാസ കമന്റുകളും ശക്തമാണ്. സാധാരണനിലയിൽ പരിഹാസങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ അതേ ഭാഷയിൽ തന്നെ ചുട്ട മറുപടികൾ ഗോപി സുന്ദർ നൽകാറുണ്ട് . എന്നാൽ പുതിയ പോസ്റ്റിനെതിരായ സൈബർ ആക്രമണത്തിൽ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.

5/5
 അമൃത സുരേഷ്-ബാല വിവാദത്തിൽ അമൃതയെ പിന്തുണച്ചതിനും നേരത്തേ ഗോപി സുന്ദറിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. 'നീ ശക്തയായ സ്ത്രീയാണ് ,കരുത്തുറ്റ അമ്മയായി നിലകൊള്ളൂ', എന്നായിരുന്നു അമൃതയുടെ ഫേസ്ബുക്ക് കുറിപ്പിന് കീഴെ ഗോപി സുന്ദർ കുറിച്ചത്. അമൃതയെ ഉപേക്ഷിച്ചയാളാണ് ഉപദേശിക്കുന്നത് എന്ന മട്ടിലുള്ളതായിരുന്നു അധിക്ഷേപങ്ങൾ. അമൃത സുരേഷുമായുള്ള ബന്ധത്തിന് എന്ത് സംഭവിച്ചുവെന്ന് ഗോപി സുന്ദർ ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. 

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement