Prithviraj and Supriya | പൃഥ്വിരാജിനെ അഭിമുഖം ചെയ്തിട്ടില്ല; പ്രണയം തുടങ്ങാനുള്ള കാരണം എന്തെന്ന് സുപ്രിയ മേനോൻ
- Published by:user_57
- news18-malayalam
Last Updated:
പരിചയപ്പെടുമ്പോൾ സുപ്രിയ ബി.ബി.സിയിൽ ആയിരുന്നില്ല. ആ പ്രണയത്തിന് കാരണമായത് മറ്റൊരാൾ
ആരാധകരെയും പ്രേക്ഷകരെയും സിനിമയിലെന്ന പോലെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ പ്രണയവിവാഹമായിരുന്നു പൃഥ്വിരാജ് സുകുമാരന്റെയും (Prithviraj Sukumaran) മാധ്യമപ്രവർത്തകയായ സുപ്രിയ മേനോന്റെയും (Supriya Menon). ഭാവിവധു ബി.ബി.സി. ജേർണലിസ്റ് ആണെന്ന വാർത്തകൾ പൃഥ്വിരാജ് തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു. 2011ൽ ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു പൃഥ്വിരാജ്- സുപ്രിയ വിവാഹം നടന്നത്
advertisement
പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്ത വഴി സുപ്രിയയുമായി പ്രണയത്തിലായി എന്ന് പരക്കെ പ്രചരണമുണ്ടെങ്കിലും, അതിൽ തെല്ലും കഴമ്പില്ല. മുംബൈയിൽ മാധ്യമപ്രവർത്തകയായിരിക്കെ തീർത്തും അവിചാരിതമായാണ് അന്ന് മലയാള സിനിമയിൽ പ്രശസ്തനായ പൃഥ്വിരാജിനെ സുപ്രിയ പരിചയപ്പെടുന്നത്. വിമെൻ ഇൻ ബിസിനസ് മീറ്റിൽ ആണ് സുപ്രിയ തന്റെ ജീവിതവിജയത്തെക്കുറിച്ച് സംസാരിക്കവേ ഇക്കാര്യം പറഞ്ഞത് (തുടർന്ന് വായിക്കുക)
advertisement
കൊളംബിയ സർവകലാശാലയിൽ മാധ്യമപഠനം എന്ന സ്വപ്നം മനസ്സിൽക്കൊണ്ടു നടക്കുകയായിരുന്നു സുപ്രിയ അക്കാലങ്ങളിൽ. അതിനുള്ള ഫണ്ട് കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും ഇടത്തരം കുടുംബത്തിൽ നിന്നും ഉയർന്നു വന്ന ഒരു മാധ്യമപ്രവർത്തകയ്ക്ക്. പണം സ്വരൂപിക്കാം എന്ന് കരുതി കാത്തിരുന്ന വേളയിൽ, അവർ ജോലിയിൽ തുടർന്നു
advertisement
advertisement
advertisement
advertisement
advertisement
പ്രണയത്തിനു ശേഷം വിവാഹമെത്തിയതും സുപ്രിയ ആറ് മാസത്തെ ഇടവേളയെടുത്തു. പിന്നെ നടനായ ഭർത്താവിനൊപ്പവും, മകൾക്കൊപ്പവും സുപ്രിയ തിരക്കിലായി. ഇതിനിടെ 2012ൽ IIM-B യിൽ നിന്നും മാനേജ്മെന്റിൽ ഒരു കോഴ്സ് പൂർത്തിയാക്കുകയും ചെയ്തു. സ്ത്രീ സംരംഭകർക്ക് വേണ്ടിയുള്ളതായിരുന്നു അത്. ശേഷം ചലച്ചിത്ര നിർമ്മാതാവെന്ന നിലയിൽ സുപ്രിയക്ക് ഈ പഠനം മുതൽക്കൂട്ടാവുകയും ചെയ്തു