Honey Rose | ഉദ്‌ഘാടനത്തിനിടെ സ്ട്രാപ്പ് പണിപറ്റിച്ചു; ഞൊടിയിടയിൽ ഗൗൺ വൺ-ഷോൾഡറാക്കി മാറ്റി ഹണി റോസ്

Last Updated:
ബോളിവുഡ്, വിദേശ താരങ്ങൾ അഭിമുഖീകരിക്കാറുള്ള വാർഡ്റോബ് മാൽഫങ്ഷൻ സമർത്ഥമായി കൈകാര്യം ചെയ്ത് ഹണി റോസ്
1/6
ഹണി റോസിന്റെ (Honey Rose) ഉദ്‌ഘാടന ചടങ്ങുകളിൽ ഒരെണ്ണം ഈ വർഷം നടന്നത് വിദേശ രാജ്യത്താണ്. ഷാർജയിൽ എത്തുന്ന വിവരം അവരുടെ ഇൻസ്റ്റഗ്രാം ഹാന്ഡിലിലൂടെ ഹണി കാലേകൂട്ടി അറിയിച്ചിരുന്നു. നാട്ടിൽ ഒരു പരിപാടിക്ക് ഹണി പങ്കെടുത്തതിന്റെ വിശേഷവും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. പഠനം പോലും പിന്നീടാവാം എന്ന് കരുതി, ഹണി റോസിനെ കാണാൻ വിദ്യാർഥികൾ കൂട്ടത്തോടെ എത്തുകയായിരുന്നു. ഒട്ടേറെ മലയാളികൾ താമസമാക്കിയ ഷാർജയിലും ഹണിയെ കാണാൻ എത്തിച്ചേർന്നവരുടെ എണ്ണം വളരെ കൂടുതലായിരുന്നു. അതുപോലെ തന്നെ ഈ വേളയിൽ ഹണിയുടെ ഗൗൺ പണിപറ്റിച്ചതും ശ്രദ്ധ നേടി

advertisement
2/6
അരികുകളിൽ ഫ്ലോറൽ ഡിസൈൻ ഉള്ള ബ്ലാക്ക് ഗൗൺ ധരിച്ച്, തലമുടി ഹൈ ബൺ രീതിയിൽ ഉയർത്തിക്കെട്ടിയാണ് ഹണി റോസ് എത്തിച്ചേർന്നത്. മിനിമൽ ജൂവലറിയും ആകർഷകമായി. കഴുത്തിൽ ഒരു ട്രെൻഡി ചോക്കർ, ഒരു കയ്യിൽ വള, കാതുകളിൽ ചുവപ്പു കല്ല് പതിച്ച കമ്മലുകൾ എന്നിവയായിരുന്നു ഹണി റോസിന്റെ വേഷവിധാനം. രണ്ടു കൈകളിലും ഓരോ വിരലിലും ഒരു മോതിരം അണിഞ്ഞിരിക്കുന്നു. മലയാളി നടനും അവതാരകനുമായ മിഥുൻ രമേഷും കൂട്ടരും ചേർന്നാണ് ഹണി റോസിനെ വേദിയിലേക്ക് ആനയിച്ചത് (തുടർന്ന് വായിക്കുക)

3/6
എന്നാൽ, വിദേശരാജ്യങ്ങളിലും ബോളിവുഡിലും മറ്റും പലരും കണ്ടുപരിചയിച്ച വാർഡ്റോബ് മാൽഫങ്ക്ഷൻ എന്ന സംഭവം ഹണി റോസിനും നേരിടേണ്ടതായി വന്നു. ഹണി ഒരു ടു ഷോൾഡർ ഗൗണും വൺ ഷോൾഡർ ഗൗണും ധരിച്ച ലുക്കിലാണ് ഷാർജയിലെ പരിപാടിയുടെ വീഡിയോസിലും ചിത്രങ്ങളിലും കാണപ്പെട്ടത്. എന്നാൽ ഈ ഗൗണുകൾ തമ്മിൽ വ്യത്യാസമേതും കണ്ടില്ല താനും. ഒരേ വേഷത്തിന്റെ തന്നെ ഷോൾഡർ സ്ട്രാപ്പുകളിലാണ് മാറ്റം. ഉദ്‌ഘാടനം കഴിഞ്ഞ് ആരാധകരെ പരിചയപ്പെടുന്ന വേളയിൽ ഹണി റോസിന്റെ ഗൗണിന്റെ ഷോൾഡർ സ്ട്രാപ്പുകളിൽ ഒരെണ്ണം പൊട്ടിവീഴുകയായിരുന്നു

4/6
എന്നാൽ, സാഹചര്യം കണക്കിലെടുത്ത് മറ്റൊരു വേഷം ഉടൻ കണ്ടെത്താൻ സാധ്യമല്ല. അതിനാൽ, ആ ഗൗണിൽ തന്നെ ഹണി റോസ് ഞൊടിയിടയിൽ ഒരു മാറ്റം വരുത്തി. ഗൗണിന്റെ പൊട്ടിയ ഷോൾഡർ സ്ട്രാപ്പ് ഹണി ഉടനെ മടക്കി ഉള്ളിലേക്കാക്കി. പെട്ടെന്ന് കണ്ടാൽ, അളവെടുത്തു തയ്ച്ച വൺ ഷോൾഡർ ഗൗൺ ആണല്ലോ ഇതെന്ന് തോന്നിക്കുമാറ് പെർഫെക്ഷൻ ഉണ്ടായിരുന്നു ആ ഗൗണിന്. തുടർന്നും ഈ ഇവന്റിൽ ഹണി തന്റെ തനിമ ചോരാത്ത പുഞ്ചിരിയും ഊർജസ്വലതയുമായി അതേ വേഷം ധരിച്ചു നിന്നു

5/6
ഹണി റോസ് ഷാർജയിൽ പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ വൈറലാണ്. മലയാളികൾ നടത്തുന്ന സംരംഭത്തിന്റെ ഉദ്‌ഘാടകയായാണ് ഹണി റോസ് എത്തിയത്. ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ശേഷം ഹണി റോസ് പങ്കെടുത്ത ചില പരിപാടികളിൽ ഒന്നായിരുന്നു ഇത്. ഹണി പിതാവിന്റെ കൂടെ ഷാർജാ നഗരം ചുറ്റിക്കാണുന്ന ഒരു ചെറു വീഡിയോ ദൃശ്യവും വൈറൽ വീഡിയോകളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഹണി റോസ് അവരുടെ തന്നെ ഇൻസ്റ്റഗ്രാം ഹാന്ഡിലിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്

6/6
കഴിഞ്ഞ രണ്ടു ഉദ്‌ഘാടനങ്ങളിലും ഹണി റോസ് ഗൗൺ ധരിച്ചു കൊണ്ടാണ് എത്തിയത്. പലപ്പോഴും ഹണി റോസിന്റെ വേഷവിധാനം അവഹേളിക്കപ്പെട്ടിരുന്നു. എന്നാൽ, ഏതു വേഷം ധരിച്ചാലും ഹണിയുടെ ലുക്കിന് ആരാധകരുടെ എണ്ണം തെല്ലും കുറയില്ല എന്ന് പണ്ടേ തെളിഞ്ഞതാണ്

ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊല്ലാം? ചാറ്റ് ജിപിടിയോട് ചോദിച്ച 13കാരൻ അറസ്റ്റിൽ

  • 13കാരൻ ക്ലാസിനിടെ കൂട്ടുകാരനെ കൊല്ലാൻ ചാറ്റ്ജിപിടിയോട് ചോദിച്ചതിനെ തുടർന്ന് അറസ്റ്റിലായി.

  • ചാറ്റ്ജിപിടി ചോദ്യം കണ്ടെത്തിയ എഐ സംവിധാനം സ്കൂൾ കാംപസിലെ പോലീസിനെ ഉടൻ അലെർട്ട് ചെയ്തു.

  • വിദ്യാർത്ഥിയുടെ ചോദ്യം കണ്ടെത്തിയ ഗാഗിൾ സംവിധാനം സ്കൂളുകളിൽ നിരീക്ഷണ സാങ്കേതികവിദ്യ ചർച്ചയാക്കി.

View All
advertisement