Honey Rose | യാർ ഇന്ത ദേവതൈ! ഹസ്തിനപുരിയിൽ ഹണി റോസിന്റെ ഉദ്‌ഘാടനം, പട്ടുസാരിയിൽ ഡാൻസ് ചെയ്ത് താരം
- Published by:meera_57
- news18-malayalam
Last Updated:
ഹൈദരാബാദിലെ ഹസ്തിനപുരിയിൽ ഒരു ടെക്സ്റ്റൈൽ ഷോറൂമിന്റെ ഉദ്‌ഘാടനത്തിന് ഹണി റോസ് അതിഥിയായി എത്തിയപ്പോൾ
ഉദ്‌ഘാടന വേദികൾക്ക് അരങ്ങുണരണമെങ്കിൽ, അവിടെ ഹണി റോസ് (Honey Rose) വേണം. ഹണി റോസിന്റെ ഓരോ ലുക്കും ഭാവവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറാൻ പിന്നെ അധിക കാലതാമസമുണ്ടാവില്ല. വേഷവിധാനത്തിന്റെ പേരിൽ ട്രോൾ ചെയ്യപ്പെട്ടിട്ടും, ഇനി താൻ സാരി ചുറ്റി വന്നാലും ആ തലയെടുപ്പിന് ഒരു കുറവും ഉണ്ടാകില്ല എന്ന് ഹണി റോസ് പലയാവർത്തി തെളിയിച്ചിട്ടുള്ളതുമാണ്. ഈ വർഷം ഹണി റോസിന് കേരളത്തിലെ ഉദ്‌ഘാടനങ്ങളുടെ എണ്ണം ഒരുപാടുണ്ടായിരുന്നു എന്ന് പറയാൻ കഴിയില്ല എങ്കിലും, വിദേശത്തും അന്യനാടുകളിലും ഹണിയെ അതിഥിയായി ക്ഷണിക്കുന്നവരുണ്ട്
advertisement
ഹൈദരാബാദിലെ ഹസ്തിനപുരിയിൽ ഒരു ടെക്സ്റ്റൈൽ ഷോറൂമിന്റെ ഉദ്‌ഘാടനത്തിന് ഹണി റോസ് അതിഥിയായി എത്തിയതിന്റെ വിശേഷം സോഷ്യൽ മീഡിയയിൽ തരംഗം തീർത്തുവരികയാണ്. ഓറഞ്ച് നിറത്തിലെ തിളങ്ങുന്ന പട്ടു ചുറ്റിയ ഹണി റോസിനെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചു. ഹണിയെ ചുറ്റിപ്പറ്റി നിൽക്കാൻ ആരാധകർ മലയാളികൾ തന്നെയാവണം എന്ന് തന്നെയില്ല. അതിനി ഹസ്തിനപുരം നിവാസികളായാലും മതി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഹണി റോസ് ഉദ്‌ഘാടനത്തിനു പങ്കെടുക്കാൻ പോകുന്ന വിവരം ഒരു റീൽസ് വീഡിയോയിലൂടെ തെലുങ്ക് ഭാഷയിൽ അറിയിച്ചിരുന്നു (തുടർന്ന് വായിക്കുക)
advertisement
ആരാധകന്മാർ മാത്രമല്ല, ആരാധികമാരും ഹണി റോസിനുണ്ട് എന്ന് മനസിലാക്കണം. ഒരു ആരാധിക ഹണി റോസിന്റെ ഒപ്പം നിന്ന് പോസ് ചെയ്യുന്ന ചിത്രമാണിത്. പലർക്കും ഹണി റോസിനെ കണ്ട സന്തോഷമടക്കാൻ വയ്യ. ബാലയ്യയുടെ സിനിമയിലെ നായികയായതില്പിന്നെ അന്യഭാഷ പറയുന്ന നാട്ടിലും നല്ലൊരു ഫാൻ ബെയ്‌സ് സൃഷ്‌ടിക്കാൻ ഹണി റോസിനെക്കൊണ്ടായി. താരത്തിന്റെ ഈ വർഷത്തെ മറ്റൊരു ശ്രദ്ധേയ ഉദ്‌ഘാടനം ദുബായിലായിരുന്നു
advertisement
ഹണി റോസിനെ കണ്ടാൽ, നൃത്തം ചെയ്യിക്കാതെ വിടില്ല അവരുടെ ആരാധകർ. ഇവിടെയും ആ ചരിത്രം ആവർത്തിച്ചു. നൃത്തം ചെയ്യാൻ പറ്റിയ ഗാനം പിന്നണിയിൽ പ്ലേ ചെയ്യപ്പെട്ടതും, ഹണി അതിനൊപ്പം നൃത്തം ചെയ്‌തു. കൂടെ നൃത്തം ചെയ്യാനും ആൾക്കാരുണ്ടായി എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. ഈ വർഷമാദ്യം ഹണി റോസ് ഉദ്‌ഘാടനം ചെയ്ത കേരളത്തിലെ ഷോറൂമിന്റെ മുന്നിൽ വിദ്യാർത്ഥിനികൾ ഉൾപ്പെടുന്ന ആരാധകർ ചുറ്റും കൂടിയിരുന്നു. മനോഹരമായ ഗൗൺ അണിഞ്ഞാണ് ഹണി റോസ് ഇവിടെ എത്തിച്ചേർന്നത്
advertisement
തന്റെ വസ്ത്രധാരണത്തെ വച്ചുകെട്ടെന്ന് വിളിച്ചവരോട് പോലും ഹണി റോസ് പറയേണ്ട ഭാഷയിൽ മറുപടി കൊടുത്തിരുന്നു. അങ്ങനെ ആണെങ്കിൽ തന്നെ തന്റെ ശരീരത്തിലല്ലേ മറ്റുള്ളവർക്ക് അതിലെന്താണ് പ്രയാസം എന്നാണ് ഹണി റോസ് അവരോടെല്ലാമായി ചോദിച്ചത്. അവഹേളനപരമായി നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഹണി റോസ് ബിസിനസുകാരനായ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതും, കേസ് രജിസ്റ്റർ ചെയ്യപ്പെട്ട് ബോബി അറസ്റ്റിലാവുന്നതും ജയിൽവാസം അനുഭവിക്കുന്നതും
advertisement
എന്നിട്ടു പോലും പ്രതികരിച്ചതിന്റെ പേരിൽ ഹണി റോസ് സോഷ്യൽ മീഡിയയിൽ ചെറുതായൊന്നുമല്ല ക്രൂശിക്കപ്പെട്ടത്. താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ പലതിലും അതിന്റെ പേരിൽ കമന്റ് ബോക്സ് ആക്രമണം നേരിട്ടിരുന്നു. താനും, അമ്മയും തന്റെ ടീമും ചേർന്നുള്ള ഒരു കൂട്ടം ആൾക്കാർ ചേർന്നാണ് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് എന്ന് ഹണി റോസ് പണ്ടേ പറഞ്ഞതാണ്. ഹണി റോസ് നായികയായ മലയാള ചിത്രം 'റേച്ചൽ' ഈ വർഷം റിലീസിന് തയാറെടുക്കുകയാണ്. മണിക്കുട്ടൻ നായകനായ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ പതിമൂന്നാം വയസിലാണ് ഹണി റോസ് മലയാള സിനിമയിൽ എത്തുന്നത്