Honey Rose | ഹണിയുടെ പുറത്ത് പോറൽപോലും ഏൽക്കരുത്; വമ്പൻ ബൗൺസർ വലയത്തിൽ ഹണി റോസ് വേദിയിലേക്ക്
- Published by:meera_57
- news18-malayalam
Last Updated:
ബോളിവുഡ് താരങ്ങൾക്ക് ചുറ്റും കണ്ടുവരുന്ന പ്രൊട്ടക്ഷൻ ടീമിന്റെ അകമ്പടിയോടെ ഹണി റോസ്
ബോളിവുഡ് താരങ്ങൾക്ക് ചുറ്റും പലരും ഇങ്ങനെയൊരു പ്രതിഭാസം കണ്ടിരിക്കാം. പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടത്തിന്റെ ഇടയിലേക്കിറങ്ങിയാൽ കറുത്ത ഷർട്ടും പാന്റുമിട്ട്, ഇവർക്ക് ചുറ്റും സംരക്ഷണം തീർക്കുന്ന പ്രൊട്ടക്ഷൻ ഗാർഡുകൾ. സ്വന്തം ശരീരത്തിൽ ക്ഷതമേറ്റാൽ പോലും, താരങ്ങൾക്ക് ഒരു പോറൽപോലും ഏൽക്കരുത് എന്ന് കരുതി കാത്തുനിൽക്കുന്ന കാവലാളുകൾ. ഇതാ ഈ കേരളത്തിൽ, കോഴിക്കോടൻ നഗരത്തിൽ ഒരു സ്ഥാപനത്തിന്റെ ഉദ്‌ഘാടനത്തിനായി എത്തിച്ചേർന്ന നടി ഹണി റോസിന് (Honey Rose) ചുറ്റും അത്രയേറെ പേർ ചേർന്ന് തീർത്ത സംരക്ഷണ വലയമുണ്ട്
advertisement
പേരുപോലെ റോസ് നിറത്തിലെ സാരി അണിഞ്ഞാണ് ഹണി റോസ് ഉദ്‌ഘാടന ചടങ്ങിൽ എത്തിച്ചേർന്നത്. ഇക്കൊല്ലം ഹണി റോസിന് സജീവ ഉദ്‌ഘാടന പരിപാടികൾ നിറഞ്ഞ മാസമാണിത്. ഹണി എവിടെ ഉദ്‌ഘാടനത്തിനു പോയാലും അവിടെ നവമാധ്യമങ്ങളുടെ പ്രതിനിധികൾ എത്തിച്ചേരാറുണ്ട്. ഹണിയുടെ ചിരിയും നോട്ടവും നടത്തവും എല്ലാം അതേപടി പകർത്തി പിന്നെ വൈറൽ വീഡിയോകളുടെയും ചിത്രങ്ങളുടെയും വരവായി. ഇവിടെയും ആ പതിവ് തെറ്റിയില്ല. ഹണിയെ കാണാൻ ആരാധകരുടെ തിക്കും തിരക്കുമുണ്ടായിരുന്നു (തുടർന്ന് വായിക്കുക)
advertisement
അതീവ മോഡേൺ വസ്ത്രങ്ങൾ ധരിക്കാറുള്ള ഹണി റോസ്, ഈ പരിപാടിക്കും അതിനു മുൻപുണ്ടായിരുന്ന ഉദ്‌ഘാടനത്തിനും സാരി അണിഞ്ഞാണ് എത്തിച്ചേർന്നത്. വർഷങ്ങൾ കൊണ്ട് കേരളത്തിലെ ഉദ്‌ഘാടന വേദികളുടെ താരമായി മാറിയ ഹണി റോസിന് ഇപ്പോൾ വേഷമേത് എന്നതൊരു വിഷയമല്ലാതായിരിക്കുന്നു. അന്യസംസ്ഥാനത്തു നടന്ന ഉദ്‌ഘാടനത്തിനു ബ്രൈഡൽ ലുക്കിലാണ് ഹണി റോസ് എത്തിച്ചേർന്നത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയേറെ ശ്രദ്ധപിടിച്ചുപറ്റി
advertisement
ഹണി റോസിനെ കണ്ടാൽ പിന്നെ നൃത്തം ചെയ്യിക്കാതെ വിടില്ല അവരുടെ ആരാധകർ. അതിനു വേണ്ടി വേദിയിൽ ഒരു പാട്ട് എപ്പോഴും റെഡി ആയിരിക്കും. ഇത്തവണ പാട്ട് പ്ളേ ചെയ്യുകയല്ല, പാടുകയാണുണ്ടായത്. 'വേട്ടയാൻ' സിനിമയിൽ മഞ്ജു വാര്യരും രജനികാന്തും ചേർന്ന് അവതരിപ്പിച്ച തട്ടുപൊളിപ്പൻ ഡാൻസ് നമ്പറിന് ഹണി റോസ് ചുവടുകൾ തീർത്തു. ഹണി ഡാൻസ് ചെയ്താൽ, കൂടെ നൃത്തം ചെയ്യാൻ വേദിയുടെ അകത്തും പുറത്തുമായി നിരവധിപേരുണ്ടാകും. അതിനി കേരളത്തിലായാലും കേരളത്തിന് പുറത്തായാലും വിദേശത്തായാലും അങ്ങനെ തന്നെ. കേരളത്തിലാണ് ഹണിയെ കണ്ടാൽ നൃത്തം ചെയ്യണം എന്ന ഡിമാൻഡ് കൂടുതലുള്ളവർ
advertisement
അൽപ്പം ഒച്ചപ്പാടുകളോടെയാണ് ഈ വർഷം തുടങ്ങിയതെങ്കിലും, ഹണി പതിയെ തന്റെ തട്ടകത്തിൽ സജീവമായി മാറുകയാണ്. ഹൈസ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ, ബോയ്ഫ്രണ്ട് എന്ന സിനിമയിൽ നായികാവേഷം ചെയ്താണ് ഹണി റോസിന്റെ സിനിമാ പ്രവേശം. മലയാളത്തിലും പുറത്തുമായി ഒരുപിടി സിനിമകളിൽ അവർ അഭിനയിച്ചു. തെലുങ്ക് സിനിമയിലെ മുതിർന്ന നടൻ ബാലയ്യയുടെ അമ്മ വേഷം കൈകാര്യം ചെയ്ത ഹണി റോസ് വാർത്താ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ ഹൈദരാബാദ് ഉൾപ്പെടുന്ന നഗരങ്ങളിൽ ഹണി റോസിന് ഉദ്‌ഘാടന ചടങ്ങുകൾ നടത്താൻ ക്ഷണം ലഭിച്ചിരുന്നു
advertisement
വരാനിരിക്കുന്ന ചിത്രമായ 'റേച്ചൽ' ഹണി റോസ് നായികയായി അഭിനയിക്കുന്ന സിനിമയാണ്. ജനുവരിയിൽ റിലീസ് ചെയ്യാനിരുന്നുവെങ്കിലും, പോസ്റ്റ് പ്രൊഡക്ഷനും സെൻസറിംഗും ഉൾപ്പെടെ ബാക്കിയായതിനാൽ, സിനിമയുടെ റിലീസ് വൈകും എന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഈ സമയം അവഹേളന പരാതിയെത്തുടർന്ന് ബോബി ചെമ്മണ്ണൂർ പ്രതിയായ ഹണി റോസിന്റെ കേസ് നടന്നു വരികയായിരുന്നു. സ്ത്രീപക്ഷ സിനിമയായ 'റേച്ചൽ', ഹണി റോസ് ഇറച്ചിവെട്ടു നടത്തി ഉപജീവനം നടത്തുന്ന ഒരു സ്ത്രീയുടെ റോളിൽ അഭിനയിക്കുന്ന ചിത്രമാണ്