'ദിൽസേ'യിലെ ആ വേഷം നഷ്ടമായത് എങ്ങനെ? കജോൾ പറയുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
ഷാരൂഖ് ഖാനും കജോളും അഭനയിച്ച 'കുച്ച് കുച്ച് ഹോതാ ഹേ' എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായനയ്ക്കിടെ നടന്ന രസകരമായ സംഭവമാണ് ടോക് ഷോയില്‍ കരൺ ജോഹർ വെളിപ്പെടുത്തിയത്
advertisement
advertisement
advertisement
ഷാരൂഖ് ഖാനും കജോളും അഭനയിച്ച 'കുച്ച് കുച്ച് ഹോതാ ഹേ' എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായനയ്ക്കിടെ നടന്ന രസകരമായ സംഭവമാണ് ടോക് ഷോയില്‍ കരൺ ജോഹർ വെളിപ്പെടുത്തിയത്. മൂന്നൂപേരും സ്ക്രീപ്റ്റ് വായിക്കുന്നതിനിടെ സംവിധായകൻ മണിരത്‌നത്തിന്‍റെ ഫോൺ കോൾ കജോൾ തന്നെ ആരോ പറ്റിക്കാൻ വിളിക്കുന്നതാണെന്ന് കരുതി ഒഴിവാക്കിയെന്നാണ് കരണ്‍ വെളിപ്പെടുത്തിയത്.
advertisement
"ഞാൻ ഷാരൂഖ് ഖാനോടും കജോളിനോടും സിനിമയുടെ കഥ വിവരിക്കുകയാണ്. ഞങ്ങൾ അമൃത് അപ്പാർട്ട്‌മെന്റിലെ ഷാരൂഖ് ഖാന്റെ പഴയ വീട്ടിലായിരുന്നു അന്ന് ഇരുന്നത്. ഞങ്ങൾ ടെറസിനോട് ചേർന്നുള്ള ഷാരൂഖിന്‍റെ മുറിയിൽ ഇരിക്കുകയായിരുന്നു. കഥ കേട്ട് കജോള്‍ കരയുകയായിരുന്നു. ഷാരൂഖ് ഖാൻ കാജോളിനെ നോക്കുന്നുണ്ടായിരുന്നു. കഥ വിവരിക്കുമ്പോൾ ഞാനും കരയുകയായിരുന്നു. ഞങ്ങൾ രണ്ടുപേർക്കും ഭ്രാന്താണെന്ന് ഷാരൂഖ് കരുതി കാണും''
advertisement
ഈ സമയമാണ് കജോളിന് ഒരു ഫോണ്‍ കോള്‍ വന്നത്. "ആരാ" എന്ന് കജോള്‍ ചോദിച്ചു. ഞാൻ മണിരത്‌നമാണ് സംസാരിക്കുന്നത് എന്ന് മറുഭാഗത്ത് നിന്നും മറുപടി. എന്നാല്‍ക ജോള്‍ അത് വിശ്വസിച്ചില്ല "ഞാൻ ടോം ക്രൂസ്" എന്ന് പറഞ്ഞ് ഫോൺ വെച്ചു. ശരിക്കും അത് മണിരത്നം ആയിരുന്നു ദിൽ സേ എന്ന ചിത്രത്തിലേക്ക് കാജോളിനെ വിളിക്കാനായിരുന്നു അത്. എന്നാല്‍ തന്നെ ആരോ പ്രങ്ക് ചെയ്യുന്നു എന്നാണ് കജോള്‍ കരുതിയത്" - കരണ്‍ ജോഹര്‍ പറയുന്നു.
advertisement
advertisement