Keerthy Suresh | ഒരുപാട് പഴയതാ മോളേ, നിനക്ക് അതെന്തിനാ; കീർത്തി സുരേഷിന്റെ വിവാഹത്തിന് മേനകയ്ക്ക് ഉണ്ടായ സർപ്രൈസ്

Last Updated:
അമ്മ മേനകയുമായുള്ള ചാറ്റ് എടുത്തുകാട്ടിയാണ് കീർത്തി സുരേഷ് അക്കാര്യം വെളുപ്പെടുത്തിയത്
1/6
തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു നടി കീർത്തി സുരേഷും (Keerthy Suresh) ആന്റണി തട്ടിലും തമ്മിലേത്. ഒന്നരപ്പതിറ്റാണ്ടു നീണ്ട പ്രണയം അവസാന നിമിഷം വരെയും പരസ്യമാകാതെ കാത്തതിൽ കീർത്തി സുരേഷ് വിജയിച്ചു. വിവാഹം അടുത്ത നാളുകളിൽ മാത്രമാണ് വരന്റെ പേര് ആന്റണി തട്ടിൽ എന്ന് ദേശീയ മാധ്യമങ്ങൾ കണ്ടെത്തിയത്. പൂർണമായും സിനിമാ ലോകവുമായി യാതൊരുവിധ ബന്ധവും ഇല്ലാത്ത ആളായിരുന്നു ബിസിനസുകാരനായ ആന്റണി തട്ടിൽ. എന്നാൽ, കീർത്തിയുടെ അടുത്ത സുഹൃത്തുക്കളായിരുന്ന ചിലർക്ക് മാത്രമാണ് ആന്റണിയെ കുറിച്ച് ചില വിവരങ്ങൾ എങ്കിലും അറിയാമായിരുന്നത്. കീർത്തിയുടെ സുഹൃത്തുക്കളായ കല്യാണി പ്രിയദർശൻ, സമാന്ത തുടങ്ങിയവർ ആന്റണി തട്ടിലിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്

advertisement
2/6
മേനകയും സുരേഷ് കുമാറും സകുടുംബം ഗോവയിൽ വച്ച് നടത്തിയ പരമ്പരാഗത വിവാഹത്തിലാണ് കീർത്തിക്ക് ആന്റണി താലിചാർത്തിയത്. ഇരുമതവിഭാഗങ്ങളെയും മാനിച്ച് ഹിന്ദു, ക്രിസ്ത്യൻ മതാചാര പ്രകാരം, ഒരു താലികെട്ട് ചടങ്ങും വൈറ്റ് വെഡിങ്ങും ചേർന്ന രണ്ടു ചടങ്ങുകളിലായിരുന്നു വിവാഹം. രാവിലെ ഹിന്ദു വിവാഹവും, വൈകുന്നേരം ക്രിസ്ത്യൻ വിവാഹവും നടന്നു. താലികെട്ട് കഴിഞ്ഞ് കുറച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ കീർത്തിയുടെ വിവാഹ ചിത്രങ്ങൾ അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തു വന്നു (തുടർന്ന് വായിക്കുക)

3/6
വിവാഹത്തിൽ അച്ഛൻ സുരേഷിന്റെയും അമ്മ മേനകയുടെയും സാന്നിധ്യം മാത്രമല്ല, അവരുടെ വിവാഹത്തിന്റെ ഒരു ഭാഗവും കീർത്തിക്ക് സ്വന്തമായിരുന്നു. വിവാഹ തയാറെടുപ്പുകളുടെ ഭാഗമായി കീർത്തിയും മേനകയും തമ്മിലെ ചാറ്റ് എടുത്തുകാട്ടിയാണ് കീർത്തി അക്കര്യത്തെക്കുറിച്ച് സംസാരിച്ചത്. വിവാഹ ദിവസത്തിന്റെ തുടക്കത്തിൽ, ചടങ്ങിന്റെ ഭാഗമായി ചില വസ്ത്രങ്ങൾ അണിയണം എന്ന് മേനക കീർത്തിയെ അറിയിച്ചു. എന്നാൽ കീർത്തിയുടെ കണ്ണുടക്കിയത് സുന്ദരിയായ വധുവായിരുന്ന അമ്മ മേനകയുടെ പഴയ ചിത്രത്തിലാണ്

4/6
അമ്മയുടെ മറൂൺ നിറത്തിലെ കല്യാണ സാരി തനിക്ക് അണിയണം എന്നായി കീർത്തി. 'ഈ സാരി തീരെ പഴയതാണ്. അക്കാലത്തെ സാധാരണ സാരി മാത്രമാണിത്. ഇതെന്തിനാണ്. കാശ്മീരി പട്ടോ മറ്റുമാണിത്,' എന്നായി മേനക. പക്ഷേ കീർത്തിക്ക് മറ്റൊരു സാധ്യത മനസ്സിൽ പോയത് പോലുമില്ല. അത് തന്നെ വേണമെന്നായി. എത്രത്തോളം പഴക്കമുണ്ട്, ക്വളിറ്റി എന്തുമാത്രമുണ്ട് എന്നതിലല്ല കാര്യം. ആ സാരി അമ്മയുടേതാണ്. വധുവായ നേരം അമ്മ അണിഞ്ഞതാണ്. ആ സാരിയാണ് കീർത്തിക്കും വേണ്ടിയിരുന്നത്

5/6
മുപ്പതിലധികം വർഷങ്ങൾക്ക് ശേഷം ആ സാരി വധുവായ മകൾ കീർത്തി അണിയുമ്പോൾ, അവരുടെ മുന്നിൽ ആകെ ഒരു വെല്ലുവിളി മാത്രമേയുണ്ടായിരുന്നുള്ളൂ. ഇത്രയും വർഷം മേനക ആ സാരി അത്ര മനോഹരമായി സൂക്ഷിച്ചിരുന്നു. അതേ നിലയിൽ ആ വിവാഹ സാരി അമ്മയ്ക്ക് മടക്കി നൽകേണ്ടതിന്റെ ഭാരിച്ച ഉത്തരവാദിത്തം കീർത്തിയിൽ നിക്ഷിപ്തം. ആ സാരി ധരിക്കാൻ അവസരം ലഭിച്ചതിൽ കീർത്തി സുരേഷിന് അതിയായ സന്തോഷമുണ്ട് മനസ്സിൽ. ഗലാട്ട ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു കീർത്തി തന്റെ അമ്മയുടെ വിവാഹ സാരിയെ കുറിച്ച് സംസാരിച്ചത്
[caption id="attachment_707442" align="alignnone" width="1200"] മുപ്പതിലധികം വർഷങ്ങൾക്ക് ശേഷം ആ സാരി വധുവായ മകൾ കീർത്തി അണിയുമ്പോൾ, അവരുടെ മുന്നിൽ ആകെ ഒരു വെല്ലുവിളി മാത്രമേയുണ്ടായിരുന്നുള്ളൂ. ഇത്രയും വർഷം മേനക ആ സാരി അത്ര മനോഹരമായി സൂക്ഷിച്ചിരുന്നു. അതേ നിലയിൽ ആ വിവാഹ സാരി അമ്മയ്ക്ക് മടക്കി നൽകേണ്ടതിന്റെ ഭാരിച്ച ഉത്തരവാദിത്തം കീർത്തിയിൽ നിക്ഷിപ്തം. ആ സാരി ധരിക്കാൻ അവസരം ലഭിച്ചതിൽ കീർത്തി സുരേഷിന് അതിയായ സന്തോഷമുണ്ട് മനസ്സിൽ. ഗലാട്ട ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലായിരുന്നു കീർത്തി തന്റെ അമ്മയുടെ വിവാഹ സാരിയെ കുറിച്ച് സംസാരിച്ചത്</dd> <dd>[/caption]
advertisement
6/6
മേനകയുടെ വിവാഹ സാരിക്ക് പുറമേ, കീർത്തി മറ്റൊരു സാരി കൂടി വിവാഹദിനത്തിൽ ധരിച്ചിരുന്നു. മേനകയുടെ തമിഴ് ബ്രാഹ്മണാചാര പ്രകാരമാണ് കീർത്തി സുരേഷിനും വിവാഹം നടന്നത്. അച്ഛന്റെ മടിയിൽ ഇരുത്തിയ വധുവിനെ വരൻ താലിചാർത്തുന്നതായിരുന്നു ആദ്യത്തെ വിവാഹച്ചടങ്ങ്‌. ഗോവ വരെ മേനകയുടെ അമ്മയുൾപ്പെടെ യാത്ര ചെയ്തെത്തിയാണ് വിവാഹം നടത്തിയത്

IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement