കോടികളുടെ ആസ്തിയുള്ള ഹർദിക്കും നടാഷയും പിരിയുമ്പോൾ സ്വത്തുക്കൾ എങ്ങനെ കൈമാറും?
- Published by:meera_57
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്യപ്പെട്ട ഒരു ഇൻസ്റ്റഗ്രാം കുറിപ്പോടു കൂടി ഹർദിക്കും നടാഷയും ഇരുവഴിക്കാണെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു
ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുടെയും (Hardik Pandya) നടാഷ സ്റ്റാൻകോവിക്കിന്റെയും (Natasa Stankovic) വിവാഹമോചനം അത്രകണ്ട് അപ്രതീക്ഷിതമല്ലെങ്കിലും, ഔദ്യോഗിക പ്രഖ്യാപനത്തോട് കൂടി ഊഹാപോഹങ്ങൾക്ക് അന്ത്യമായിക്കഴിഞ്ഞു. രണ്ടുപേരും കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്യപ്പെട്ട ഒരു ഇൻസ്റ്റഗ്രാം കുറിപ്പോടു കൂടി ഇരുവഴിക്കാണെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു. 2020ൽ നടന്ന വിവാഹ നിശ്ചയത്തോടു കൂടിയാണ് ദമ്പതികൾ എന്ന നിലയിൽ ഇരുവരും അറിയപ്പെടാൻ തുടങ്ങിയത്
advertisement
advertisement
advertisement
ഇനിയും വ്യക്തി ബന്ധത്തിന് മങ്ങൽ ഏൽക്കില്ല എന്ന് പറയുമ്പോഴും, സ്വത്തിന്റെ കാര്യത്തിൽ ഇവർ എന്ത് തീരുമാനം എങ്ങനെ എടുക്കും എന്നതിൽ പലരും കണ്ണുനട്ടിരിപ്പാവും. 2016ൽ ക്രിക്കറ്റ് കരിയർ ആരംഭിച്ച ഹർദിക് എല്ലാ ഫോർമാറ്റിലും തന്റെ മികവ് തെളിയിച്ച വ്യക്തിയാണ്. ഇക്കഴിഞ്ഞ T20 ലോകകപ്പിലും ഹർദിക്കിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു
advertisement
advertisement
advertisement
advertisement