Suresh Gopi | സുരേഷ് ഗോപിയുടെ മുൻകോപം; പിരിമുറുക്കം മാറാൻ വെളുപ്പിന് നാലരമണിക്ക് രാധിക കണ്ടെത്തിയ പോംവഴി

Last Updated:
ഒന്നും മനസ്സിൽ വച്ച് സംസാരിക്കാത്ത സുരേഷ് ഗോപി. പക്ഷേ, സ്‌ട്രെസ് കൂടിയാൽ രാധിക കണ്ടെത്തുന്ന പോംവഴിയുണ്ട്
1/6
നടൻ സുരേഷ് ഗോപിയുടെ (Suresh Gopi) ഭാര്യ രാധിക (Radhika Suresh Gopi) ആരെന്നു പറയേണ്ട കാര്യമില്ല. ചലച്ചിത്ര നടന്റെ ഭാര്യ എന്ന നിലയിൽ തുടങ്ങി, ഇന്ന് കേന്ദ്രമന്ത്രിയുടെ ഭാര്യ എന്ന് രാധികയ്ക്ക് അഭിമാനത്തോടെ പറയാം. സുരേഷ് ഗോപിയുടെ സിനിമാ തിരക്കുകൾ നിറഞ്ഞ ജീവിതത്തിനിടയിൽ നാല് മക്കളെയും കണ്ണിലെ കൃഷ്ണമണി പോലെ വളർത്തി വലുതാക്കിയത് രാധികയാണ്. അതിന് ഭാര്യയോട് പരസ്യമായി നന്ദി പറഞ്ഞ വിശാലമായ മനസിന്റെ ഉടമയാണ് സുരേഷ് ഗോപി. ശാസ്ത്രീയ സംഗീതം പാടി ശീലിച്ച രാധികയുടെ കീർത്തനം കേട്ടാണ് സുരേഷ് ഗോപി അവരെ ഭാര്യയാക്കിയത്

advertisement
2/6
ഇന്നിപ്പോൾ മക്കളും ഒരു മരുമകനുമടങ്ങിയ കുടുംബത്തിന്റെ അമ്മയാണ് രാധിക. പ്രായം അമ്പതു പിന്നിട്ടെങ്കിലും, ഇന്നും പതിനെട്ടുകാരിയുടെ ചെറുപ്പമുണ്ട് അവരുടെ മുഖത്ത്. 1990ലായിരുന്നു സുരേഷ് ഗോപി, രാധിക വിവാഹം. ആദ്യത്തെ കണ്മണി ലക്ഷ്മിയുടെ അകാലമരണം സുരേഷ് ഗോപി, രാധിക ദമ്പതികളുടെ ജീവിതത്തിൽ കരിനിഴൽ പടർത്തിയെങ്കിലും, പിന്നീട് ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരുടെ പിറവി ആ വീട്ടിലെ കുറുമ്പുകൾക്കും കുസൃതികൾക്കും മാറ്റുകൂട്ടി. സുരേഷ് ഗോപി എന്ന ഗൃഹനാഥൻ അപ്പോഴും തിരക്കിൽ നിന്നും തിരക്കുകളിലേക്ക് പാറിപ്പറന്നു നടക്കുന്ന നടനായിരുന്നു (തുടർന്ന് വായിക്കുക)

3/6
സുരേഷ് ഗോപിയുടെ പാതയിൽ ആൺമക്കൾ രണ്ടുപേരും സിനിമയിലെത്തി. ഗോകുലും മാധവും സിനിമാ നടന്മാരാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ജാനകി വി. Vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിൽ ഇളയമകൻ മാധവും സുരേഷ് ഗോപിയുടെ ഒപ്പം വേഷമിട്ടിരുന്നു. ഇരുവരുടെയും കോമ്പിനേഷൻ രംഗങ്ങളും സിനിമയിൽ കാണാൻ കഴിയും. വളരെ വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരഭിമുഖത്തിൽ സുരേഷ് ഗോപി എന്ന ഭർത്താവിനെ കുറിച്ച് രാധിക സംസാരിക്കുന്നുണ്ട്. സമയം കിട്ടുമ്പോഴെല്ലാം, കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം

4/6
ഓണം പോലുള്ള ആഘോഷവേളകളിൽ അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിൽ ഉണ്ടാവാൻ ശ്രദ്ധിക്കാറുണ്ടത്രേ. ആ സമയങ്ങളിൽ മറ്റെവിടെയും പോകാറില്ല. ബന്ധുജനങ്ങളെയും വീട്ടിലേക്ക് ക്ഷണിക്കും. ഈ അഭിമുഖം നൽകുന്ന സമയം, സുരേഷ് ഗോപി സിനിമയിൽ 25 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാലും വീട്ടിൽ ഒരിക്കലും സിനിമ ചർച്ചാവിഷയമായിരുന്നില്ല എന്ന് രാധിക പറയുന്നു. ഒരു സാധാരണ കുടുംബമാണ് തങ്ങളുടേത്

5/6
സുരേഷ് ഗോപി എന്ന വ്യക്തി കാര്യങ്ങൾ വെട്ടിത്തുറന്നു സംസാരിക്കുന്ന കൂട്ടത്തിലാണ്. മനസ്സിൽ വരുന്ന കാര്യങ്ങൾ അതുപോലെ പറയും. അത് നല്ലതെന്നോ, മോശമെന്നോ അദ്ദേഹം ചിന്തിക്കാൻ പോകാറില്ല. ചിലപ്പോൾ അത് വേദനാജനകമാവാം. ഒന്നും മനസ്സിൽ വച്ച് സംസാരിക്കാത്ത ആ പ്രകൃതം നല്ലതാണ് എന്ന് താൻ കരുതുന്നതായി രാധിക. അഭിനയരംഗത്തും അദ്ദേഹം അങ്ങനെ സംസാരിക്കുന്നത് പലപ്പോഴും ചിലർക്ക് വിഷമമായി മാറുമെന്നും രാധിക. ശത്രുക്കളെ സൃഷ്‌ടിക്കാനും അത് കാരണമായിട്ടുണ്ട്. താൻ അക്കാര്യം ശീലിച്ചു കഴിഞ്ഞു എന്ന് രാധിക

6/6
സുരേഷ് ഗോപിക്ക് സ്‌ട്രെസ് കൂടിയാൽ അദ്ദേഹത്തെ വെറുതെ ഇരിക്കാൻ വിടുക. അതുമല്ലെങ്കിൽ, അദ്ദേഹത്തോട് മക്കളെക്കുറിച്ച് സംസാരിക്കും. രാധിക ചെയ്യുന്ന മറ്റൊരു കാര്യം, തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വെളുപ്പിന് നാലര മണിക്ക് നിർമാല്യം തൊഴുന്നതാണ്. തീർത്തും ശാന്തമായ സമയത്ത് പ്രാർത്ഥന നടത്തുക വഴി മനസും ശാന്തമാകും എന്ന് രാധിക. വിവാഹം എന്നാൽ 99 ശതമാനം അഡ്ജസ്റ്റ്‌മെന്റ് ആണെന്ന് രാധിക വിശ്വസിക്കുന്നു
സുരേഷ് ഗോപിക്ക് സ്‌ട്രെസ് കൂടിയാൽ അദ്ദേഹത്തെ വെറുതെ ഇരിക്കാൻ വിടുക. അതുമല്ലെങ്കിൽ, അദ്ദേഹത്തോട് മക്കളെക്കുറിച്ച് സംസാരിക്കും. രാധിക ചെയ്യുന്ന മറ്റൊരു കാര്യം, തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വെളുപ്പിന് നാലര മണിക്ക് നിർമാല്യം തൊഴുന്നതാണ്. തീർത്തും ശാന്തമായ സമയത്ത് പ്രാർത്ഥന നടത്തുക വഴി മനസും ശാന്തമാകും എന്ന് രാധിക. വിവാഹം എന്നാൽ 99 ശതമാനം അഡ്ജസ്റ്റ്‌മെന്റ് ആണെന്ന് രാധിക വിശ്വസിക്കുന്നു. പങ്കാളിയുടെ കൂടി അഭിപ്രായം കേട്ടശേഷം, ഇരുവർക്കും അനുയോജ്യമായ ഒരു തീരുമാനം കൈക്കൊള്ളുക 
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി

  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement