'മലയാളത്തിൽ സംസാരിക്കാൻ പേടി...ആളുകൾക്ക് ഹര്‍ട്ട് ആകുമോയെന്നുള്ള ഭയം'; സായ് പല്ലവി
- Published by:Sarika N
- news18-malayalam
Last Updated:
മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് പിന്നിലെന്നും താരം പറഞ്ഞു
പ്രേമം സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി.തനിക്ക് മലയാളം സംസാരിക്കാന്‍ പേടിയാണെന്നാണ് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ.അമരന്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഞായറാഴ്ച കൊച്ചി ഫോറം മാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുന്ന വേളയിലാണ് സായി പല്ലവിയുടെ വെളിപ്പെടുത്തൽ .
advertisement
മലയാളം ശരിയായി സംസാരിച്ചില്ലെങ്കില്‍ അത് മറ്റുള്ളവരെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണ് ഇതിന് പിന്നിലെന്നും താരം പറഞ്ഞു.അമരൻ സിനിമയിലെ താരത്തിന്റെ കഥാപാത്രം മലയാളം സംസാരിക്കുന്ന തമിഴ് പെൺകുട്ടിയുടേതാണ്.ഈ കഥാപത്രത്തെ അതിന്റെ പൂർണതയിൽ അവതരിപ്പിക്കാൻ തനിക്ക് 30 ദിവസം വേണ്ടിവന്നുവെന്ന് താരം പറയുന്നു .
advertisement
advertisement
advertisement