Mammootty | കൈകൂപ്പുന്ന മമ്മൂട്ടി; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം നടന്റെ ഏറ്റവും പുതിയതോ?

Last Updated:
മമ്മൂട്ടിയുടെ പുത്തൻ ലുക്കെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിൽ
1/4
ചലച്ചിത്ര നിർമാതാവും മമ്മൂട്ടിയുടെ (Mammootty) സ്ഥിരം സഹചാരിയുമായ ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ പ്രത്യാശയോടെയാണ് മലയാളക്കര കണ്ടത്. കഴിഞ്ഞ ആറു മാസക്കാലമായി അവരുടെ പ്രിയപ്പെട്ട മമ്മൂട്ടി അഥവാ മമ്മുക്ക കാൻസർ ചികിത്സാർത്ഥം മാറിനിൽക്കുന്നു. അദ്ദേഹം സിനിമകളിലോ പൊതുവേദികളിലോ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ആർക്കും ഒരു വ്യക്തതയുമില്ലാതെ തുടർന്നു. മലയാള സിനിമയിൽ വരാനിരിക്കുന്ന ഏറ്റവും വലിയ നിർമിതികളിൽ ഒന്നായ മഹേഷ് നാരായണൻ ചിത്രത്തിൽ അദ്ദേഹം മോഹൻലാലിനൊപ്പം ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. ആന്റോ ജോസഫിന്റെ പോസ്റ്റിനു ശേഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ചിത്രമാണിത്

advertisement
2/4
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി' എന്നായിരുന്നു ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ. ഇതിൽ കാര്യം എന്തെന്ന് പറയുന്നില്ല എങ്കിലും, അത് തങ്ങളുടെ പ്രിയപ്പെട്ട മമ്മൂട്ടിയെ കുറിച്ചാണെന്നും, അദ്ദേഹം പൂർണ ആരോഗ്യവാനായി മടങ്ങിയെത്തുന്നു എന്നതിന്റെ സൂചനയെന്നും അവർ കണ്ടെത്തി. എന്തായാലും ആ ഊഹാപോഹങ്ങൾ ശരിയാണ്. മമ്മൂട്ടിയുടെ ചികിത്സ കഴിഞ്ഞിരിക്കുന്നു. ഉടനെ അദ്ദേഹം മടങ്ങിവരുന്നത് കാണാൻ സാധിക്കും (തുടർന്നു വായിക്കുക)

3/4
അതിനിടയിൽ ചികിത്സ കഴിഞ്ഞു വന്ന മമ്മൂട്ടി ഏവരോടും നന്ദി പുരസരം കൈകൂപ്പുന്ന ചിത്രം എന്ന് പറഞ്ഞ് പ്രചരിച്ച ചിത്രം അദ്ദേഹത്തിന്റെ സെക്രട്ടറിയും മേക്കപ്പ് മാനുമായ ജോർജ് സെബാസ്റ്റിൻറെ പേജിൽ ഏറ്റവുമൊടുവിൽ എത്തിച്ചേർന്ന ചിത്രമാണ്. ആ ചിത്രം കണ്ടപാടെ പലരും അത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോ എന്ന നിലയിൽ പ്രചരിപ്പിക്കുകയാണ്. ആഷിക് കലാപ്രേമി എന്നയാൾ പകർത്തിയ ഫോട്ടോയാണ് ഈ പ്രചരിക്കുന്നത്. 2022ൽ മമ്മൂട്ടിയുടെ ജന്മദിനത്തിൽ ആഷിക് ഈ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന് പിറന്നാൾ ആശംസ നേർന്നത്

4/4
മമ്മൂട്ടി കൈകൂപ്പുന്ന ചിത്രം അവിടെയും നിൽക്കുന്നില്ല. 2021ൽ തിരുവനന്തപുരത്തെ ലുലു മാൾ ഉദ്‌ഘാടന വേളയിൽ എത്തിച്ചേർന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് ആ പ്രചരിച്ചത്. അവിടെ സദസിനെ നോക്കി കൈകൂപ്പുന്ന ചിത്രമാണത്. ഈ ചിത്രവും ഫോട്ടോഗ്രാഫർ ആഷിക് കലാപ്രേമിയുടെ ഇൻസ്റ്റഗ്രാം പേജിൽ കാണാൻ സാധിക്കും. നാല് വർഷത്തോളം പഴക്കമുള്ള ചിത്രമാണ് മമ്മൂട്ടിയുടെ പുത്തൻ ലുക്കെന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിറയുന്നത്

Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം

  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement