ദിയ കൃഷ്ണയുടെ കല്യാണവും ഹോളിവുഡുമായി ഒരു ബന്ധം; അനിയത്തി ഇഷാനി പറയുന്നു
- Published by:meera_57
- news18-malayalam
Last Updated:
കൃഷ്ണകുമാറിന്റെ രണ്ടാമത്തെ പുത്രി ദിയ കൃഷ്ണയുടെ വിവാഹത്തിലെ ഹോളിവുഡ് ടച്ചിനെ പറ്റി അനുജത്തി
നടൻ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ പുത്രി ദിയ കൃഷ്ണയുടെ (Diya Krishna) വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച തികയറാവുന്നു. ഒരു കുടുംബത്തിന്റെ മൂന്നു തലമുറകൾ ഒത്തുചേർന്ന ഗംഭീര ആഘോഷ പരിപാടികളോടെയാണ് വിവാഹ ചടങ്ങ് നടത്തിയത്. വരൻ അശ്വിൻ ഗണേശും കുടുംബവും ഇവർക്കൊപ്പം എല്ലാ ആഘോഷത്തിലും ഒത്തുചേർന്നു. വിവാഹത്തിൽ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. ദിയ കൃഷ്ണയുടെയും സഹോദരിമാരായ അഹാന, ഇഷാനി, ഹൻസിക കൃഷ്ണയുടെയും വസ്ത്രങ്ങൾ പ്രത്യേകം പറഞ്ഞു തയാറാക്കിയിരുന്നു. അതെല്ലാം തന്നെ സോഷ്യൽ മീഡിയയുടെയും ആരാധകരുടെയും കണ്ണിലുടക്കുകയും ചെയ്തു
advertisement
വധു ദിയ ഉൾപ്പെടുന്ന സഹോദരിമാർ നാലുപേരുടെയും വസ്ത്രങ്ങൾ തിരുവനന്തപുരത്തെ ഡിസൈനറാണ് വളരെ നേരത്തെ ആരംഭിച്ച തയ്യാറെടുപ്പുകളോടെ പൂർത്തിയാക്കിയത്. വിവാഹം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും സഹോദരങ്ങൾ ഓരോരുത്തരും, തങ്ങളുടെ വീട്ടിലെ ആദ്യ വിവാഹത്തിന്റെ സന്തോഷത്തിൽ നിന്നും ഇനിയും പുറത്ത് കടന്നിട്ടില്ല എന്ന് മനസ്സിലാക്കാം. എല്ലാ ചടങ്ങുകളിലും മുറ്റിനിന്നത്, ദിയയുടെ അശ്വിന്റെയും സംഗീ ത് പരിപാടിയാണ്. മൂന്ന് തലമുറകൾ ഒന്നിച്ച ഈ പരിപാടിയുടെ ദൃശ്യങ്ങളും വൈറലായി മാറി. എന്നാൽ ഈ വിവാഹത്തിൽ ഒരു ഹോളിവുഡ് ടച്ച് കൂടിയുണ്ട്. അക്കാര്യം അനുജത്തി ഇഷാനി വിശദമാക്കുന്നു (തുടർന്ന് വായിക്കുക)
advertisement
അഭിനേത്രികളും മോഡൽമാരും കൂടിയായതിനാൽ, അഹാന, ദിയ, ഇഷാനി, ഹൻസിക സഹോദരിമാർക്ക് തങ്ങളുടെ വിവാഹ വസ്ത്രത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ഓരോരുത്തരും ഒരേ ചടങ്ങിലാണ് പങ്കെടുക്കുന്നത് എങ്കിൽ പോലും, ഒരാൾ മറ്റൊരാളിൽ നിന്നും വേറിട്ട് നിൽക്കുന്ന തരം ഡിസൈൻ വേണം എന്ന് ഇവർ തങ്ങളുടെ ഡിസൈനറെ പ്രത്യേകം പറഞ്ഞു മനസ്സിലാക്കി. അവർ നൽകുന്ന നിർദ്ദേശങ്ങളും മാതൃകാ ചിത്രങ്ങളും അനുസരിച്ച് തന്നെ പ്രഗൽഭയായ ഡിസൈനർ വസ്ത്രങ്ങൾ നിർമ്മിച്ചു നൽകുകയും ചെയ്തു. ഇഷാനിക്ക് അത്തരത്തിൽ ഒരു കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു
advertisement
ലോക സിനിമയെ തന്നെ ഒരു കാലഘട്ടം മുഴുവൻ ത്രസിപ്പിച്ച നടിയാണ് ഹോളിവുഡ് താരം മർലിൻ മൺറോ. അമേരിക്കൻ നടിയായ മർളിന്റെ, ലുക്കുകളും ഒരേപോലെ ലോകപ്രശസ്തമാണ്. ഇഷാനിയും ഒരു മർലിൻ മൺറോ ആരാധിക തന്നെ. 'ജെന്റില്‍മെന്‍ പ്രിഫർ ബ്ലോൺഡ്സ്' എന്ന ചിത്രത്തിൽ മൺറോ ധരിച്ച ഓറഞ്ച് ഷിഫോൺ ഗൗൺ ലോകപ്രശസ്തമാണ്. ഈ ചിത്രം തന്റെ മൊബൈൽ ഫോണിൽ സേവ് ചെയ്ത ഇഷാനി, നേരെ ഡിസൈനറുടെ അടുത്തേക്ക് പാഞ്ഞു
advertisement
ചേച്ചി ദിയ കൃഷ്ണയുടെ വിവാഹത്തിന് തന്റെ ലുക്ക് മർലിൻ മൺറോയുടെ പോലെയാകണം എന്ന് ഇഷാനി കൃഷ്ണ നിർദ്ദേശിച്ചു. ചിത്രം കാണിച്ചുകൊടുത്ത്, ഒടുവിൽ ഡെലിവറി സമയമായപ്പോൾ ഇഷാനി തന്നെ അമ്പരന്നു. ഡിസൈനർ ശാന്തിനിയെ ഈ ഡിസൈൻ റെഫറൻസ് കാണിക്കുമ്പോഴും, അവസാനം ഇതെങ്ങനെ തുന്നി വരും എന്ന കാര്യത്തിൽ ഇഷാനിക്ക് ചെറിയ ഒരു പരിഭ്രമം ഉണ്ടായി. എന്നാൽ ആ വസ്ത്രം പൂർത്തിയാക്കി ആദ്യം കണ്ടപ്പോൾ തന്നെ, തന്റെ പ്രതീക്ഷയെക്കാൾ വളരെ മെച്ചമാണ് ആ കുപ്പായം എന്ന് ഇഷാനി കണ്ടു ബോധ്യപ്പെട്ടു. ധരിച്ചു നോക്കിയപ്പോഴും വേഷം തന്റെ പാകത്തിനാണ്. ചെറിയ ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നതൊഴിച്ചാൽ പെർഫെക്ട്
advertisement
പച്ചനിറം ആയിരുന്നു ദിയ കൃഷ്ണയുടെ സംഗീത് രാവിന്റെ ഡ്രസ്സ് കോഡ്. എല്ലാവരും ഒരേ നിറമാണ് തിരഞ്ഞെടുത്തതുപോലും, ഓരോരുത്തരുടെയും വേഷം വ്യത്യസ്തത പുലർത്തി. ഇഷാനിയും ഹൻസികയും അഹാനയും ചേർന്ന് വധുവിനൊപ്പം സ്റ്റേജിൽ നൃത്ത പരിപാടി അവതരിപ്പിക്കുകയും ചെയ്തു. ഇവർക്കൊപ്പം മുതിർന്നവർ കൂടി ചേർന്നതും പരിപാടിയുടെ മാറ്റുകൂടി









