'വാട്ട് യൂ മീന്‍, ക്രമക്കേട് എന്താണെന്ന് ഒന്ന് പറഞ്ഞേ'; വയനാട് ഫണ്ട് ചോദ്യത്തോട് പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
- Published by:Sarika N
- news18-malayalam
Last Updated:
പുനരധിവാസത്തിനായി പിരിച്ചെടുത്ത തുകയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യമാണ് സണ്ണി ജോസഫിനെ പ്രകോപിപ്പിച്ചത്
തിരുവനന്തപുരം: വയനാട് പുനരധിവാസ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തന്റെ ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പുനരധിവാസത്തിനായി പിരിച്ചെടുത്ത തുകയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യമാണ് സണ്ണി ജോസഫിനെ പ്രകോപിപ്പിച്ചത്. ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് 'വാട്ട് യു മീൻ' എന്ന് ചോദിച്ച അദ്ദേഹം മറുപടി പറയാൻ അനുവദിക്കാതെ തട്ടിക്കയറുകയായിരുന്നു.
വയനാട് പാക്കേജിനായി പിരിച്ച ഫണ്ട് സംബന്ധിച്ച ആധി കോൺഗ്രസിനെ അലട്ടുന്നുണ്ടോ എന്ന ചോദ്യത്തിന്, "എന്താണ് ക്രമക്കേടെന്ന് പറയൂ" എന്നായിരുന്നു പ്രസിഡന്റിന്റെ മറുപടി. അനാവശ്യമായ ചോദ്യമാണിതെന്നും ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കൃത്യമായ കണക്കുകൾ ചോദിച്ചപ്പോൾ "നിങ്ങൾക്ക് മലയാളം അറിയാമോ?", "എനിക്ക് വേറെ പണിയുണ്ട്" എന്നിങ്ങനെ മറുപടി നൽകി അദ്ദേഹം ഒഴിഞ്ഞുമാറി.
മുണ്ടക്കൈ-ചൂരൽമല അതിജീവിതർക്കായി വീട് വെച്ചുനൽകാൻ കോൺഗ്രസിന്റെ പക്കൽ നിലവിൽ പണമില്ലെന്ന് സണ്ണി ജോസഫ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുനരധിവാസത്തിനായി പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലേക്ക് 5.38 കോടി രൂപയാണ് എത്തിയത്. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് സമാഹരിച്ച 1.05 കോടി രൂപയും നേതൃത്വത്തിന് കൈമാറിയിരുന്നു. ഇതിൽ നിന്ന് 9 ലക്ഷം രൂപ ആപ്പ് നിർമ്മാണത്തിനായി വിനിയോഗിച്ചു.
advertisement
രണ്ട് ഘട്ടങ്ങളിലായി സ്ഥലം വാങ്ങിയതോടെ കൈവശമുണ്ടായിരുന്ന തുക തീർന്നുവെന്നും കെപിസിസി ഫണ്ടിൽ നിന്ന് 97 ലക്ഷം രൂപ കൂടി അധികമായി ചിലവഴിക്കേണ്ടി വന്നുവെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഭൂമി രജിസ്‌ട്രേഷൻ നടപടികൾക്കായി ഇനിയും 73 ലക്ഷം രൂപ കൂടി ആവശ്യമാണെന്നും ഈ തുക കെപിസിസി-എഐസിസി ഫണ്ടിൽ നിന്ന് കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Apr 06, 2026 1:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വാട്ട് യൂ മീന്‍, ക്രമക്കേട് എന്താണെന്ന് ഒന്ന് പറഞ്ഞേ'; വയനാട് ഫണ്ട് ചോദ്യത്തോട് പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്







