Jawan | ജവാനിൽ അഭിനയിക്കാൻ നയൻതാരയ്ക്ക് എത്ര കിട്ടി; ഷാരൂഖ് ഉൾപ്പടെയുള്ളവരുടെ പ്രതിഫലം അറിയാം
- Published by:Anuraj GR
- news18-malayalam
Last Updated:
ചിത്രത്തിൽ അഭിനയിച്ചതിന് ഷാരൂഖ് ഖാൻ, വിജയ് സേതുപതി, നയൻതാര, പ്രിയാമണി എന്നിവർക്ക് ലഭിച്ച പ്രതിഫലം എത്രയെന്ന് അറിയാം
പ്രദർശനത്തിനെത്തി ആദ്യ മണിക്കൂറുകളിൽ തന്നെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം ജവാൻ. ആറ്റ്ലി ഒരുക്കിയ ചിത്രം റിലീസ് ദിനത്തിൽ രാജ്യത്ത് ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമാകുമെന്നാണ് സൂചന. ബോളിവുഡിൽ പത്താന്‍റെ റിലീസ് ദിന റെക്കോർഡ് ജവാൻ മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇപ്പോഴിതാ, ചിത്രത്തിൽ അഭിനയിച്ചതിന് താരങ്ങൾക്ക് ലഭിച്ച പ്രതിഫലം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിരിക്കുന്നു.
advertisement
advertisement
advertisement
advertisement
തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ലഭിക്കുന്ന പ്രതിഫലം എത്രയെന്ന് അറിയാനാകും ആരാധകർ കാത്തിരിക്കുന്നത്. നയൻതാരയ്ക്ക് കുറഞ്ഞത് 10 കോടി രൂപ ഈ ചിത്രത്തിലൂടെ ലഭിക്കും. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ. ചിത്രം വമ്പൻ ഹിറ്റാകുന്നതോടെ നയൻസിന് ബോളിവുഡിൽനിന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ചേക്കും.
advertisement
advertisement
advertisement
അതേസമയം ഷാരൂഖ് ഉൾപ്പടെയുള്ളവരുടെ പ്രതിഫലക്കണക്ക് പുറത്തുവന്നെങ്കിലും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിലെത്തി കടന്നുപോകുന്ന ദീപിക പദുക്കോണിന്‍റെ പ്രതിഫലം എത്രയെന്നാണ് ആരാധകർക്ക് അറിയേണ്ടത്. സാധാരണ 15-30 കോടി വരെയാണ് ഒരു സിനിമയ്ക്ക് ദീപിക ഈടാക്കുന്നത്. ജവാന് വേണ്ടി താരം അതിൽ കൂടുതൽ വാങ്ങിയോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
advertisement