Jayasurya | ജയസൂര്യയെ ഫോൺ-ഇൻ പരിപാടിയിൽ വിളിച്ച പെൺകുട്ടി അയൽവാസിയായി; 21 വർഷം മുൻപ് പ്രണയം തുടങ്ങിയതിവിടെ

Last Updated:
ജയസൂര്യയും സരിതയും ഒന്നിച്ചുള്ള ജീവിതത്തിന് 21 വർഷങ്ങൾ പൂർത്തിയാവുന്നു. ആ പഴയ പ്രണയകഥ ഇങ്ങനെ
1/6
മകൻ അദ്വൈതിനും മകൾ വേദയ്ക്കും ഒപ്പം മനോഹരമായ ഒരു കുടുംബ ജീവിതം നയിക്കുകയാണ് നടൻ ജയസൂര്യയും ഭാര്യ സരിതയും. ഒന്നിച്ചുള്ള ജീവിതത്തിന് 21 വർഷങ്ങൾ പൂർത്തിയാവുന്നു. വിവാഹ വാർഷിക ദിനത്തിൽ സരിതയോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത്, രണ്ടു പതിറ്റാണ്ട് പിന്നിടുന്ന വിവാഹജീവിതത്തിൽ ഭാര്യ സരിതയും സിനിമാ ലോകത്തിന്റെ ഒരു ചെറിയ ഭാഗമായിക്കഴിഞ്ഞു. ജയസൂര്യ നായകനായ പല ചിത്രങ്ങളിലും കോസ്റ്റിയൂം ഡിസൈൻ ചെയ്തത് ഫാഷൻ ഡിസൈനർ ആയ സരിതയാണ്
മകൻ അദ്വൈതിനും മകൾ വേദയ്ക്കും ഒപ്പം മനോഹരമായ ഒരു കുടുംബ ജീവിതം നയിക്കുകയാണ് നടൻ ജയസൂര്യയും (Actor Jayasurya) ഭാര്യ സരിതയും (Saritha Jayasurya). ഒന്നിച്ചുള്ള ജീവിതത്തിന് 21 വർഷങ്ങൾ പൂർത്തിയാവുന്നു. വിവാഹ വാർഷിക ദിനത്തിൽ സരിതയോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത്, രണ്ടു പതിറ്റാണ്ട് പിന്നിടുന്ന വിവാഹജീവിതത്തിൽ ഭാര്യ സരിതയും സിനിമാ ലോകത്തിന്റെ ഒരു ചെറിയ ഭാഗമായിക്കഴിഞ്ഞു. ജയസൂര്യ നായകനായ പല ചിത്രങ്ങളിലും കോസ്റ്റിയൂം ഡിസൈൻ ചെയ്തത് ഫാഷൻ ഡിസൈനർ ആയ സരിതയാണ്
advertisement
2/6
വളരെ വർഷങ്ങൾക്ക്‌ മുൻപുള്ള ഒരു പ്രണയകഥയുണ്ട് ഈ ജീവിതത്തിന് പിന്നിൽ. സരിതയെ കാണാൻ, ഷൂട്ടിംഗ് കഴിഞ്ഞാൽ തിരക്കിട്ടു വീട്ടിലേക്ക് ഓടിയെത്തിയിരുന്ന ജയസൂര്യയെ ഷൂട്ടിംഗ് സെറ്റിലെ പലരും ഓർക്കുന്നുണ്ടാകും. ടി.വി. അവതാരകൻ, സീരിയൽ നടൻ തുടങ്ങിയ നിലയിൽ നിന്നും മലയാള സിനിമ കണ്ട എക്കാലത്തെയും ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായ കത്തനാർ വരെ എത്തിനിൽക്കുന്ന ജയസൂര്യക്ക് പിന്നിൽ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. ജയസൂര്യ, സരിത പ്രണയകാലത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം (തുടർന്ന് വായിക്കുക)

3/6
തീർത്തും അപ്രതീക്ഷിതമായാണ് ജയസൂര്യയും സരിതയും പരിചയപ്പെടുന്നത്. അന്ന്, എ.സി.വി. ചാനലിൽ ജയസൂര്യക്ക് ഒരു ലൈവ് ഫോൺ-ഇൻ പരിപാടി ഉണ്ടായിരുന്നു. ജനപ്രീതി ഏറിയ പരിപാടിയായിരുന്നു ഇത്. സരിതയും അനുജത്തിയും അമ്മൂമ്മയും വരെ ഈ ഷോയുടെ ഫാൻസ്‌ ആയിരുന്നു. അന്നാളുകളിൽ ബാംഗ്ലൂരിലെ ദയാനന്ദ് സാഗർ കോളേജ് ഓഫ് എൻജിനീയറിങ് വിദ്യാർത്ഥിനിയായിരുന്നു സരിത. ഒരിക്കൽ നാട്ടിലെത്തിയ ദിവസം പരിപാടിയിലെ ശ്രോതാക്കളിൽ ഒരാളായി വെറുതേ ഒന്ന് ഫോൺ വിളിച്ചതാണ് സരിത

4/6
ഇതിനു ശേഷം രണ്ടുപേരും ഫോണിലൂടെ ആശയവിനിമയം നടത്താൻ ആരംഭിച്ചു. കുറച്ചു മാസങ്ങൾ കഴിഞ്ഞതും, ജയസൂര്യ താമസിക്കുന്ന തൃപ്പുണിത്തുറയിൽ നടക്കുന്ന ഒരു പരിപാടിക്ക് സരിതയും കുടുംബവും പുറപ്പെട്ടു. ആദ്യമായി ജയസൂര്യയും സരിതയും സംസാരിക്കുന്നത് ഇവിടെ വച്ചാണ്. ആദ്യ കൂടിക്കാഴ്ചയിൽ പ്രത്യേകിച്ച് ഫീലിങ്ങ്സ് ഒന്നും രണ്ടുപേർക്കും തോന്നിയിരുന്നില്ല. കുറച്ചു നേരം സംസാരിച്ചു നിന്നുവെന്നു മാത്രം. എന്നാൽ, വീണ്ടും വീണ്ടും അവർ സംസാരിക്കാൻ തുടങ്ങിയിരുന്നു. സരിതയ്ക്ക് എന്തും തുറന്നു പറയാൻ സ്വാതന്ത്ര്യമുള്ള ഒരു നല്ല സുഹൃത്തായി ജയസൂര്യ മാറി

5/6
എന്നാൽ, സരിത താമസിക്കുന്ന അതേ അപ്പാർട്ട്മെന്റിൽ ജയസൂര്യ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു. ഇതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ പരിചയമായി. ഒരാൾക്ക് മറ്റൊരാളുടെ വീട്ടിൽ വന്നു പോകാനുള്ള സ്വാതന്ത്ര്യമുണ്ടായി. അവർ പോലും അറിയാതെ പ്രണയം പൂവിട്ടു. അപ്പോഴും, ഇവരുടെ കുടുംബങ്ങൾ യാതൊന്നും സംശയിച്ചില്ല. ഏതു തരം വ്യക്തിയെയാകും തങ്ങൾ വിവാഹം ചെയ്യുക എന്ന നിലയിൽ ചില നർമസംഭാഷണങ്ങൾ അപ്പോഴും നടന്നിരുന്നു

6/6
തമ്മിൽ പ്രണയമുണ്ടെന്നു ജയസൂര്യയോ സരിതയോ ആർക്കും സംശയത്തിനിട നൽകിയില്ല. വിവാഹം ചെയ്യാൻ താൽപ്പര്യം ഉണ്ടെന്ന് രണ്ടുപേരും അറിയിച്ചതും, കുടുംബങ്ങൾ തുടക്കത്തിൽ ഒന്ന് ഞെട്ടി. പതിയെ അവരുടെ ആവശ്യം അംഗീകരിച്ചു. സരിത എം.എസ്.സി. ബയോടെക്നോളജി പൂർത്തിയാക്കിയതും, 2004 ജനുവരി 25ന് വിവാഹം നടന്നു. ജയസൂര്യ- സരിത ദമ്പതികളുടെ മൂത്തമകന് 19 വയസുണ്ട്. മകൾ വേദയ്ക്ക് 13 വയസ്സാണ് പ്രായം

Weekly Predictions October 27 to November 2 | കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാനാകും; ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം : വാരഫലം അറിയാം
കുടുംബത്തോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാനാകും; ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം: വാരഫലം അറിയാം
  • ഈ ആഴ്ച മേടം രാശിക്കാർക്ക് കരിയർ, സാമ്പത്തിക നേട്ടം, കുടുംബസുഖം ലഭിക്കും

  • ഇടവം രാശിക്കാർക്ക് കഠിനാധ്വാനവും ക്ഷമയും ആവശ്യമാണ്

  • മിഥുനം രാശിക്കാർക്ക് കുടുംബത്തിൽ ഭാഗ്യം

View All
advertisement