Kanaka | അടഞ്ഞുമൂടിയ വീടിനുള്ളിൽ നിന്നും നടി കനക; സന്ദർശിക്കാൻ പോയ മാധ്യമപ്രവർത്തകയുടെ അനുഭവം
- Published by:user_57
- news18-malayalam
Last Updated:
ചെന്നൈ ആർ.എ. പുരത്തെ അടച്ചിട്ട വീട്ടിൽ എത്തുമ്പോൾ കനകയുടെ ഉച്ചത്തിലെ സംസാരമാണ് ആദ്യം കേട്ടത്. അനുഭവക്കുറിപ്പ്
പാതിരാവായി നേരം, പനിനീർ കുളിരമ്പിളീ... കനക (Actor Kanaka) എന്നാൽ മലയാളിക്ക് മനസ്സിൽ ആദ്യം ഓടിയെത്തുക ഈ ഗാനമായിരിക്കും. 1990കളിൽ മലയാള സിനിമയെ ഇത്രയേറെ കീഴ്പ്പെടുത്തിയ ഒരു അന്യഭാഷാ നായിക ഉണ്ടോ എന്ന കാര്യം സംശയമാണ്. നടി ദേവികയുടെ മകളാണ് കനക. കാലക്രമേണ കനക സിനിമയിൽ നിന്ന് തന്നെ അപ്രത്യക്ഷയായി. അവരെക്കുറിച്ച് റിപോർട്ടുകൾ പലതരത്തിൽ പ്രചരിച്ചു
advertisement
മാനസിക രോഗത്തിന് അടിമയാണെന്നത് മുതൽ മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് അവരെന്നും റിപ്പോർട്ടുകളുണ്ടായി. അടുത്തിടെ അവരുടെ വീടിനു തീപിടിച്ചത് വലിയ വാർത്തയായിരുന്നു. ഈ വേള കനകയെ നേരിൽക്കണ്ട മാദ്ധ്യമപ്രവർത്തകയുടെ അനുഭവം പ്രസിദ്ധീകരിച്ചു വന്നു. ചെന്നൈ ആർ.എ. പുരത്തെ അടച്ചിട്ട വീട്ടിൽ എത്തുമ്പോൾ കനകയുടെ ഉച്ചത്തിലെ സംസാരമാണ് അവരെ തുടക്കത്തിൽ സ്വീകരിച്ചത് (തുടർന്ന് വായിക്കുക)
advertisement
അമ്പിളി എം.പി. എന്ന മാധ്യമപ്രവർത്തക ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, വർഷങ്ങളായി പെയിന്റ് ചെയ്യാത്ത പായലുപിടിച്ച വീട്ടിൽ കനകയുടെയും അവരുടെ അമ്മയുടെയും പേരുകൾ ഗെയ്റ്റിൽ എഴുതിയിട്ടുണ്ട്. തമിഴിൽ ആരോടോ സംസാരിക്കുകയായിരുന്നു കനക. വീട്ടുജോലിക്കാരിയോടാകും എന്ന് കരുതിയെങ്കിലും കനക സംസാരിച്ചത് അവരുടെ ഫോണിലായിരുന്നു
advertisement
കാളിങ് ബെൽ പ്രവർത്തിച്ചിരുന്നില്ല. ഷെഡിൽ പൊടിപിടിച്ച രണ്ടു കാറുകളുണ്ട്. ഗേറ്റുകൾ അടച്ചിരുന്നെങ്കിലും സെക്യൂരിറ്റി ഗാർഡ് ഇല്ലായിരുന്നു. ചുമരുകളിൽ വിള്ളലുണ്ട്. വീടിന്റെ മുറ്റം അടിച്ചുവാരിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. പണ്ട് കാർ എടുക്കുമായിരുന്നെങ്കിലും ഇപ്പോൾ അതവിടെ കിടപ്പാണെന്നു അയൽവാസി. വീട്ടിൽ തീപിടിച്ചപ്പോൾ താനാണ് അഗ്നിശമന സേനയെ വിളിച്ചുവരുത്തിയതെന്നും അവർ പറഞ്ഞു
advertisement
പൂജാ മുറിയിൽ നിന്നും തീപടർന്നു ചില വസ്തുക്കൾ കത്തിയിരുന്നു എന്നും അതായിരുന്നു കാരണമെന്നും അയൽവാസി. അടുത്തുള്ള അപ്പാർട്മെന്റിലെ സെക്യൂട്ടി ഉദ്യോഗസ്ഥൻ മാത്രമാണ് കനകയുടെ സഹായി. ഇദ്ദേഹം ശബരിമലയിൽ പോയ സമയത്താണ് വീട്ടിൽ തീപിടുത്തം ഉൾപ്പെടെ സംഭവിച്ചത്. 'മാഡം എന്താവശ്യം പറഞ്ഞാലും ഞാൻ സഹായമെത്തിക്കാറുണ്ട്' എന്ന് ഇദ്ദേഹം പറഞ്ഞു
advertisement
advertisement
അൽപ്പം വണ്ണം കൂടിയെങ്കിലും കനക സുന്ദരിയായി കാണപ്പെട്ടു. തോളൊപ്പമുള്ള തലമുടി ഭംഗിയായി കെട്ടിവച്ചിരുന്നു. സ്ലീവ്‌ലെസ് ടോപ്പും സ്കർട്ടും ധരിച്ചിരുന്നു. കാര്യം അന്വേഷിച്ചപ്പോൾ കനക പറഞ്ഞു: "എനിക്കൊന്നും സംഭവിച്ചിട്ടില്ല. എല്ലാവരുടെയും ഭയം അടിസ്ഥാനരഹിതമാണ്. ഇപ്പോൾ കാണുന്നില്ലേ? എന്നെ കുറിച്ച് ഒരുപാട് വാർത്തകൾ കാണാറുണ്ട്. ഞാൻ പ്രതികരിക്കുന്നില്ല. ഒരു നടിയായും വ്യക്തിയായും കനകയുടെ ജീവിതം ഇത്തരക്കാരെ ഒരു തരത്തിലും ബാധിക്കുന്നില്ല. അവരുടെ ജീവിതം എന്നെയും ബാധിക്കുന്നില്ല...
advertisement
advertisement