ജ്യോതിക സൂര്യയുടെ വീട്ടുകാരുമായി കലഹിച്ചു പിരിഞ്ഞത്രേ; മകളുടെ ബിരുദദാന ചടങ്ങിൽ ഇങ്ങനെ പറഞ്ഞവർക്കുള്ള മറുപടിയുണ്ട്

Last Updated:
സൂര്യയും ജ്യോതികയും കുടുംബത്തിൽ നിന്നും കലഹിച്ചു പിരിഞ്ഞു എന്നതിന് ഇതിലും മികച്ച മറുപടി വേറെയില്ല
1/6
ഉത്തരേന്ത്യയിൽ നിന്നും മറ്റൊരു പേരും രൂപവുമായി തമിഴ് സിനിമയെ ഒരുകാലത്ത് അടക്കിഭരിച്ച സുന്ദരിയായ ജ്യോതിക (Jyotika). തനി തമിഴ് കുടുംബമായ സൂര്യയുടെ (Actor Suriya) വീട്ടിലേക്ക് മരുമകളായി കടന്നു ചെന്നതും, സിനിമാ മോഹം മാറ്റിവെക്കേണ്ടി വന്നു ജ്യോതികയ്ക്ക്. ജീവിതത്തിൽ ദിയയുടെയും ദേവിന്റെയും അമ്മ വേഷം നിറഞ്ഞാടുകയായിരുന്നു അവർ പിന്നീട്. മക്കൾ മുതിർന്നതും, ജ്യോതിക സൂര്യക്കൊപ്പം മുംബൈയിലേക്ക് താമസം മാറ്റി. അത് സൂര്യയുടെ വീട്ടുകാരുമായി ഉണ്ടായ അസ്വാരസ്യത്തെ തുടർന്നെന്ന് റിപോർട്ടുകൾ അടിസ്ഥാനമില്ലാതെ പ്രവഹിച്ചു. ഇപ്പോൾ മകൾ ദിയയുടെ സ്കൂൾ ഗ്രാജുവേഷൻ പരിപാടിയിൽ അതിനുള്ള തക്ക മറുപടി നൽകിയിരിക്കുകയാണ് ജ്യോതിക

advertisement
2/6
ഇക്കഴിഞ്ഞ ദിവസം മകളുടെ ജീവിതത്തിലെ നിർണായക നിമിഷത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ജ്യോതികയുടെ ഇൻസ്റ്റാഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗ്രാജുവേഷൻ ഹാറ്റും ഗൗണും ധരിച്ച ദിയ തന്റെ സഹപാഠികൾക്കൊപ്പം മുംബൈയിലെ സ്കൂളിൽ നിന്നും പടിയിറങ്ങുന്ന നിമിഷം അഭിമാനത്തോടെ ആഘോഷമാക്കി. കുട്ടിക്കാലത്ത് ചെന്നൈയിൽ പഠിച്ചിരുന്ന കുട്ടികൾ മുതിർന്നതും പഠനവും മുംബൈയിലേക്ക് പറിച്ചുനട്ടു. ഒരു അഭിനേത്രി മാത്രമല്ല, അമ്മയും മകളും മരുമകളും എന്ന റോളുകളിലെ തന്റെ സാന്നിധ്യം ജ്യോതിക വിളിച്ചുപറയുന്നതായി മാറി ഈ പരിപാടി (തുടർന്ന് വായിക്കുക)

3/6
മകളുടെ നേട്ടത്തിൽ അഭിമാനിക്കുന്ന അച്ഛനമ്മമാർ മാത്രമായിരുന്നില്ല ആ നിമിഷത്തിനു സാക്ഷിയായത്. സൂര്യയുടെയും ജ്യോതികയുടെയും അച്ഛനമ്മമാരും അവരുടെ കൊച്ചുമകളുടെ നേട്ടം നേരിൽക്കണ്ടഭിനന്ദിക്കാൻ എത്തിച്ചേർന്നിരുന്നു. അത്രകണ്ട് കുടുംബസ്നേഹിയാണ് ജ്യോതിക എന്ന് അവർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വ്യക്തമാക്കും. ശിവകുമാറും ഭാര്യ ലക്ഷ്മിയും, ചന്ദർ സാധനയും സീമയും ഈ നിമിഷം നേരിൽക്കണ്ടാസ്വദിക്കാൻ എത്തിച്ചേർന്നു. അതോടൊപ്പം അച്ഛന്റെ അച്ഛനമ്മമാരും അമ്മയുടെ അച്ഛനമ്മമാരും ദിയയെ കുട്ടിക്കാലത്ത് ലാളിക്കുന്ന ചിത്രങ്ങളും ഇതിനിടെ ജ്യോതിക ഒപ്പം കൂട്ടി (തുടർന്ന് വായിക്കുക)
മകളുടെ നേട്ടത്തിൽ അഭിമാനിക്കുന്ന അച്ഛനമ്മമാർ മാത്രമായിരുന്നില്ല ആ നിമിഷത്തിനു സാക്ഷിയായത്. സൂര്യയുടെയും ജ്യോതികയുടെയും അച്ഛനമ്മമാരും അവരുടെ കൊച്ചുമകളുടെ നേട്ടം നേരിൽക്കണ്ടഭിനന്ദിക്കാൻ എത്തിച്ചേർന്നിരുന്നു. അത്രകണ്ട് കുടുംബസ്നേഹിയാണ് ജ്യോതിക എന്ന് അവർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വ്യക്തമാക്കും. ശിവകുമാറും ഭാര്യ ലക്ഷ്മിയും, ചന്ദർ സാധനയും സീമയും ഈ നിമിഷം നേരിൽക്കണ്ടാസ്വദിക്കാൻ എത്തിച്ചേർന്നു. അതോടൊപ്പം അച്ഛന്റെ അച്ഛനമ്മമാരും അമ്മയുടെ അച്ഛനമ്മമാരും ദിയയെ കുട്ടിക്കാലത്ത് ലാളിക്കുന്ന ചിത്രങ്ങളും ഇതിനിടെ ജ്യോതിക ഒപ്പം കൂട്ടി 
advertisement
4/6
മകൾക്കൊപ്പം ജ്യോതികയുടെയും സൂര്യയുടെയും അച്ഛനമ്മമാർ പോസ് ചെയ്യുന്ന ഒരപൂർവ ചിത്രവും ജ്യോതിക പോസ്റ്റ് ചെയ്യാനായി മാറ്റിവച്ചിരുന്നു. ജ്യോതിക സൂര്യയുടെ ഭാര്യയായി, തമിഴ് മരുമകളായി ചെന്നൈയിൽ വരുമ്പോൾ, അവരുടെ കുടുംബവീട്ടിൽ തന്നെവേണം താമസം എന്ന് സൂര്യയുടെ പിതാവ് ശിവകുമാർ നിർബന്ധം വച്ചിരുന്നു. അതുപ്രകാരം, കുഞ്ഞുങ്ങൾ വളർന്നു വലുതാവുന്നതു വരെ ജ്യോതിക അവിടെത്തന്നെ തുടർന്നു. ശേഷം, തമിഴിലും ഹിന്ദിയിലും ജ്യോതികക്ക് സിനിമകൾ ലഭിച്ചു തുടങ്ങിയതും, ജ്യോതിക വളർന്ന നഗരമായ മുംബൈയിലേക്ക് അവർ താമസം മാറി

5/6
എന്നാലിപ്പോൾ തന്റെ സിനിമകൾക്ക് കൂടുതലും പിന്തുണ നൽകുന്നത് സൂര്യയുടെ പിതാവ് ശിവകുമാർ എന്ന് ജ്യോതിക ഒരഭിമുഖത്തിൽ വെളിപ്പെടുത്തി. മമ്മൂട്ടിയുടെ നായികയായി മലയാള ചിത്രം 'കാതൽ: ദി കോറിൽ' വേഷമിടുമ്പോൾ, ശിവകുമാർ ആയിരുന്നു തന്റെ സിനിമ കാണണം എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ പോലും വിളിച്ചറിയിച്ചിരുന്നത് എന്ന് ജ്യോതിക. ജന്മനാട് വിട്ടുവന്ന ജ്യോതിക ഇനിയെങ്കിലും, തന്റെ സ്വത്വം കണ്ടറിഞ്ഞു ജീവിക്കട്ടെ എന്ന തീരുമാനമെടുക്കാൻ സൂര്യക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല

6/6
മകളെ പഠിപ്പിച്ച അധ്യാപികയുടെ ഒപ്പമുള്ള ദിയയുടെ ഒരു ചിത്രവും ജ്യോതിക പങ്കിട്ട കൂട്ടത്തിൽ കാണാവുന്നതാണ്. ഒരു നല്ല അദ്ധ്യാപിക മെഴുകുതിരി പോലെയെന്ന് ജ്യോതിക. സ്വയം ഉരുകിവീണ് മറ്റൊരാൾക്ക് വെളിച്ചമാകുന്ന അധ്യാപകർക്കുള്ള നന്ദിപ്രകടനം കൂടിയായി ഈ ചിത്രം. പഠനത്തിൽ മാത്രമല്ല, കഴിവ് മാറ്റുരയ്‌ക്കേണ്ടി വന്ന ഏതാനും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ദിയയുടെ നേട്ടങ്ങളും ഈ വേളയിൽ ആദരിക്കപ്പെടുന്നുണ്ട്

കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ

  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement