ആഘോഷങ്ങൾക്കിടെ ജയറാമിന്റെയും കണ്ണന്റെയും കണ്ണ് നിറഞ്ഞു; അമ്മയെ ഓടിച്ചെന്ന് കെട്ടിപ്പുണർന്ന് കാളിദാസ്

Last Updated:
കാളിദാസിന്റെ കണ്ണുകൾ നിറഞ്ഞു. അരികിലിരുന്ന ഭാര്യ താരിണിക്കും ആ രംഗങ്ങൾ മനസ്സിനെ സ്പർശിച്ചു
1/6
ജയറാമിന്റെയും (Jayaram) പാർവതിയുടെയും (Parvathy) ചെറുപ്പകാലത്തെ, കാളിദാസിന്റെയും (Kalidas Jayaram) മാളവികയുടെയും കുട്ടിക്കാലത്തെ ഒരു ചിത്രം ഇന്നും ഇന്റർനെറ്റിൽ ലഭ്യമാണ്. കുഞ്ഞുങ്ങളായ കാളിദാസും മാളവികയും അച്ഛന്റെ തോളിൽ കയറി ഇരുന്ന് ആന കളിക്കുന്ന ദൃശ്യങ്ങളാണത്. മക്കളെ അത്രയേറെ സ്നേഹിച്ചും ലാളിച്ചും വളർത്തിയ ദമ്പതികളാണ് ജയറാമും പാർവതിയും. ഇന്ന് രണ്ടുപേരും വളർന്ന് അവരുടേതായ കുടുംബ ജീവിതം ആരംഭിച്ചിരുന്നു. മാളവികക്ക് കൂട്ടായി നവനീതും കാളിദാസിന്റെ പങ്കാളിയായി താരിണിയും ഉണ്ട്. കാളിദാസിന്റെ വിവാഹം കെങ്കേമമായാണ് നടന്നത്

advertisement
2/6
വിവാഹത്തിന്റെ സംഗീത് ചടങ്ങുകൾ ചെന്നൈയിലെ ആഡംബര ഹോട്ടലിൽ അരങ്ങേറി. സാധാരണ നിലയിൽ സംഗീത് പരിപാടിയിൽ വീട്ടുകാരും കൂട്ടുകാരും ഉൾപ്പെടുന്ന വേണ്ടപ്പെട്ടവർ മാത്രമാണ് പങ്കെടുക്കുക എങ്കിൽ, കാളിദാസ് ജയറാമിന്റെ വിവാഹത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടുന്ന പ്രമുഖരുടെ സാന്നിധ്യം ഉണ്ടായിരുന്നു. മലയാളത്തിൽ നിന്നും നടി സീമയും പങ്കെടുത്തു. ജയറാമും പാർവതിയും നൃത്തം ചെയ്ത് സംഗീത് വേദിയെ തകർപ്പൻ ഡാൻസ് ഫ്ളോറുമാക്കി മാറ്റി. താരിണിയുടെ മാതാപിതാക്കളും കൂടെക്കൂടി (തുടർന്ന് വായിക്കുക)

3/6
ചക്കി എന്ന് വിളിക്കുന്ന മകൾ മാളവികയുടെ വിവാഹത്തിനും പാർവതി ഒരു നൃത്തരൂപം അവതരിപ്പിച്ചിരുന്നു.  പ്രത്യേകം ചിട്ടപ്പെടുത്തിയ മാതൃത്വത്തിന്റെ ഡാൻസ് ആണ് അന്ന് പാർവതി അവതരിപ്പിച്ചതെങ്കിൽ, ഇന്ന് കണ്ണൻ എന്ന് വിളിക്കുന്ന മകൻ കാളിദാസിന് വേണ്ടിയും പാർവതി ഒരു പ്രത്യേക നൃത്ത രൂപം തയാറാക്കി അവതരിപ്പിച്ചു. കാളിദാസ് പോസ്റ്റ് ചെയ്ത സംഗീത് ചടങ്ങുകളുടെ ദൃശ്യങ്ങളിൽ അമ്മയുടെ ഈ നൃത്തവും ഉൾപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, തീർത്തും അപ്രതീക്ഷിത പ്രതികരണമാണ് ഈ വീഡിയോ വേദിയിൽ ഇരുന്ന ജയറാമിലും മകനിലും ഉളവാക്കിയത്

4/6
ഒരു കുഞ്ഞിനെ ഓമനിക്കുന്ന അമ്മയുടെ ഭാവങ്ങൾ പാർവതി മുദ്രകളിലൂടെ അവതരിപ്പിക്കുന്നത് കാണാം. ഇത് കണ്ടുനിൽക്കുന്ന ജയറാമിന്റെ കണ്ണുകൾ ഈറൻ അണിയുന്നുണ്ട്. ചെറുപ്പകാലത്തിന്റെ നല്ലൊരു ഭാഗവും ഷൂട്ടിംഗ് തിരക്കുകളിൽ ജയറാം മുഴുകി എങ്കിൽ, വീട്ടിൽ മക്കളുടെ ചുമതലയുമായി, സിനിമയിൽ തിളങ്ങി നിന്ന ഭൂതകാലത്തെ മറന്ന് അമ്മയുടെ റോളിൽ പാർവതി തിരക്കിലായിക്കഴിഞ്ഞിരുന്നു. ഒരിക്കൽ പോലും പാർവതി പിന്നീട് സിനിമയിലേക്ക് മടങ്ങിവന്നില്ല. അപ്പോഴും കണ്ണന്റെയും ചക്കിയുടെയും അമ്മയുടെ വേഷത്തിൽ പാർവതി നിറയുകയായിരുന്നു

5/6
മക്കളെ അത്രയേറെ ചേർത്തുപിടിച്ചു വളർത്തിയ അമ്മയുടെ മാതൃഭാവങ്ങൾ അരങ്ങിൽ ഉണർന്നതും, കണ്ടിരുന്ന കാളിദാസിന്റെ കണ്ണുകൾ നിറഞ്ഞു. അരികിലിരുന്ന ഭാര്യ താരിണിക്കും ആ രംഗങ്ങൾ മനസ്സിൽ തട്ടി. അമ്മയുടെ ലാളനയിൽ വളർന്ന മകൾ തന്നെയാണ് താരിണിയും. പാർവതി സ്റ്റേജിൽ നിന്നും ഇരുകൈകളും നീട്ടി വിളിച്ചതും, ഒരു കുഞ്ഞെന്ന പോലെ അമ്മയുടെ കരങ്ങളിലേക്ക് കാളിദാസ് ജയറാം ഓടിയണഞ്ഞു. അമ്മയെ കെട്ടിപ്പുണർന്ന് കരഞ്ഞു. ഈ നിമിഷത്തിനു സാക്ഷിയാവാൻ മരുമക്കളായ നവനീതിനും താരിണിക്കും അവസരം വന്നുചേർന്നു
മക്കളെ അത്രയേറെ ചേർത്തുപിടിച്ചു വളർത്തിയ അമ്മയുടെ മാതൃഭാവങ്ങൾ അരങ്ങിൽ ഉണർന്നതും, കണ്ടിരുന്ന കാളിദാസിന്റെ കണ്ണുകൾ നിറഞ്ഞു. അരികിലിരുന്ന ഭാര്യ താരിണിക്കും ആ രംഗങ്ങൾ മനസ്സിനെ സ്പർശിച്ചു. അമ്മയുടെ ലാളനയിൽ വളർന്ന മകൾ തന്നെയാണ് താരിണിയും. പാർവതി സ്റ്റേജിൽ നിന്നും ഇരുകൈകളും നീട്ടി വിളിച്ചതും, ഒരു കുഞ്ഞെന്ന പോലെ അമ്മയുടെ കരങ്ങളിലേക്ക് കാളിദാസ് ജയറാം ഓടിയണഞ്ഞു. അമ്മയെ കെട്ടിപ്പുണർന്ന് കരഞ്ഞു. ഈ നിമിഷത്തിനു സാക്ഷിയാവാൻ മരുമക്കളായ നവനീതിനും താരിണിക്കും അവസരം വന്നുചേർന്നു
advertisement
6/6
മകൾക്കും മകനും ഗുരുവായൂർ അമ്പലനടയിൽ തന്നെവേണം താലികെട്ട് ചടങ്ങ് എന്ന് ജയറാമിന് ആഗ്രഹമുണ്ടായിരുന്നു. താനും പാർവതിയും ഒന്നായ സ്ഥലത്തു തന്നെ മക്കളും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. താലികെട്ട് അല്ലാതെയുള്ള മറ്റു ചടങ്ങുകൾ ചെന്നൈയിൽ വച്ചാണ് നടക്കുക. ചെന്നൈ സ്വദേശിനിയാണ് താരിണി. ജയറാമും കുടുംബവും വർഷങ്ങളായി ചെന്നൈയിലാണ് താമസം

'മുസ്‌ലിം എന്ന നിലയിൽ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി

  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement