'അപ്പുവുമായി പ്രണയമാണോ?' പ്രണവ് മോഹൻലാലിനെക്കുറിച്ച് മനസ് തുറന്ന് കല്യാണി

Last Updated:
പ്രണയം സംബന്ധിച്ച ഗോസിപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമാണ് കല്യാണി നൽകുന്നത്
1/8
Kalyani Priyadarsan, Pranav Mohanlal, Love, Gossip, Kalyani Priyadarsan movies, Kalyani Priyadarsan age, Kalyani Priyadarsan instagram, Kalyani Priyadarsan movie list, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, പ്രണയം, പ്രേമം, ഹൃദയം
ചുരുങ്ങിയകാലംകൊണ്ട് മലയാള സിനിമയിൽ തങ്ങളുടേതായ ഇടംകണ്ടെത്തിയ യുവതാരങ്ങളാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. ഹൃദയം എന്ന സിനിമയിൽ ജോഡിയായി എത്തിയ ഇരുവരും മിന്നുന്ന പ്രകടനമാണ് നടത്തിയത്. അച്ഛന്‍റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിലെത്തിയ ഇരുവരും ഇപ്പോൾ സിനിമയിൽ അവരുവരുടേതായ ഇടം സൃഷ്ടിച്ചുകഴിഞ്ഞു.
advertisement
2/8
Kalyani Priyadarsan, Pranav Mohanlal, Love, Gossip, Kalyani Priyadarsan movies, Kalyani Priyadarsan age, Kalyani Priyadarsan instagram, Kalyani Priyadarsan movie list, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, പ്രണയം, പ്രേമം, ഹൃദയം
ഹൃദയം, തല്ലുമാല, ബ്രോ ഡാഡി, വരനെ ആവശ്യമുണ്ട് തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയടി നേടാൻ കല്യാണിക്ക് കഴിഞ്ഞു. സിനിമയ്ക്ക് പുറത്ത് പതിറ്റാണ്ടുകളായി ഏറ്റവും വലിയ ഹൃദയബന്ധമാണ് മോഹൻലാലിന്‍റെയും പ്രിയദർശന്‍റെയും കുടുംബങ്ങൾ തമ്മിൽ. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതൽക്കേ സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. സിനിമയിൽ എത്തിയപ്പോൾ ഇരുവരെയുംകുറിച്ച് ഗോസിപ്പുകൾ ഉയരാൻ അധികസമയം വേണ്ടിവന്നില്ല. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ മാധ്യമങ്ങളിൽ വന്നുകഴിഞ്ഞു.
advertisement
3/8
Kalyani Priyadarsan, Pranav Mohanlal, Love, Gossip, Kalyani Priyadarsan movies, Kalyani Priyadarsan age, Kalyani Priyadarsan instagram, Kalyani Priyadarsan movie list, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, പ്രണയം, പ്രേമം, ഹൃദയം
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് കല്യാണി. ഒപ്പം പ്രണവിനെക്കുറിച്ചും അവർ വാചാലയാകുന്നുണ്ട്. ഇപ്പോൾ ഹൃദയത്തിന് ശേഷം വിനീത് ഒരുക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലൂടെ പ്രണവും കല്യാണിയും വീണ്ടും ഒരുമിക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി പ്രണവിനെക്കുറിച്ച്‌ മനസ് തുറക്കുന്നത്.
advertisement
4/8
Kalyani Priyadarsan, Pranav Mohanlal, Love, Gossip, Kalyani Priyadarsan movies, Kalyani Priyadarsan age, Kalyani Priyadarsan instagram, Kalyani Priyadarsan movie list, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, പ്രണയം, പ്രേമം, ഹൃദയം
ഹൃദയം സിനിമയുടെ ലൊക്കേഷനിലെ കാര്യങ്ങളാണ് കല്യാണി പറയുന്നത്. 'കോട്ടഗുഡിയിലെ ലൊക്കേഷനിലേക്ക് കൊച്ചിയില്‍ നിന്നും എല്ലാവരും കൂടി ബസിലാണ് പോകുന്നത്. താമസിക്കാന്‍ സ്വന്തം ടെന്റുമായാണ് അപ്പു വന്നതു തന്നെ. നേരം പുലരും മുമ്പേ ഉണരണം. പിന്നെ നാലഞ്ചു കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റമാണ്. ആ കൊടുംകയറ്റം കഷ്ടപ്പെട്ട് കയറി എത്തുമ്പോഴേക്കും അപ്പു അവിടെയെത്തി സെറ്റ് ആയിട്ടുണ്ടാകും'- കല്യാണി പറയുന്നു.
advertisement
5/8
Kalyani Priyadarsan, Pranav Mohanlal, Love, Gossip, Kalyani Priyadarsan movies, Kalyani Priyadarsan age, Kalyani Priyadarsan instagram, Kalyani Priyadarsan movie list, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, പ്രണയം, പ്രേമം, ഹൃദയം
പ്രണവിന്‍റെ യാത്രകളെക്കുറിച്ചും കല്യാണി പറയുന്നു. ഒരു തയ്യാറെടുപ്പുമില്ലാതെ യാത്ര പോകാൻ പ്രണവിന് കഴിയും. എന്നാൽ തനിക്ക് അത് സാധിക്കില്ല. 'ഏറെ തയ്യാറെടുപ്പും പ്ലാനിങ്ങുമുണ്ടെങ്കിലേ എനിക്ക് യാത്രപോകാൻ കഴിയൂ. പോകേണ്ട സ്ഥലങ്ങളും ചെലവഴിക്കേണ്ട സമയവും താമസിക്കേണ്ട സ്ഥലവുമൊക്കെ ചാര്‍ട്ട് ചെയ്തിട്ടുണ്ടാകും. എന്നാൽ അപ്പുവിന് വഴിയിൽ കിട്ടുന്ന സൌകര്യങ്ങൾ മതി'- കല്യാണി പറഞ്ഞു.
advertisement
6/8
Kalyani Priyadarsan, Pranav Mohanlal, Love, Gossip, Kalyani Priyadarsan movies, Kalyani Priyadarsan age, Kalyani Priyadarsan instagram, Kalyani Priyadarsan movie list, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, പ്രണയം, പ്രേമം, ഹൃദയം
പ്രണയം സംബന്ധിച്ച ഗോസിപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമാണ് കല്യാണി നൽകുന്നത്. 'കുട്ടിക്കാലം മുതലേ ഒന്നിച്ചു വളര്‍ന്നവരാണു ഞങ്ങള്‍. പരസ്പരം അത്രയ്ക്ക് അടുത്തറിയാം. ഐവി ശശി അങ്കിളിന്റേയും ലാലങ്കിളിന്റേയും സുരേഷ് അങ്കിളിന്റേയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറെ അടുപ്പം. ഊട്ടിയിലാണ് അപ്പു പഠിച്ചത്. അവധിക്കാലത്താണു ഞങ്ങളുടെ ഒത്തുചേരല്‍. ഏതെങ്കിലും സിനിമയുടെ സെറ്റിലായിരിക്കും അതെന്ന് മാത്രം. അപ്പുവും അനിയും കീര്‍ത്തിയും ചന്തുവുമാണ് എന്റെ ടീം'' കല്യാണി പറയുന്നു.
advertisement
7/8
Kalyani Priyadarsan, Pranav Mohanlal, Love, Gossip, Kalyani Priyadarsan movies, Kalyani Priyadarsan age, Kalyani Priyadarsan instagram, Kalyani Priyadarsan movie list, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, പ്രണയം, പ്രേമം, ഹൃദയം
'എനിക്ക് അപ്പു ഫാമിലി തന്നെയാണ്. പക്ഷെ അതൊരിക്കലും പ്രണയമല്ല. സഹോദരങ്ങള്‍ തമ്മിലുള്ള അടുപ്പമാണ് ഞങ്ങള്‍ തമ്മില്‍. വീട്ടിലെ ആല്‍ബങ്ങളില്‍ ചന്തുവിനൊപ്പമുള്ളതിനെക്കാള്‍ ഫോട്ടോ അപ്പുവുമൊത്താകും. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാര്‍ക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിന്‍ എന്നാണ്. അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകന്‍ എന്നൊക്കെ പറയാന്‍ വലിയ ബുദ്ധിമുട്ടാണെന്നേ'- കല്യാണി പറയുന്നു.
advertisement
8/8
Kalyani Priyadarsan, Pranav Mohanlal, Love, Gossip, Kalyani Priyadarsan movies, Kalyani Priyadarsan age, Kalyani Priyadarsan instagram, Kalyani Priyadarsan movie list, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, പ്രണയം, പ്രേമം, ഹൃദയം
കല്യാണത്തെക്കുറിച്ചും കല്യാണി മനസ് തുറക്കുന്നുണ്ട്. 'ഇപ്പോൾ കല്യാണത്തെക്കുറിച്ചൊന്നും ചിന്തിക്കുന്നേയില്ല. അത്തരം കാര്യങ്ങളിലൊന്നും അച്ഛനും അമ്മയും എന്നെ നിര്‍ബന്ധിക്കാറുമില്ല. പിന്നെ വിവാഹ സങ്കല്‍പ്പം എന്താണെന്നു വേണമെങ്കില്‍ പറയാം. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ബിബീഷിന്റെ വ്യക്തിത്വവും ഹൃദയത്തിലെ അരുണിന്റെ നിഷ്‌കളങ്കതയും ബ്രോ ഡാഡിയിലെ ഈശോയുടെ ആത്മവിശ്വാസവും തല്ലുമാലയിലെ വസീമിന്റെ സ്വാഗും ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസില്‍. അങ്ങനെയുള്ള ആളെ കിട്ടുമോ. എങ്കില്‍ കെട്ടാന്‍ ദേ റെഡി'- ചെറുചിരിയോടെ കല്യാണി പറഞ്ഞു.
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement