കല്യാണി പ്രിയദർശന് (Kalyani Priyadarshan) ഒരു ആമുഖം നൽകേണ്ട ആവശ്യമില്ല. താരപുത്രി എന്ന നിലയിൽ നിന്നും പ്രേക്ഷക പ്രിയങ്കരിയായ അഭിനേത്രി എന്ന നിലയിൽ കല്യാണി ഇടം നേടിക്കഴിഞ്ഞു. ആദ്യ സിനിമ മുതൽ ഈ യുവ സുന്ദരി ഏറെ ഫാൻസിനെ സമ്പാദിച്ചു കഴിഞ്ഞു. അച്ഛൻ സംവിധാനം ചെയ്ത 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹമായിരുന്നു' കല്യാണിയുടെ ആദ്യ മലയാള ചിത്രം. എന്നാൽ ആദ്യം പുറത്തിറങ്ങിയത് 'വരനെ ആവശ്യമുണ്ട്' ആയിരുന്നു
ആരാധകരുടെ എണ്ണം കൂടിയത് കൊണ്ടുതന്നെ കല്യാണിയുടെ സോഷ്യൽ മീഡിയക്കും ഏറെ ഫോളോവേഴ്സ് ഉണ്ട്. കല്യാണി ആരെയെങ്കിലും പ്രണയിക്കുന്നോ, സഹതാരവുമായി ഇഷ്‌ടത്തിലാണോ ,വിവാഹം ഉടനെയുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നു കേൾക്കാറുണ്ട്. എന്നാൽ തനിക്കു ഇഷ്‌ടപ്പെട്ട സഹതാരത്തിന്റെ ചിത്രം സഹിതം കല്യാണി മറുപടി നൽകിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)